ബിഗ് ബോസിൽ ആദ്യമായി നിയമ ലംഘനം! സീക്രട്ട് റൂമില്‍ കണ്ടത് പുറത്തുപറഞ്ഞ് നിമിഷ
കൊച്ചി: ആവേശകരമായ രീതിയിൽ ബിഗ് ബോസ് സീസൺ മലയാളം 4 എപ്പിസോഡുകൾ മുന്നേറുകയാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വലിയ വീട്ടിൽ മത്സരാർത്ഥികളെ പാർപ്പിച്ച് പ്രേക്ഷകരെ കൗതുകം കൊള്ളിക്കുന്നു എന്നതും ഗെയിം ഷോയുടെ പ്രത്യേകതയാണ്.
എന്നാൽ, ഒരുപാട് നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്. വീട്ടിലെ പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്ന് വൈല്‍ഡ് കാര്‍ഡ് എൻട്രികളായി എത്തുന്നവർക്ക് വേണ്ടി ഉള്ളതാണ്.
എപ്പിസോഡുകള്‍ കണ്ടിട്ടാണ് വരുന്നതെങ്കില്‍ ഇതേ കുറിച്ച് മത്സരാര്‍ഥികളില്‍ ആരോടും ഒന്നും പറരുത് എന്നതാണ് നിബന്ധന.ഗെയിമിനെ വലിയ രീതിയിൽ ഇത് സ്വാധീനിച്ചേക്കാം എന്നതിനാലാണ് ഈ നിബന്ധന വയ്ക്കുന്നത്.

വിവിധ കാരണങ്ങളാൽ നടക്കുമ്പോൾ ചില മത്സരാർത്ഥികൾ താൽക്കാലികമായി പുറത്താക്കാറുണ്ട്. ഈ മത്സരാർത്ഥികളെ സീക്രട്ട് റൂമിലാണ് ആണ് പ്രവേശിപ്പിക്കുന്നത്. തുടർന്ന് മത്സരത്തിലേക്ക് വീണ്ടും തിരികെ എത്തുമ്പോള്‍ ഓരോ മത്സരാര്‍ഥിയും ഇതേ നിയമങ്ങള്‍ പാലിക്കണം. എന്നാല്‍, ഇന്നലെ ഈ നിയമം ഒരു മത്സരാര്‍ഥി ലംഘിക്കുന്ന കാഴ്ചയും എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടിരുന്നു. ഒരു തവണ എലിമിനേറ്റ് ആയ മത്സരാര്‍ഥിയാണ് നിമിഷ.
തൃക്കാക്കരയിൽ സിപിഎം സ്ഥാനാർത്ഥി ആര്? ജില്ലാ കമ്മറ്റി യോഗം ഇന്ന്; ബിജെപി സ്ഥാനാർഥിയും പിന്നാലെ

പക്ഷെ, ഒരിക്കല്‍ക്കൂടി നിമിഷയ്ക്ക് തിരിച്ചു വരാന്‍ അവസരം ലഭിച്ചിരുന്നു. ബിഗ് ബോസ് വീട്ടിന്റെ സീക്രട്ട് റൂമില്‍ ഒരു ദിവസം കഴിഞ്ഞതിന് ശേഷം ആയിരുന്നു വീണ്ടും ഷോയിലേക്ക് നിമിഷ തിരിച്ചു എത്തിയത്. സീക്രട്ട് റൂമില്‍ താൻ ചിലവഴിച്ച സമയം ടെലിവിഷനിലൂടെ നിമിഷ കണ്ടിരുന്നു. ശക്തയായ മത്സരാര്‍ഥിയായാണ് നിമിഷ ഗെയിമിലേക്ക് തിരിച്ചു വന്നത്. എന്നാൽ, ഇന്നലെ നിമിഷ തന്നെ ബിഗ് ബോസിന്‍റെ ആ നിയമം ലംഘിച്ചു. സീക്രട്ട് റൂമില്‍ വച്ച് നിമിഷ കണ്ട എപ്പിസോഡിലെ ഒരു ഉള്ളടക്കം നിമിഷ മറ്റു മത്സരാര്‍ഥികളോട് ഇന്നലെ പുറത്ത് വിട്ടു.

