'ഹേറ്റേഴ്‌സോ.. എനിക്കോ, എനിക്ക് ഹേറ്റേഴ്‌സൊന്നും ഉണ്ടാകില്ല'; മാരാര്‍ പറഞ്ഞത് വെളിപ്പെടുത്തി ഒമര്‍ ലുലു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്ന് അടുത്തിടെയാണ് ഒമര്‍ ലുലു എവിക്ട് ആയത്. എവിക്ടായതില്‍ വലിയ സന്തോഷമുണ്ട് എന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയപ്പോഴുള്ള മറ്റ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഒമര്‍ ലുലു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ഡൂ ഓര്‍ ഡൈ പോലുള്ള സിറ്റുവേഷനാണ് ബിഗ് ബോസ് ഹൗസില്‍. അതുകൊണ്ട് എനിക്ക് താല്‍പര്യമില്ല. ഞാന്‍ അത് കൊണ്ട് തന്നെ മുന്നെ പറയുകയും ചെയ്തു. വോട്ട് ആരും ചെയ്യേണ്ടതില്ല എന്ന്. ഞാന്‍ ഗെയിമൊന്നും പുറത്ത് നിന്ന് കാണാതെ ആണ് പോയത്. അടുത്ത സീസണ്‍ വരുമ്പോള്‍ ഇതിനേക്കാള്‍ കുറച്ച് കൂടി ടൈറ്റായിരിക്കും. ടൈറ്റ് എന്ന് വെച്ചാല്‍ ഫിസിക്കല്‍ ഗെയിമും മെന്റല്‍ ടോര്‍ച്ചറുമൊക്കെ കൂടുതല്‍ ആയിരിക്കും. കഴിഞ്ഞ സീസണില്‍ എന്നെ വിളിച്ചിരുന്നു.

omar lulu

ഷൂട്ടിംഗ് കാരണം പോകാന്‍ പറ്റിയില്ല. അത് കഴിഞ്ഞ് ഞാന്‍ അവരെ അങ്ങോട്ട് വിളിച്ചിട്ടുണ്ടായിരുന്നു. വൈല്‍ഡ് കാര്‍ഡ് പറ്റുമോ എന്ന് ചോദിച്ചിട്ട്. അപ്പോഴേക്കും വൈല്‍ഡ് കാര്‍ഡ് ഒക്കെ ഓള്‍റെഡി സെറ്റാക്കിയിട്ടുണ്ടായിരുന്നു. എന്നെ രണ്ടാമത്തെ സീസണ്‍ തൊട്ട് ബിഗ് ബോസിലേക്ക് വിളിക്കുന്നുണ്ട്. വൈല്‍ഡ് കാര്‍ഡിനാണ് അവിടെ ശരിക്കും ബുദ്ധിമുട്ട്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ വൈല്‍ഡ് കാര്‍ഡ് കപ്പടിച്ചിട്ടില്ല.

വൈല്‍ഡ് കാര്‍ഡ് ആയിട്ട് വരുമ്പോള്‍ മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഒരു പേടിയായിരിക്കും. നമ്മളുടെ അടുത്ത് ആരം മിണ്ടുകയൊന്നുമില്ല. പിന്നെ ഇവര്‍ക്ക് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മനസിലായി ഞാന്‍ അങ്ങനെ കപ്പ് ടാര്‍ഗറ്റ് ചെയ്തിട്ടൊന്നുമല്ല വന്നത് എന്ന്. അതുകൊണ്ടാണ് അവര്‍ കമ്പനിയാകുന്നത്. അല്ലെങ്കില്‍ സ്വാഭാവികമായിട്ടും അവരെല്ലാവരും കൂടി അടിച്ച് പുറത്താക്കാനുള്ള പരിപാടി നോക്കും. പിന്നെ ഇവര്‍ നമ്മളുടെ അടുത്ത് വന്നിട്ട് പുറത്തെ കാര്യങ്ങള്‍ ഒക്കെ ചോദിക്കും.

