• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരതി ഇഷ്ടം പറഞ്ഞാൽ തിരിച്ച് ഇഷ്ടം പറയുമോ? ദിൽഷയെ അതിന് ശേഷം വിളിച്ചോ? റോബിന്റെ മറുപടി

Google Oneindia Malayalam News

കൊച്ചി: സിനിമ തിരക്കുകളുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുകയാണ് താൻ എന്ന് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ഡോ റേബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ് രണ്ടാഴ്ച വരെയെ തനിക്ക് ലഭിക്കുന്ന പിന്തുണയൊക്കെ കാണൂവെന്നായിരുന്നു ചിലരുടെ ആക്ഷേപം. ആരാധകരുടെ വലിയ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ഈ നിലയിൽ തന്നെ മുന്നോട്ട് പോകാനാണ് താത്പര്യമെന്നും റോബിൻ പറഞ്ഞു. നോട്ടി മോങ്ക് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം. സൗഹൃദം അവസാനിപ്പിച്ച ശേഷം ദിൽഷയുമായി കോൺടാക്ട് ചെയ്തിരുന്നോ എന്നതിനെ കുറിച്ചും ബ്ലസ്ലിയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചതിനെ കുറിച്ചുമെല്ലാം റോബിൻ അഭിമുഖത്തിൽ പ്രതികരിച്ചു. വായിക്കാം

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

1


ബ്ലസ്ലിയുമായി നിലവിൽ യാതൊരു പ്രശ്നവുമില്ലെന്ന് റോബിൻ പറഞ്ഞു. 'ആരൊക്കെ എന്തൊക്കെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചാലും ഞങ്ങൾ അത് മൈന്റ് ചെയ്യാൻ പോലും പോകുന്നില്ല. ബ്ലസിയും താനും അത്യാവശ്യം കോമൺസെൻസ് ഉള്ള ആളുകളാണ്. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ ഉണ്ടാക്കാൻ ശ്രമിച്ചാലും അതൊന്നും ബാധിക്കാനെ പോകുന്നില്ല'.

'ദിലീപ് നിരപരാധിയെങ്കിൽ എന്തിന് ഇത് ചെയ്തു'; 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ'ദിലീപ് നിരപരാധിയെങ്കിൽ എന്തിന് ഇത് ചെയ്തു'; 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

2

'ബിഗ് ബോസ് ഷോ അവസാനിച്ചിട്ട് മാസങ്ങളായി. അവിടെ നടന്ന കാര്യങ്ങളൊന്നും താൻ ഇപ്പോൾ ഓർക്കുന്നു പോലും ഇല്ല. തന്റെ പുതിയ സിനിമയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ', റോബിൻ പറഞ്ഞു. റോബിൻ നടത്തിയ ചില ചാരിറ്റി പ്രവർത്തനങ്ങൾ ഫാൻ ഫോളോയിംഗ് ഉയർത്താനാണെന്നുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും റോബിൻ മറുപടി നൽകി.'ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്യും. ഞാൻ വിചാരിച്ചാൽ മാത്രമേ എന്നെ തളർത്താൻ കഴിയൂ. ഞാൻ ശരിയെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടേയിരിക്കും'.

3


'ജോലി രാജിവെച്ചിരിക്കുകയാണ്. സിനിമയുടെ മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ആക്ടിംഗ് കോഴ്സിന് ചേർന്നിട്ടുണ്ട്. തനിക്ക് ഒന്നും അറിയാത്ത മേഖലയാണ് അതുകൊണ്ട് തന്നെ എന്തെങ്കിലും പഠിച്ചിട്ട് ചെയ്യാം എന്നാണ് ആഗ്രഹിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ് രണ്ടാഴ്ച വരെയെ താനൊക്കെ പോകു എന്ന് ചിലരൊക്കെ പറയുന്നുണ്ടായിരുന്നു. നോക്കട്ടെ എത്രകാലം പോകുമെന്ന്'.

4

'സിനിമ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. അത് പുറത്ത് പറയാൻ സാധിക്കില്ല. ആദ്യമേ വലിയ സംഭവമായൊന്നും ചെയ്ത് നോക്കില്ല. മെല്ലെ കാര്യങ്ങൾ ഒക്കെ പഠിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹം', റോബിൻ പറഞ്ഞു.

5

ദിൽഷ സൗഹൃദം ഇല്ലെന്ന് പറഞ്ഞതിന് ശേഷം ദിൽഷയുമായോ അവരുടെ കുടുംബവുമായോ യാതൊരു കോൺടാക്ടും പുലർത്തിയിട്ടില്ല, റോബിൻ പറഞ്ഞു.കഴിഞ്ഞ ദിവസം ദിൽഷയെ ഇൻസ്റ്റഗ്രാമിൽ റോബിൻ അൺഫോളോ ചെയ്തിരുന്നു. ഇതോടെ ദിൽഷയും റോബിനും ഇനി ഒരിക്കലും ഒന്നാകാൻ സാധ്യത ഇല്ലേയെന്നായിരുന്നു ആരോധകർ ഉയർത്തിയ ചോദ്യം.

7


അതിനിടെ ആരതി ഇഷ്ടം പറഞ്ഞാൽ തിരിച്ച് ഇഷ്ടം പറയുമോയെന്ന അഭിമുഖത്തിലെ ചോദ്യത്തിന് പറയാൻ സൗകര്യമില്ലെന്നായിരുന്നു റോബിന്റെ മറുപടി. അവതാരക കൂടിയായ ആരതി പൊടിയുമായി റോബിൻ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

'ആരതി പൊടിയെ എനിക്ക് ഇഷ്ടമാണെങ്കിൽ ഇവിടെ ആർക്കേലും പ്രശ്നമുണ്ടോ?'; റോബിന്റെ മറുപടി, വൈറൽ'ആരതി പൊടിയെ എനിക്ക് ഇഷ്ടമാണെങ്കിൽ ഇവിടെ ആർക്കേലും പ്രശ്നമുണ്ടോ?'; റോബിന്റെ മറുപടി, വൈറൽ

6


ആരാധകരുടെ വലിയ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. എവിടെ ചെന്നാലും എനിക്ക് മനസിലാകുന്നുണ്ട്. അത് മാത്രം മതി തനിക്ക്. ഇതേ രീതിക്ക് തന്നെ മുന്നോട്ട് പോകാൻ തന്നെയാണ് താത്പര്യം. തെറ്റുകൾ പറ്റും. എന്നിരുന്നാലും കുടുംബാംഗം എന്ന നിലയിൽ തന്നോട് ക്ഷമിക്കണമെന്നും റോബിൻ പറഞ്ഞു.

Recommended Video

cmsvideo
  ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് വരുന്നു | *BiggBoss
  English summary
  bigg boss malayalam season 4; Robin Radhakrishanan open's up weather he contacted dilsha ,goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X