ബിഗ് ബോസിലെ റോബിന്റെ ഏറ്റവും വലിയ അസറ്റ് അതാണ്; 'കാരണക്കാരൻ ബിഗ് ബോസ് തന്നെ'..വൈറൽ കുറിപ്പ്
കൊച്ചി; വീറും വാശിയും നിറഞ്ഞ പോരാട്ടമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 4. മത്സരാർത്ഥികൾ തങ്ങളുടെ സ്ട്രാറ്റജികൾ ഓരോന്നായി പുറത്തെടുത്ത് ഷോയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 17 പേരുമായി തുടങ്ങിയ ഷോയിൽ ഇനി അവശേഷിക്കുന്നത് 11 മത്സരാർത്ഥികളാണ്. ഇപ്പോഴിതാ മത്സരാർത്ഥികളിൽ ഏറ്റവും ശക്തരായ ഡോ റോബിനെ കുറിച്ചും ബ്ലസ്ലിയെ കുറിച്ചുമുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷോയിൽ ഡോ റോബിന് ലഭിക്കുന്ന 'അഡ്വാന്റേജിനെ' കുറിച്ച് കഴിഞ്ഞ ദിവസം ബ്ലസ്ലി പറഞ്ഞിരുന്നു. അത് തന്നെയാണ് റോബിന്റെ ഷോയിലെ ഏറ്റവും വലിയ അസറ്റ് എന്ന് പറയുകയാണ് ആരാധകൻ. എന്താണെന്നല്ലേ? കുറിപ്പ് വായിക്കാം
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ

ഇന്ന് രാത്രി ജയിലിൽ വെച്ച് ദിൽഷയുമായി ഉള്ള സംസാരത്തിനിടയിൽ ബ്ലെസ്ലി പറഞ്ഞ ഒരു കാര്യം വളരെയധികം പ്രാധാന്യമുള്ള ഒന്നായി തോന്നി :
ബിഗ് ബോസ്സിന്റെ ഭാഗത്തെ പിഴവ് കൊണ്ട് റോബിന് മറ്റുള്ളവരെ അപേക്ഷിച്ചു ഒരു unfair advantage കിട്ടിയിട്ടുണ്ട്. റോബിൻ ആദ്യമേ പറഞ്ഞത് താൻ ഇവിടെ ഗെയിം കളിക്കാൻ വന്നത് ഒരു ഡോക്ടർ ആയിട്ടല്ല. ഒരു contestant ആയിട്ടാണ് എന്നാണ്.പക്ഷേ ബിഗ് ബോസിൽ റോബിനുള്ള ഐഡന്റിറ്റി എന്നത് ഡോക്ടർ എന്നാണ്. അദ്ദേഹത്തിന്റെ Name tag-ൽ പോലും Dr.Robin എന്നാണ് എഴുതിയിട്ടുള്ളത്.ബാക്കി ഉള്ളവരൊന്നും അവരുടെ പുറത്തുള്ള പ്രൊഫഷന്റെ ഐഡന്റിറ്റിയിൽ അല്ല ബിഗ് ബോസ് വീട്ടിനുള്ളിൽ നിൽക്കുന്നത്.അതായത് സിങ്ങർ ബ്ലെസ്ലി, ഡാൻസർ ദിൽഷ, ആക്ടർ റോൺസൺ അങ്ങനെയൊക്കെ.എല്ലാവരും ഓരോ സ്വതന്ത്ര വ്യക്തികളായിട്ടാണ് ഇവിടെ നിൽക്കുന്നത്.

നമ്മുടെ സമൂഹത്തിൽ ഡോക്ടർ എന്ന പദവി വളരെയധികം റെസ്‌പെക്ട് ഉള്ള ഒന്നാണ്.ഷോ കാണുന്ന സാധാരണ ഒരു മിഡിൽക്ലാസ് പ്രേക്ഷകൻ ഒക്കെ ഒരു ഡോക്ടർ എന്തെങ്കിലും കാര്യം പറയുമ്പോൾ അതിൽ സത്യം ഉണ്ടെന്ന് കരുതും.ഡോക്ടറിന്റെ ഭാഗമായിരിക്കും സ്വാഭാവികമായിട്ടും ശരി എന്ന് കരുതും.രാഷ്ട്രീയ പാർട്ടികൾ ഒക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സ്ഥാനാർത്ഥികളായി ഡോക്ടർമാരെയും അഡ്വക്കേറ്റിനേയും ഒക്കെ നിർത്തുന്നത് ഈ കാരണം കൊണ്ടാണ്. ഡോക്ടറെ എതിർത്തു പറയുമ്പോൾ അത് വളരെ highly respected പൊസിഷനിൽ ഉള്ള ഒരാളെ എതിർത്തു പറയുന്നു എന്ന രീതിയിൽ ആയിരിക്കും പുറത്തു ജനം എടുക്കുന്നത്. എനിക്ക് ഈ unfair advantage - നെ കുറിച്ച് കഴിഞ്ഞ പ്രാവശ്യം ലാലേട്ടനോട് പറയണം എന്നുണ്ടായിരുന്നു. അടുത്ത പ്രാവശ്യം ഞാൻ പറയും.തുടർന്ന് വായിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെ ബ്ലെസ്ലി ഡോക്ടറെ വ്യക്തിഹത്യ നടത്തുന്ന ഒന്നും പറയുന്നില്ല, മറിച്ചു Big Boss - ന്റെ ഭാഗത്തെ തെറ്റ് കാരണം റോബിൻ എന്ന contestant - ന് മറ്റുള്ളവരെക്കാൾ സമൂഹത്തിൽ ഒരു advantage കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്.