അതൊന്നും നമുക്ക് പറയാനും പറ്റില്ല. പുറത്തെ കാര്യങ്ങള്‍ പറയരുത് എന്ന് സ്ട്രിക്ട് ആയിട്ട് പറഞ്ഞിട്ടുള്ളതാണ്. വൈല്‍ഡ് കാര്‍ഡ് ആയിട്ട് പോകുന്നത് ശരിക്ക് മണ്ടത്തരമാണ്. കാരണം ഇവര്‍ക്ക് ശരിക്ക് പുറത്തെ കാര്യങ്ങള്‍ അറിയാം. അപ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞ് പോകും. ഏറ്റവും കൂടുതല്‍ പുറത്തെ കാര്യങ്ങള്‍ അറിയാന്‍ ചോദിച്ചിട്ടുള്ളത് മാരാരും ജുനൈസും ആണ്. ഇവരാദ്യം വന്നിട്ട് നമ്മളെ പൂളിലേക്ക് വിളിക്കും. അവിടെ ആകുമ്പോള്‍ മൈക്ക് മാറ്റിവെക്കണമല്ലോ.

ഞാന്‍ എന്റെ എത്തിക്‌സില്‍ ജീവിച്ച് പോകുന്ന വ്യക്തിയാണ്. ആ എത്തിക്‌സാണ് എന്റെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നത്. ഒരാളെ ഇടിച്ചിടുക പിടിച്ച് വലിക്കുക എന്ന ഗെയിമിലൊന്നും എനിക്ക് താല്‍പര്യമില്ല. കഴിഞ്ഞ തവണത്തേക്കള്‍ ഫിസിക്കലി ഉള്ള ഗെയിം കൂടുതലാണ്. ഇത്രേം കോംപീറ്റ് ചെയ്ത് എനിക്ക് അത് വേണ്ട എന്ന മെന്റാലിറ്റിയായിരുന്നു എനിക്ക്. സീസണ്‍ ഓഫ് ഒറിജിനലിനോട് നീതി പുലര്‍ത്തിയ മത്സരാര്‍ത്ഥി ഞാനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.

ശോഭക്ക് അവിടത്തെ ബുള്ളിയിംഗ് ഒക്കെ കുഴപ്പമില്ല എന്ന രീതിയില്‍ തോന്നിയിരുന്നു. പിന്നീട് അവള്‍ക്ക് മാനസികമായ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ വിഷ്ണുവിനോട് പറഞ്ഞു ശോഭയെ ടാര്‍ഗറ്റ് ചെയ്തിട്ട് നില്‍ക്കേണ്ട. മാരാര്‍ ആണെങ്കില്‍ ശോഭയെ ഫുള്‍ ടാര്‍ഗറ്റ് ചെയ്തിട്ടാണ് നില്‍ക്കുന്നത്. അഖിലുമായിട്ടായിരുന്നു ആദ്യം കമ്പനി. പിന്നെ അവനുമായി അഭിപ്രായവ്യത്യാസം വന്നു. അഖിലിന്റെ ചില കാര്യങ്ങള്‍ നമുക്ക് പറ്റില്ല.

ഷിജു ചേട്ടനും അഖിലും അവിടെ ഫ്രണ്ട്‌സ് പോലെയാണ് നില്‍ക്കുന്നത്. ഞാന്‍ ഷോ കണ്ടിട്ടല്ല പോയത്. വിഷ്ണുവിനോട് ഞാന്‍ പറഞ്ഞ കാര്യം ഫസ്റ്റ് അഖിലിനോട് പറഞ്ഞിരുന്നു. അഖിലെ പുറത്ത് ഹേറ്റേഴ്‌സ് വരും. ഒരാളെ മാത്രം തിരഞ്ഞ് പിടിച്ച് ബുള്ളിയിംഗ് ചെയ്ത് കഴിഞ്ഞാല്‍ അത് അഖിലിന് നെഗറ്റീവായിട്ട് വരും. അപ്പോള്‍ അഖില്‍ പറഞ്ഞു അങ്ങനെ ഹേറ്റേഴ്‌സ് ഒന്നും വരില്ല എനിക്ക് എന്ന്.

Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം

അപ്പോള്‍ ഞാന്‍ പറഞ്ഞു അങ്ങനെയല്ല, ഒരാളെ മാത്രം തിരഞ്ഞ് പിടിച്ചാക്രമിക്കുമ്പോള്‍ അയാള്‍ക്ക് എന്തായാലും ഫീല്‍ ആകില്ലേ. അതുകൊണ്ട് അഖിലെ അതൊന്ന് ശ്രദ്ധിക്ക് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അഖില്‍ അത് സീരിയസായിട്ട് എടുത്തില്ല. അഖിലിനെക്കാളും നല്ല ഗെയിമറാണ് വിഷ്ണു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+