ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച് എവിക്ഷന്‍; രണ്ട് പേര്‍ പുറത്തേക്ക്, മോഹന്‍ലാലിന്റെ പ്രഖ്യാപനം
ആവേശഭരിതമായി ബിഗ് ബോസ് ഷോ മുന്നേറുന്നതിനിടെയില്‍ അഞ്ചാമത്തെ മത്സരാര്‍ത്ഥിയും പുറത്തേക്ക് പോകുകയാണ്. ഇത്തവണത്തെ സീസണില്‍ നിന്ന് ആദ്യം പുറത്തേക്ക് പോയത് ജാനികി ആയിരുന്നു. പിന്നാലെ എലിമിനേറ്റ് ആയത് ശാലിനിയായിരുന്നു. ഇതിന് പിന്നാലെ അശ്വിനും മണികണ്ഠനും പുറത്തേക്ക് പോയി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്.

എന്നാല്‍ ഇത്തവണത്തെ എലിമിനേഷനില്‍ രണ്ട് പേരുടെ പേരാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. നവീനും ഡെയ്‌സിയുമായിരുന്നു ഇത്തവണ ഷോയില്‍ നിന്ന് പടിയിറങ്ങുന്നത്. ഈ ആഴ്ചയിലെ എവിക്ഷനില്‍ ഒമ്പത് പേരായിരുന്നു ഉണ്ടായത്. ഇതില്‍ ആദ്യത്തെ ആളായി നവീനും പിന്നാലെ ഡെയ്‌സിയും പുറത്തേക്ക് പോകുകയായിരുന്നു.

ഫൈവില്‍ ആരൊക്കെയാണ് വരുന്നതെന്ന് ചോദിച്ചായിരുന്നു മോഹന്‍ലാല്‍ എലിമിനേഷന്‍ പ്രഖ്യാപിച്ചത്. നവീന്‍ തീര്‍ച്ചയായും പുറത്തുവരുമെന്ന് പറഞ്ഞാണ് ജാസ്മിന്‍ യാത്ര അയച്ചത്. പിന്നാലെ എല്ലാവരും ചേര്‍ന്ന് സെല്‍ഫി എടുത്ത ശേഷമാണ് നവീന്‍ മടങ്ങിയത്. അതിന് ശേഷം മോഹന്‍ലാലിന് അടുത്തെത്തിയപ്പോള്‍ നവീന്‍ പറഞ്ഞത് റോണ്‍സണെ ആയിരിക്കും ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക എന്നാണ്.

ബിഗ് ബോസ് ഹൗസില്‍ നില്‍ക്കണമെന്ന് ആഗ്രഹമില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു നവീന്റെ മറുപടി. ഇത്രയും ദിവസം ഒരുപാട് സപ്പോര്‍ട്ട് ചെയ്ത ഒപ്പം നിന്ന എല്ലാ പ്രേക്ഷകര്‍ക്കും നന്ദിയുണ്ടെന്നും ഇത്രയും നാള്‍ നില്‍ക്കാനായത് തന്റെ ഭാഗ്യമാണെന്നും നവീന്‍ പറയുന്നു. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബിഗ് ബോസിന്റെ ഇത്തവണത്തെ സീസണില്‍ എത്തിയ ആളുകളാണ് ഡെയ്‌സിയും നവീനും.

ആദ്യ ആഴ്ച മുതല്‍ തന്നെ ഷോയില്‍ ഇരുവരും തിളങ്ങി നിന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും താരത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ബ്ലെസ്ലിയും ഡോ. റോബിനുമായുള്ള പ്രശ്‌നങ്ങളും മോശമായ വാക്കുകളുടെ ഉപയോഗവും ഡെയ്‌സിയെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആക്കിയിരുന്നു.

അതേസമയം, ഈ ആഴ്ചയില്‍ എവിഷന്‍ ലിസ്റ്റില്‍ വന്നവരുടെ പേരുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഡെയ്‌സിയും നവീനും ആകും പുറത്തുപോകുക എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇത്തവണ ഡെബിള്‍ എവിക്ഷനാണ് നടന്നതെന്നും നവീനും ഡെയ്സി ഡേവിഡുമാണ് പുറത്തായതെന്നുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍.

വോട്ടിംഗില്‍ പിന്നാക്കമാണ് ഇരുവരും. നിരന്തരം മോശം വാക്കുകള്‍ ഉപയോഗിക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ഡെയ്സിക്ക് തിരിച്ചടിയായതെന്നുമുള്ള കമന്റുകളും ഫാന്‍സ് ഗ്രൂപ്പുകളിലുണ്ട്. എല്ലാ എവിക്ഷന്‍ എപ്പിസോഡുകളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്