തുടക്കം മുതൽ ശ്രദ്ധിച്ചു നോക്കിയാൽ ഇത് വളരെ ശരിയാണ് എന്ന് കാണാം.
വന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആളുകളുടെ മനസ്സിൽ ഒരു മത്സരാർത്ഥികളെ കുറിച്ച് പല കാറ്റഗറികൾ രൂപപ്പെട്ടു. ഇതിൽ ഒന്നാം സ്ഥാനം റോബിന് കിട്ടി. കാരണം അദ്ദേഹം ഒരു highly respected career - ൽ ഉള്ള ഒരാളാണ്. പിന്നീട് ബിഗ് ബോസ് ഹൗസിൽ ഉണ്ടായ ഓരോ ഫൈറ്റുകളും,
സമൂഹത്തിൽ ആരാധ്യനായ പ്രൊഫഷൻ ആയ ഡോക്ടർ
Vs
എതിരാളി
എന്ന രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്. അതായത് ധന്യയുമായി പ്രശ്നം ഉണ്ടായപ്പോൾ, ഡോക്ടർ vs തട്ടിപ്പുകാരി, ജാസ്മിനുമായി പ്രശ്നം ഉണ്ടായപ്പോൾ ഡോക്ടർ vs ലെസ്ബിയൻ/റിബൽ, ഡേയ്സിയുമായി പ്രശ്നം ഉണ്ടായപ്പോൾ ഡോക്ടർ vs പുകവലിക്കാരി etc.
അതായത്, ഡോക്ടർ ഒരാളുമായി പ്രശ്നം ഉണ്ടാകുമ്പോൾ ആൾക്കാർ രണ്ടു വശവും തട്ടിച്ചു നോക്കും.

ഒരു വശത്ത് ഡോക്ടർ എന്ന പദവി vs മറുവശത്ത് ആ വ്യക്തിയ്‌ക്ക് ജനങ്ങൾ അയാൾക്ക് നൽകിയ ഐഡന്റിറ്റി. ഉദാഹരണത്തിനു ഡെയ്‌സി ഒരു ഫോട്ടോഗ്രാഫർ ആണെങ്കിലും അവൾക്കുള്ള ഐഡന്റിറ്റി പുകവലിക്കുന്ന തെറിച്ച ഒരു പെണ്ണ് എന്നതാണ്.ജാസ്മിന്റെ ഐഡന്റിറ്റി ഫിറ്റ്നസ് ട്രെയിനർ എന്നല്ല, ലെസ്ബിയൻ, പുകവലിക്കാരി, തെറിവിളിക്കാരി എന്നൊക്കെയാണ്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ കൂടുതൽ പേരും നോക്കുന്നത് ആരുടെ ഭാഗത്ത് ന്യായം എന്നതിനേക്കാൾ ആരാണ് respected position-ൽ എന്നതായിരിക്കും. അപ്പോൾ ഡോക്ടർ എന്നതായിരിക്കും കൂടുതൽ പേരുടെയും ശരി.ഡെയ്‌സി, ജാസ്മിൻ, നിമിഷ, ധന്യ, ലക്ഷ്മിപ്രിയ ഇവരോട് ഉണ്ടായ ഒരു തർക്കങ്ങളിലും ബഹളം ഉണ്ടാക്കുകയല്ലാതെ ഒരിക്കൽ പോലും വസ്തുതകൾ നിരത്തി തന്റെ ഭാഗമാണ് ശരി എന്ന് സ്ഥാപിച്ചു എടുക്കാൻ ഡോക്ടർക്ക് കഴിഞ്ഞിട്ടില്ല.
'മഞ്ജുവിനോട് പ്രണയം പറഞ്ഞിരുന്നു, ശല്യപ്പെടുത്തിയിട്ടില്ല..ചെയ്തത് കടമ'; സനൽ കുമാർ ശശിധരൻ

