'മിഥുൻ പ്രണയിച്ചത് ആ ബോക്സറെ'; വെളിപ്പെടുത്തി വുഷു മാസ്റ്റർ..മിഥുൻ വുഷു ചാമ്പ്യനോ? മറുപടി ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 താരം അനിയൻ മിഥുവിനെ ചൊല്ലിയുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ സത്യാവസ്ഥ വെളിപ്പെടുത്തി മിഥുൻറെ വുഷു മാസ്റ്റർ അനീസ്. മിഥുൻ പറഞ്ഞ പ്രണയകഥ പച്ചക്കള്ളമാണെന്നാണ് അനീസ് മാസ്റ്റർ പറഞ്ഞു. അനിയന്റെ യഥാർത്ഥ പ്രണയത്തെ കുറിച്ചും അനീസ് മാസ്റ്റർ വെളിപ്പെടുത്തി. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അനീസ് മാസ്റ്ററുടെ പ്രതികരണം. വുഷുവുമായി ബന്ധപ്പെട്ടുള്ള മിഥുന്റെ അവകാശവാദങ്ങളും അനീസ് തള്ളി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'പ്ലസ്ടു പഠിക്കുമ്പോൾ വിദ്യാമന്ദിർ സ്കൂളിലെ ഒരു കായിക അധ്യാപകന്റെ കീഴിൽ മിഥുൻ ബോക്സിംഗ് പരീശീലിച്ചിരുന്നു. മറ്റൊരു അധ്യാപകന്റെ കീഴിൽ കരാട്ടെയും. ആ സമയത്ത് വുഷുവിന് കായിക സംഘടനകളുടെ അംഗീകാരമൊന്നുമുണ്ടായിരുന്നില്ല, അപ്പോൾ ഞാൻ വുഷു വളർത്താനായി ചില ശ്രമങ്ങൾ നടത്തുകയായിരുന്നു. പുറത്ത് നിന്നുള്ള ആളുകളെ കൊണ്ടുവന്നായിരുന്നു പരിശീലനം നടന്നത്. തൃപ്രയാർ മേഖലയിൽ നിന്നാണ് മിഥുനെ കിട്ടിയത്. അവനെ ഞാൻ നേരിട്ട് ഇതിലേക്ക് വിളിക്കുകയായിരുന്നു. മിഥുന്റെ ആകാരം വുഷുവിന് യോജിച്ചതാണെന്ന് തിരിച്ചറിഞ്ഞാണ് അവനെ ക്ഷണിച്ചത്.

മിഥുൻ വുഷുവിനെ കുറിച്ച് പറയുന്ന ഒന്നാമത്തെ തെറ്റ് അവൻ സ്കൂളിലൊന്നുമല്ല വുഷു പഠിച്ചിട്ടുള്ളത്. ഞാനാണ് ഇവിടെ വുഷു കൊണ്ടുവന്നത്. എനിക്ക് തന്നെ വുഷുവിനെ കുറിച്ച് അറിയുന്നത് 2009 ലാണ്. മിഥുൻ പറഞ്ഞതിൽ കള്ളവും ഉണ്ട്, സത്യവും ഉണ്ട്. മിഥുൻ ഏതെങ്കിലും അന്താരാഷ്ട്ര മത്സരത്തിൽ കളിച്ച് വിജയിച്ചതായുള്ള ഒരു തെളിവുകളും എനിക്ക് തന്നിട്ടില്ല.
ഞാൻ വീഡിയോയും ഫോട്ടോയും സർട്ടിഫിക്കറ്റുമെല്ലാം പലപ്പോഴായി ചോദിച്ചിരുന്നു. എന്നാൽ നേരിട്ട് വെരിഫൈ ചെയ്യാനായി തന്നിട്ടില്ല. അതുകൊണ്ട് തൃശ്ശൂർ വുഷു അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഒരു സ്വീകരണവും നമ്മൾ മിഥുന് കൊടുത്തിട്ടില്ല. മിഥുൻ കളിക്കാൻ പോയതിന്റെ വീഡിയോസും വാർത്തകളുമെല്ലാം സോഷ്യൽ മീഡിയയിൽ വന്നതായി അറിഞ്ഞിരുന്നു. മിഥുൻ സംസ്ഥാന തലം വരെ പോയത് അറിയാം. ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
അനിയൻ മിഥുന്റെ പട്ടാളക്കഥ ഉണ്ടാക്കിയ കഥയാണ്. അതിൽ ചെറുതായിട്ടൊരു സത്യമുണ്ട്. മറ്റൊരു പെൺകുട്ടിയുമായി മിഥുന് ക്രഷ് ഉണ്ടായിരുന്നു. അവർ ബോക്സറായിരുന്നു, ബോയ് കട്ടൊക്കെ അടിച്ചിട്ട്. എന്നാൽ അത് ബിഗ് ബോസിൽ വന്നപ്പോൾ പിആർ വർക്കും കുറച്ച് വോട്ടൊക്കെ കിട്ടാനും വേണ്ടിയൊക്കെ കയറ്റി പറഞ്ഞതാണ്.
വുഷുവിന് വേണ്ട കൃത്യമായ ശരീരമാണ് മിഥുന്. ശക്തി മാത്രമല്ല ഈ കളിയിൽ ബുദ്ധിയും ആവശ്യമാണ്. ഫിറ്റ്നെസിന്റെ കാര്യത്തിൽ അവൻ ഒകെയാണ്. നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ സ്മാർട്നെസ് കുറവാണ്. ടാലന്റും സ്കില്ലും അവന് ഉണ്ട്. പക്ഷേ മൈന്റ് പവർ കുറവാണ്. കാരണം വുഷു എന്ന് പറഞ്ഞാൽ ബ്രൂട്ടൽ ഗെയിം ആണ്. ഹെവി മൈന്റ് സെറ്റ് ഉള്ളവർക്ക് മാത്രമേ പിടിച്ച് നിൽക്കാൻ പറ്റുകയുള്ളൂ. ഫിസിക്കലി ആൾ സ്ട്രോങ്ങാണ് പക്ഷേ മെന്റലി ആൾ ഫിറ്റല്ല.
എന്റെ കീഴിൽ ജില്ലാ തലത്തിലാണ് മിഥുൻ മത്സരിച്ചത്. തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടി ഗോൾഡ് അടിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ പോയെങ്കിലും ആദ്യ റൗണ്ടിൽ തന്നെ ഔട്ടായി. മിഥുൻ തായ്ലാന്റിൽ പങ്കെടുത്തെന്ന് പറയുന്ന ചാമ്പ്യൻഷിപ്പ് പ്രൊഫഷണൽ ചാമ്പ്യൻഷിപ്പാണ്. പ്രൊഫഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്ക് ഒന്നുകിൽ ഇങ്ങോട്ട് പണം ലഭിക്കും. പ്രമോഷ്ണലാണെങ്കിൽ കാശ് അങ്ങോട്ട് കൊടുക്കണം.
മിഥുൻ പാക്കിസ്ഥാനിൽ പങ്കെടുത്തുവെന്ന് പറയുന്ന മത്സരം ഔദ്യോഗികമാണോയെന്ന് എനിക്ക് പറയാൻ സാധിക്കില്ല. അതിനെക്കുറിച്ചുള്ള യാതൊരു വീഡിയോയും ഫോട്ടോകളും സർട്ടിഫികളും എന്നെ കാണിച്ചിട്ടില്ല',അനീസ് പറഞ്ഞു.












Click it and Unblock the Notifications