• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നീ ആണുങ്ങളുടെ അടുത്ത് വന്നിട്ടില്ല, പെണ്ണുങ്ങളോട് കാണിക്കുമ്പോലെ എന്റടുത്ത് വരരുതേ' - അഖിൽ

Google Oneindia Malayalam News

കൊച്ചി: പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷയും തന്ന് മുന്നേറുന്ന ഷോയാണ് ബിഗ് ബോസ് സീസൺ മലയാളം 4. മത്സരാർഥികൾ തമ്മിലുള്ള വാക്കേറ്റവും കലഹവും ഹാസ്യവും ഈ ഷോയ്ക്ക് ഇമ്പം കൂട്ടുന്നു.

ഇതുവരെ പ്രേക്ഷകർ കണ്ട എപ്പിസോഡുകളിൽ സ്ത്രീകൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. എന്നാൽ, ഇപ്പോൾ ഇതാ പുരുഷന്മാരും തമ്മിൽ അടിക്കുന്നതാണ് പ്രേക്ഷകർ കണ്ടത്. ഒരിടവേളയ്ക്ക് ശേഷം, ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി എന്ന പ്രത്യേകതയും ഇതോടെ ഉടലെടുത്തു.

വീക്കിലി ടാസ്ക്കിനിടെ ആയിരുന്നു ഡോ. റോബിനും അഖിലും തമ്മിൽ വാക്കേറ്റം നടന്നത്. വാശിയേറിയ മത്സരം ഇന്നലെ ഓരോ പ്രേക്ഷകനും ബിഗ് ബോസ് മലയാളത്തിലൂടെ കണ്ടു.

1

എന്നാൽ, വാശിയേറിയ ഈ ടാസ്കിന് പിന്നാലെ മത്സരാർത്ഥിയായ അഖിലിന്റെ താടിക്ക് പരിക്കുപറ്റി. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്. തെറി വിളിയുടെ വേദിയും ആകേണ്ടി വന്നു. തർക്കം രൂക്ഷമായപ്പോൾ ഡോ. റോബിനെ തെറി വിളിച്ചാണ് അഖിൽ പ്രതികരിച്ചത്. 'ഇയാൾ താടിയിലാണോ ഇടിക്കുന്നത്. എനിക്ക് ഇടി കിട്ടിയത് കണ്ടോ. നോക്കി എടുക്കണം. രണ്ട് വട്ടം പറഞ്ഞതല്ലേ' എന്നാണ് അഖിൽ പറഞ്ഞത്.

നടന്‍ സൂര്യയ്‌ക്കെതിരെ കേസെടുത്തു; ജ്യോതികയും പ്രതി... 5 കോടി നല്‍കേണ്ടി വരുമോ?നടന്‍ സൂര്യയ്‌ക്കെതിരെ കേസെടുത്തു; ജ്യോതികയും പ്രതി... 5 കോടി നല്‍കേണ്ടി വരുമോ?

2

എന്നാൽ, ഈ സംഭവത്തിന് പിന്നാലെ ഡോ. റോബിനും തിരിച്ചു പ്രതികരിച്ചതും പ്രേക്ഷകർ കണ്ടു. നിന്റെ താടിയിൽ തൊട്ടോ എന്ന് ചോദിച്ചു ആയിരുന്നു അഖിലിന് എതിരെ റോബിൻ രംഗത്ത് വന്നത്. പിന്നാലെ, വലിയ രീതിയിലുള്ള സംഘർഷങ്ങൾക്ക് ബിഗ് ബോസ് വേദിയായി. തൊട്ടെടാ എന്ന് പറഞ്ഞ് അഖിൽ റോബിന് എതിരെ പാഞ്ഞുകയറി. ഈ ഏറ്റുമുട്ടലിനെ പിടിച്ചു നിർത്താൻ ബ്ലെസ്ലി ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ ശ്രമിച്ചു. എന്നാൽ, ഇതിന് പ്രതിരോധിക്കാൻ അവർക്കും കഴിഞ്ഞില്ല.

3

ഒടുവിൽ കാര്യങ്ങൾ പറഞ്ഞു ഒത്തുതീർപ്പാക്കി എങ്കിലും വീണ്ടും അഖിൽ തട്ടി കയറുകയാണ് ചെയ്തത്. എന്റെ ദേഹത്ത് തൊടുന്നത് നോക്കി വേണം എന്ന് പറഞ്ഞായിരുന്നു അഖിൽ വീണ്ടും സംസാരിച്ചത്. എല്ലാം എടുത്ത് ദൂരെ കളയും എന്ന് രോഷാകുലനായി അഖിൽ പറഞ്ഞു. 'പെണ്ണുങ്ങളോട് കാണിക്കുമ്പോലെ എന്റടുത്ത് വരരുതേ ഡോക്ടറേ... ഇതുവരെ നീ ആണുങ്ങളുടെ അടുത്ത് വന്നിട്ടില്ല. കളിക്കാനാണ് എത്തിയത് എങ്കിൽ പോയി കളിക്കെടാ. ഇവിടെ തൊട്ട് അവിടെ തൊട്ട് എന്ന് പറയാതെ...'

നല്ല കിടിലൻ പച്ച സാരി; പക്ഷെ, വില കേട്ടാൻ നിങ്ങൾ ഞെട്ടും; ജാൻവി കപൂർ ഇന്ന് വൈറൽ

4

അതേസമയം, ഇന്നലെയുളള ടാസ്ക്കിൽ ദിൽഷയിൽ നിന്നും തട്ടി പറിച്ചുവെന്ന് പറയപ്പെടുന്ന കട്ടകൾ തിരിച്ച് കൊടുക്കുകയും ​ഗെയിമിൽ നിന്നും റോബിൻ പിന്മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ , അഖിലിന്റെ താടിക്ക് എന്താണ് സംഭവിച്ചതെന്ന് റോബിൻ പോയി അന്വേഷിക്കുകയും ചെയ്തു. താൻ വേണമെന്ന് കരുതി ചെയ്ത് അല്ല ഇതെന്ന് അഖിലിനോട് റോബിൻ വ്യക്തമാക്കി. എനിക്ക് നിന്നെ ഉപദ്രവിച്ചിട്ട് ഒന്നും നേടാൻ ഇല്ല.. ​

cmsvideo
  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
  5

  ഗെയിമിനിടയ്ക്ക് പറ്റി പോയതാണ് ഇതെന്നും റോബിൻ പറയുന്നു. എന്നാൽ, റോബിന്റെ പ്രതികരണത്തിന് പിന്നാലെ അഖിലും പ്രതികരിച്ചുയ. വേദന തലയിൽ കയറിയപ്പോൾ എന്റെ പിടി വിട്ടു എന്നാണ് അഖിൽ പറഞ്ഞത്. അതേസമയം, ആവേശകരമായ രീതിയിൽ ബിഗ് ബോസ് സീസൺ മലയാളം 4 എപ്പിസോഡുകൾ മുന്നേറുകയാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വലിയ വീട്ടിൽ മത്സരാർത്ഥികളെ പാർപ്പിച്ച് പ്രേക്ഷകരെ കൗതുകം കൊള്ളിക്കുന്നു എന്നതും ഗെയിം ഷോയുടെ പ്രത്യേകതയാണ്. എന്നാൽ, നിരവധി നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്.

  English summary
  bigg boss malayalam season 4: kutty akhil Encounter to dr robin goes big trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X