ധന്യയ്‌ക്ക് മുറിവേറ്റപ്പോൾ ഡോക്ടർ എത്തി ഹെല്പ് ചെയ്തതിനെ ഡോക്ടറിന്റെ strategy ആണെന്ന് ബ്ലെസ്ലി പറഞ്ഞതിനെ മുകളിൽ ബ്ലെസ്ലി പ്രവചിച്ചത് പോലെ തന്നെ "ഡോക്ടർമാരെ അടച്ചാക്ഷേപിച്ചു" എന്ന രീതിയിലാണ് പ്രചരിച്ചത്. ബ്ലെസ്ലി അങ്ങനെ പറയാനുള്ള കാരണം ഈ ഡോക്ടർ ടാഗ് കൊണ്ട് റോബിന് ലഭിക്കുന്ന unfair advantage - നെ കുറിച്ച് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ്.
താൻ ഇവിടെ കളിക്കാൻ വന്നത് ഡോക്ടർ ആയിട്ടല്ല, ഒരു contestant ആണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന റോബിൻ ആ പറഞ്ഞതിന് പരസ്പരവിരുദ്ധമായാണ് Dr Robin എന്ന് എഴുതിയ നെയിം ടാഗുമായി ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നത്.സത്യത്തിൽ ഇയാൾ ഇവിടെ കളിക്കാൻ വന്നിരിക്കുന്നത് ഡോക്ടർ എന്ന ഐഡന്റിറ്റി ആയിട്ട് തന്നെയാണ്.ഡോക്ടർ എന്ന പ്രൊഫഷന് സമൂഹത്തിൽ ഉള്ള അംഗീകാരം തന്നെയാണ് ഇവിടെ റോബിന്റെ ഏറ്റവും വലിയ അസറ്റ്.

റോബിന്റെ മാത്രമല്ല, അവിടെയുള്ള മുഴുവൻ ആളുകളുടെയും ഗെയിം പ്ലാനും ഐഡന്റിറ്റിയും വ്യക്തമായി മനസ്സിലാക്കി ബുദ്ധിപൂർവ്വമാണ് ബ്ലെസ്ലി ബിഗ് ബോസ് ഹൌസിലൂടെ ഓരോ ദിവസവും നീങ്ങുന്നത്.ബ്ലെസ്ലിയുടെ ഗെയിം ഓരോ ദിവസവും മൂർച്ചയേറി വരികയാണ്. ബ്ലെസ്ലിയുടെ ഏറ്റവും വലിയ നെഗറ്റീവ് അവൻ സമ്മതിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിവില്ല എന്നത് തന്നെയാണ്. ഡോക്ടറിന്റെ ഓരോ നീക്കവും എന്തിന് വേണ്ടിയാണ് എന്ന് ഓൺ ദ സ്പോട്ടിൽ കണ്ടു പിടിച്ചു അതിനെ പ്രതിരോധിക്കാൻ കഴിവുള്ള ബ്ലെസ്ലിയോട് ഡോക്ടർ ധന്യയോടും നിമിഷയോടും ജാസ്മിനോടും ഏറ്റുമുട്ടിയത് പോലെ നേരിട്ട് ഏറ്റുമുട്ടുമോ എന്നത് സംശയമാണ്.
'ഞാൻ അയച്ച മെസേജുകൾ മഞ്ജു മറ്റുള്ളവർക്ക് കൈമാറി..വിജയ് ബാബു വിഷയത്തിൽ അവർ പ്രതികരിച്ചോ?';സംവിധായകൻ

നിലവിലെ സ്ഥിതി അനുസരിച്ചു ബിഗ് ബോസ് സീസൺ 4 - ലെ വിജയി ഡോക്ടർ ആയിരിക്കും എന്ന് 99% ഉറപ്പാണ്.ഇനി അറിയേണ്ടത് തന്റെ എത്തിക്സ് അനുസരിച്ചു മുന്നോട്ടു പോകുന്നു, എപ്പോൾ പോയാലും താൻ ഹാപ്പിയാണ് എന്നൊക്കെ പറയുന്ന ബ്ലെസ്ലിയ്‌ക്ക് യഥാർത്ഥത്തിൽ ബിഗ് ബോസ് വിന്നർ ആകണം എന്ന ഉറച്ച തീരുമാനവും അതിനായി ഉള്ള ഒരു സോളിഡ് ഗെയിം പ്ലാനും ഉണ്ടോ എന്ന് മാത്രമാണ്.അങ്ങനെ ഡോക്ടർക്ക് എതിരെ വ്യക്തമായ ഒരു ഗെയിം പ്ലാൻ ബ്ലെസ്ലിയ്ക്ക് ഉണ്ടെങ്കിൽ വരും ദിവസങ്ങളിൽ കളി മാറും.