ഡോ. റോബിനുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ആയിരുന്നു ഈ സംഭവം ഉണ്ടായത്.ബിഗ് ബോസ് വീട്ടിലെ ഒരു ഗ്രൂപ്പിനെ തകര്‍ക്കാന്‍ നോമിനേഷന് വേണ്ടി നിമിഷ ക്യാംപെയ്നിംഗ് നടത്തി എന്ന് വ്യാജ പ്രചരണം നടത്തുന്നു എന്ന് റോബിന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. എല്‍ പി ടാര്‍ഗറ്റ് എന്ന പേരില്‍ തനിക്കെതിരെയാണ് നോമിനേഷന്‍ ക്യാംപെയ്ന്‍ നടന്നതെന്ന് ലക്ഷ്മി പ്രിയയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഈ ക്യാംപെയ്നിന് പിന്നില്‍ റോബിന്‍ തന്നെ ആയിരുന്നു എന്ന് തെളിയിക്കാനായി നിമിഷ സീക്രട്ട് റൂമില്‍ വച്ച് കണ്ട എപ്പിസോഡിനെ കുറിച്ച് മറ്റുളളവരോട് വെളിപ്പെടുത്തിയത്.
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ

കഴിഞ്ഞ ദിവസം പുറത്തായ ഡെയ്സിയോട് സ്മോക്കിംഗ് റൂമില്‍ വച്ച് എൽ പി ടാര്‍ഗറ്റ് എന്ന് റോബിന്‍ സോഫയില്‍ എഴുതി കാണിക്കുന്നത് താന്‍ എപ്പിസോഡില്‍ കണ്ടുവെന്ന് നിമിഷ വെളിപ്പെടുത്തി. അതേസമയം, എപ്പിസോഡില്‍ കണ്ട ഒരു കാര്യം ബിഗ് ബോസിൽ വീട്ടിൽ ഒരു മത്സരാര്‍ഥി പരസ്യമായി ഷോയില്‍ വെളിപ്പെടുത്തുന്നത് ഇത് ആദ്യ തവണയാണ്. പിന്നാലെ ഈ സംഘര്‍ഷം തല്‍ക്കാലത്തേക്ക് അവസാനിക്കുകയായിരുന്നു.

അതേസമയം, ഈ ആഴ്ചയിൽ പുറത്തു പോകേണ്ടവർ ആരെന്ന് സംബന്ധിക്കുന്ന നോമിനേഷൻ ബിഗ് ബോസിൽ നടന്നിരുന്നു. നാല് മത്സരാർത്ഥികൾ ഒഴികെ ബാക്കിയുള്ള എല്ലാവരും നോമിനേഷനിൽ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത.
നോമിനേഷൻ ലിസ്റ്റ് ഇങ്ങനെ ; -
സുചിത്ര - ധന്യ, റോബിൻ
ദിൽഷ - സൂരജ്, റോൺസൺ
ധന്യ - അപർണ, റേൺസൺ

ലക്ഷ്മി പ്രിയ - ജാസ്മിൻ, നിമിഷ
ബ്ലെസ്ലി - ജാസ്മിൻ, റോൺസൺ
റോബിൻ - നിമിഷ, റോൺസൺ
അപർണ - നിമിഷ, റോബിൻ
നിമിഷ - ലക്ഷ്മി പ്രിയ, റോബിൻ
ജാസ്മിൻ - ലക്ഷ്മി പ്രിയ, റോബിൻ
സൂരജ് - ലക്ഷ്മി പ്രിയ, റോബിൻ
റോൺസൺ - ലക്ഷ്മി പ്രിയ, റോബിൻ
അഖിൽ- ബ്ലെസ്ലി, ദിൽഷ