'ടോക്സിക് സൈക്കോ, ബിഗ് ബോസിലേക്ക് പോകും മുൻപ് മറ്റൊരു പെണ്ണിനെ മാനസികമായി തളർത്തി'; റോബിനെതിരെ ദിയ
ആലുവയിലെ ഒരു കോളേജ് പരിപാടിക്കിടെ തനിക്കെതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് അലറി വിളിച്ച് കൊണ്ട് മറുപടി നൽകുന്ന റോബിന്റെ വീഡിയോ ആയിരുന്നു വിമർശനങ്ങൾക്ക് കാരണമായത്

കൊച്ചി: ബിഗ് ബോസ് സീസണ്‍ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴി വെച്ചത്. ആലുവയിലെ ഒരു കോളേജ് പരിപാടിക്കിടെ തനിക്കെതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് അലറി വിളിച്ച് കൊണ്ട് മറുപടി നൽകുന്ന റോബിന്റെ വീഡിയോ ആയിരുന്നു വിമർശനങ്ങൾക്ക് കാരണമായത്. റോബിൻ പതിവ് രീതിയിൽ മാധ്യമങ്ങൾക്ക് മുൻപിലും കോളേജ് ക്യാമ്പസിലും അലറി വിളിച്ചും വെല്ലുവിളിച്ചുമൊക്കെയായിരുന്നു പ്രതികരിച്ചത്. ഇപ്പോഴിതാ റോബിന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ ദിയ സന. ഫേസ്ബുക്കിലൂടെയാണ് ദിയയുടെ പ്രതികരണം. വായിക്കാം

ഡോക്ടർ എന്ന സ്‌പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി
'അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തിൽ സൈകോകൾ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡറിന്റെ ഉൾട്ട പുതിയ വേർഷൻ ആണ്. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ. പറഞ്ഞു വന്നത് റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്‌പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു.ഇയാളുടെ ട്രീട്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ പോസ്റ്റിനടിയിൽ റിപ്പോർട്ടും ചെയ്യണം..

ഇയാളുടെ ഫ്രോഡ് പരിപാടികൾ
കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികൾ സമൂഹമാധ്യമങ്ങളിൽ കാണുന്നു.. ടോക്സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തിവരുന്നു... ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്..

ദിയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്
അയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു.എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം...
എന്നെ ബുള്ളിങ് ചെയ്യാൻ വന്നാൽ എനിക്ക് ലതാണ് അത്രന്നെ', പോസ്റ്റിൽ ദിയ സന പറഞ്ഞു. നിരവധി പേരാണ് ദിയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. 'ഇതു പോലുള്ള മനോരോഗികള്‍ സമൂഹത്തില്‍ വരുത്തി കൊണ്ടിരിക്കുന്ന നാശത്തിന്റെ തീവ്രത ഇപ്പോഴും വേണ്ട രീതിയില്‍ ആരും മനസ്സിലാക്കുന്നില്ല.ഇവനെയൊക്കെ നിയമനടപടികളെടുത്ത് അടക്കിയിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു', എന്നായിരുന്നു ഒരാൾ കുറിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഇവരെ മാധ്യമങ്ങളാണ് പിന്തുണയ്ക്കുന്നത് എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

വ്ലോഗർ സായ് കൃഷ്ണയും
റോബിന്റെ പ്രതികരണ രീതിക്കെതിരെ വ്ലോഗർ സായ് കൃഷ്ണയും രംഗത്തെത്തിയിരുന്നു. ഒരു കോളേജ് ആണെന്ന ബോധം പോലുമില്ലാതെയാണ് റോബിൻ അലറി വിളിച്ചതെന്ന വിമർശനമായിരുന്നു സായ് കൃഷ്ണ ഉയർത്തിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സംയമനത്തോടെ മറുപടി പറയുന്നതിന് പകരം സ്ഥലകാലബോധമില്ലാതെയാണ് പ്രതികരിച്ചതെന്നും സായ് കൃഷ്ണ വിമർശിച്ചിരുന്നു. ഈ കാണുന്ന ആരാധകരുടെ പിന്തുണ എല്ലാകാലത്തും ഉണ്ടാകുമെന്ന് തെറ്റിധരിക്കരുതെന്നും സായ് പറഞ്ഞിരുന്നു.

റോബിൻ കോളേജിൽ വെച്ച് മറുപടി നൽകിയത്
സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് റോബിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ചില ആരോപണങ്ങൾ ഉയർത്തിയിരുന്നു. അതിനെതിരെയായിരുന്നു റോബിൻ കോളേജിൽ വെച്ച് മറുപടി നൽകിയത്. ആരെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ വന്ന് ഡീഗ്രേഡ് ചെയ്യുമ്പോൾ താഴ്ന്ന് പോകുന്നവനല്ല റോബിനെന്നായിരുന്നു റോബിൻ പ്രതികരിച്ചത്. സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നു എന്ന് പറഞ്ഞതിന് തനിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്നും റോബിൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications