'ബ്ലസ്ലി കാണിച്ച കോപ്രായങ്ങളുടെ വീഡിയോ ഉണ്ട് കയ്യിൽ;തുപ്പണമെന്ന് തോന്നിയാൽ ഇനിയും തുപ്പും';ലക്ഷ്മിപ്രിയ
കൊച്ചി: താൻ ബിഗ് ബോസിലേക്ക് പോയത് നന്മമരം ചമയാനോ ഇല്ലാത്ത ഒരു വ്യക്തിത്വം ഉണ്ടെന്ന് വരുത്തി തീർക്കാനോ അല്ലെന്ന് നടി ലക്ഷ്മിപ്രിയ. ഒറ്റയാൾ പോരാളിയായി തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ വോട്ട് കൊണ്ട് മാത്രമാണ് 100 ദിവസവും അവിടെ നിന്നത്. തന്റെ അത്രയും അവഹേളനങ്ങളും പുച്ഛവും പരിഹാസങ്ങളും പിച്ചിച്ചീന്തലുകളും അടിച്ചമർത്തലുകളും നേരിട്ട ചവിട്ടിയരക്കപ്പെട്ട ഒരു സ്ത്രീയും അവിടെയുണ്ടായിരുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം. സഹമത്സരാർത്ഥിയായ ബ്ലസ്ലിയ്ക്കെതിരെയും ലക്ഷ്മിപ്രിയ രംഗത്തെത്തി. ബ്ലസ്ലിയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. താരത്തിന്റെ വാക്കുകളിലേക്ക്

'ഞാൻ ഒരിക്കലും ബിഗ് ബോസിലേക്ക് പോയത് ഒരു നന്മമരം ചമയാനോ എനിക്ക് ഇല്ലാത്ത ഒരു വ്യക്തിത്വം ഉണ്ടെന്ന് വരുത്തി തീർക്കാനോ ഒന്നുമല്ല. റിയൽ ലൈഫിലുള്ള ലക്ഷ്മിപ്രിയ എന്ന് പറയുന്ന സ്ത്രീ,അഭിനേത്രി, ഞാൻ വളർന്നു വന്ന സാഹചര്യം, എന്റെ വ്യക്തിത്വം, സിനിമയിൽ വന്ന് ഞാനെന്ത് ചെയ്തു, സമൂഹത്തിൽ എങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ കാണിക്കാൻ വേണ്ടി മാത്രമാണ് . അല്ലാതെ എനിക്ക് ഇല്ലാത്ത വരുത്തി തീർത്ത ഒരു വ്യക്തിത്വത്തിന് ഉടമയായിട്ട് അല്ലെങ്കിൽ മറ്റൊരു കഥാപാത്രമായിട്ട് ഞാൻ ഒരു നിമിഷം പോലും ജീവിച്ചിട്ടില്ല'.

'എന്റെ കുടുംബാംഗങ്ങളോടും എന്റെ സുഹൃത്തുക്കളോടും ഞാൻ എങ്ങനെ ഇടപഴകും അതേ രീതിയിൽ ഞാൻ ഞാനായിട്ട് മാത്രമാണ് ബിഗ് ബോസ് ഹൗസിൽ നിന്നിട്ടുള്ളത്. എനിക്ക് കരച്ചിൽ വന്നപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. എനിക്ക് സങ്കടം വന്നപ്പോൾ ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട്. എനിക്ക് ചിരി വന്നപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചിട്ടുണ്ട്. പിണങ്ങി ഇരിക്കണമെന്ന് തോന്നിയപ്പോൾ പിണങ്ങി ഇരുന്നിട്ടുണ്ട്. സന്തോഷത്തോട് കൂടി എല്ലാവർക്കും ഭക്ഷണമുണ്ടാക്കി കൊടുക്കണമെന്ന് തോന്നിയപ്പോൾ ഞാൻ ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട്.എനിക്ക് തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി. അല്ലാതെ തുപ്പൽ ഞാൻ കുടിച്ച് ഇറക്കാറില്ല എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ. തുപ്പൽ തുപ്പുകുക തന്നെയാണ് എല്ലാവരും ചെയ്യുക. അത് തന്നെയെ ഞാനും ചെയ്തിട്ടുള്ളൂ'.

'തല്ലണ്ട ഒരു സാഹചര്യം വരുമ്പോൾ ഞാൻ ചിലപ്പോൾ തല്ലും. അതാണ് എന്നിലെ സ്ത്രീ. എന്നിലെ വ്യക്തിത്വം. എന്നിലെ അമ്മ, എന്നിലെ ഭാര്യ, എന്നിലെ മകൾ അതാണ് ചെയ്യാൻ ആഗ്രിക്കുന്നത്. ഇനിയും തുപ്പണ്ട കാര്യം വന്നാൽ ലക്ഷ്മിപ്രിയ എന്ന ഞാൻ അന്തസായിട്ട് തുപ്പും. തുപ്പാൻ ഇടവരുത്തുന്ന കാര്യങ്ങൾ ലക്ഷ്മിപ്രിയ എന്ന എന്നോട് ആരും ചെയ്യരുത്.തുപ്പേണ്ട ഒരു സാഹര്യം വരുമ്പോൾ അവിടെ ഞാൻ ഇമേജ് കോൺഷ്യസ് ആകാറില്ല'.

'ഞാൻ ആരുടേയും പിന്നാലെ ചുറ്റിത്തിരിഞ്ഞ് നടന്നല്ല ആ ബിഗ് ബോസ് ഹൗസിൽ 100 ദിവസം നിന്നത്. ഞാൻ ഒറ്റയാൾ പോരാളിയായിട്ട് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ വോട്ട് കൊണ്ട് മാത്രമാണ് 100 ദിവസവും അവിടെ നിന്നത്. ഞാൻ 11 എവിക്ഷനുകൾ നേരിട്ടുണ്ട്. എന്റെ അത്രയും അവഹേളനങ്ങളും പുച്ഛവും പരിഹാസങ്ങളും പിച്ചിച്ചീന്തലുകളും അടിച്ചമർത്തലുകളും നേരിട്ട ചവിട്ടിയരക്കപ്പെട്ട ഒരു സ്ത്രീയും അവിടെയില്ല.കുലസ്ത്രീയാണ് സംഘിയാണ് മതത്തിൽ നിന്നും മാറി വന്നവളാണ്, വിദ്യാഭ്യാസം കുറഞ്ഞവളാണ് എന്നിങ്ങനെയുള്ള പരിഹാസങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അത് പ്രേക്ഷകർ കണ്ടതാണ്'.

'ഞാൻ കരഞ്ഞപ്പോൾ നിങ്ങൾ എന്റെ കൂടെ കരഞ്ഞിട്ടുണ്ട്. ഞാൻ ചിരിച്ചപ്പോൾ നിങ്ങൾ എന്റെ കൂടെ ചിരിച്ചിട്ടുണ്ട്. ഞാൻ നന്നായിട്ട് വഴക്കുണ്ടാക്കിയപ്പോൾ നിങ്ങൾ കൈയ്യടിച്ചിട്ടുണ്ട്. അതിനൊക്കെയാണ് നിങ്ങൾ എന്നെ വോട്ട് ചെയ്ത് നിർത്തിയതെന്ന് എനിക്ക് അറിയാം.ഞാൻ ചെയ്താൽ നിങ്ങൾക്ക് എന്ത് തോന്നുമെന്ന് ആലോചിച്ചിട്ടില്ല. ഒരു സൈഡിൽ 16 പേരും മറു സൈഡിൽ ഒരാളായി നിന്ന് കളിച്ച് വിജയിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം. ഞാൻ 100 ദിവസം നിന്നിട്ട് തോറ്റിട്ടല്ല ഇറങ്ങിയത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല.ഞാൻ ഒരു ഡിബേറ്റിൽ പിച്ച് ചെയ്തത് നാലാം സ്ഥാനമാണ്. ആ നാലാംസ്ഥാനം തന്നെ കരസ്ഥമാക്കിയിട്ടാണ് അവിടെ നിന്ന് ഞാനിങ്ങോട്ട് വന്നത്. അതുകൊണ്ട് മറ്റ് മത്സരാർത്ഥികളുടെ പിആറുകളാരും എന്റഎ ഫേസ്ബുക്കുിന് താഴെ വന്ന് അതിനെ കുറിച്ച് പറയേണ്ടതില്ല. ബിഗ് ബോസ് കഴിഞ്ഞു.

'പൂച്ച സന്യാസി ആരായിരുന്നുവെന്നും പൂച്ച സന്യാസി എന്ത് ചെയ്തുവെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം. പോരാത്തത് ഫിനാലെയ്ക്ക് ശേഷം, മദ്യത്തിനെതിരെ മയക്കുമരുന്നിനെതിരെ പുകവലിച്ചാൽ ആകാശം ഇടിഞ്ഞ് പോകും എന്നൊക്കെ പറഞ്ഞ വ്യക്തി, ഫിനാലെ കഴിഞ്ഞ ശേഷം എന്താണ് അവിടെ കാണിച്ചു കൂട്ടിയതെന്നതിന്റെ വീഡിയോ തെളിവ് എൻ്റെ കൈയ്യിലും ഉണ്ട്. അതുകൊണ്ടാണ് ഞാൻ ഉറക്കെ പറഞ്ഞത് തെറ്റായ വ്യക്തിത്വങ്ങൾക്കല്ല ബിഗ് ബോസിൽ അവസരം നൽകേണ്ടത് എന്ന്'.

മ'ദ്യപിക്കുന്നതോ പുകവലിക്കുന്നതോ ഒക്കെ അവരവരുടെ മൗലിക അവകാശങ്ങളാണ്. അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ അവരവർക്ക് ചെയ്യാം. പക്ഷേ ഞാൻ ഇതിനൊക്കെ എതിരാണ്, ഞാൻ സമൂഹത്തിന് മാതൃക കൊടുക്കാനായിട്ടിരിക്കുന്ന ആളാണ്, ഞാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞിരുന്നിട്ട് ബിഗ് ബോസ് ഫിനാലെ കഴിഞ്ഞിട്ട് കർട്ടൻ അങ്ങോട്ട് വീണപ്പോ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ എന്തൊക്കെയാണെന്നതിന്റെ തെളിവ് സഹിതം എന്റെ കൈയ്യിൽ ഉണ്ട്'.

'അതുകൊണ്ട് പിആറുകൾ മേടിച്ച കാശിന് ജോലി ചെയ്തിട്ടുണ്ട്, അതുകൊണ്ട് തന്നെ മുട്ടും മടക്കി അവിടെ ഇരിക്കുന്നതാണ് നല്ലത്. അല്ലാതെ എന്റെ വാളിൽ വന്നിട്ട് അനാവശ്യം പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്ത് കഴിഞ്ഞാൽ ഈ വീഡിയോകൾ ഞാൻ അങ്ങിടും.ഇത് തന്നെയാണ് റിയാസും വിളിച്ച് പറഞ്ഞു കൊണ്ടിരുന്നത്. കേരളത്തിലെ പ്രേക്ഷകരുടെ മുഖത്ത് കരിവാരി തേച്ചത് പേലെ കാണിച്ച പുറാട്ട് നാടകം കണ്ണു കൊണ്ട് കണ്ട വ്യക്തിയാണ് ഞാൻ. ഞാൻ ഇല്ലാത്തത് ഉണ്ടാക്കി പറയുകയല്ല.ഇതിന് ഒരുപാട് സാക്ഷികൾ ഉണ്ട്. എനിക്ക് ഇത് എവിടേയും പറയേണ്ട ആവശ്യമില്ലാത്തത് കൊണ്ടാണ് ഇത് പറയാതിരുന്നത്'.

'റോബിൻ എന്റെ അനിയനാണെന്ന് ഞാൻ വീട്ടിനുള്ളിൽ വച്ച് തന്നെ പറഞ്ഞതാണ്. ദിൽഷയും റോബിനും നല്ല സുഹൃത്തുക്കളായിരുന്നു. അവർ തമ്മിലാണ് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത്. ഇതൊക്കെ എനിക്കറിയാം. റോബിൻ ഫെയ്ക്ക് ആണ് ഫെയ്ക്ക് ആണെന്ന് പറഞ്ഞപ്പോൾ ആ ഫെയ്ക്കിന്റെ കൂടെ നിന്നിട്ടുള്ള ആളാണ് ഞാൻ. ഇനിയും അങ്ങനെ തന്നെയായിരുന്നു'.

'ഞാൻ ഒരിടത്തും റോബിന്റെയും ദിൽഷയുടേയും കല്യാണം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അവർക്ക് ഒകെയാണെങ്കിൽ റോബിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞാനും ഉണ്ടാകും. റോബിന്റെ ചേച്ചി എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. ഞാൻ റോബിന്റെയും ദിൽഷയുടേയും മാമ അല്ല. റോബിൻ എന്ന എൻ്റെ അനിയന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെങ്കിൽ ആ പെൺകുട്ടിക്ക് തിരിച്ചും ഇഷ്ടമുണ്ടെങ്കിൽ ആ കല്യാണം അന്തസായിട്ട് റോബിന്റെ കുടുംബത്തോടൊപ്പം ഞാനും കൂടി ചേർന്ന് നിന്ന് ആ കല്യാണം നടത്തും എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്'.












Click it and Unblock the Notifications