'റോബിൻ അപ്പോൾ തന്നെ പറന്നു, നടത്തിയത് ബ്രില്യന്റ് നീക്കം, എന്നെ അപമാനിച്ചു'; രജത് കുമാർ
കൊച്ചി: ബിഗ് ബോസ് സീസൺ ഫൈവിന്റെ വീക്കിലി ടാസ്കിൽ അതിഥിയായെത്തിയ മുൻ സീസണിലെ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കിയ സംഭവം വലിയ ചർച്ചയായിരുന്നു. ഷോയേയും അണിയറ പ്രവർത്തകരേയും വെല്ലുവിളിച്ച് കൊണ്ട് നടത്തിയ 'പ്രകടനങ്ങൾ' ആയിരുന്നു ബിഗ് ബോസിൽ നിന്നും റോബിന്റെ പുറത്താകലിന് കാരണമായത്.
എന്നാൽ പുറത്തായതിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തിയ റോബിൻ എയർപോർട്ടിൽ വെച്ച് ബിഗ് ബോസ് ഷോയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ഉയർത്തിയത്. ഷോ ഉടായിപ്പാണെന്നും ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണെന്നും റോബിൻ ആരോപിച്ചു. അതേസമയം എയർപോർട്ടിൽ വെച്ച് റോബിൻ നടത്തിയത് തന്ത്രപരമായ നീക്കമായിരുന്നുവെന്ന് പറയുകയാണ് റോബിനൊപ്പം ബിഗ് ബോസിൽ അതിഥിയായി പോയ രജത് കുമാർ. ജിഞ്ചർ മീഡിയയോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. രജത് കുമാറിന്റെ വാക്കുകളിലേക്ക്

എനിക്ക് കിട്ടിയത് പോലൊരു സെന്റ് ഓഫ് റോബിനും കിട്ടേണ്ടതായിരുന്നു. അങ്ങനെയൊരു സെന്റോഫ് ലഭിച്ചെങ്കിൽ ഇത്തരമൊരു ഡയലോഗ് റോബിൻ പറയുമായിരുന്നോ? ബിഗ് ബോസ് ഷോയ്ക്കും ഏഷ്യാനെറ്റിനും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാമുണ്ട്. ഗസ്റ്റായി വിളിച്ച് ഗോസ്റ്റായി പെരുമാറിയിൽ അവിടെ വെച്ചോണ്ട് നിൽക്കാൻ പറ്റുമോ?
പക്ഷേ വ്യക്തി നല്ല വ്യക്തിയാണ്. ബേസിക്കലി പാവമാണ്. പക്ഷേ നമ്മളെ വിളിച്ചത് എന്തിനാണ്, നിൽക്കുന്ന സ്ഥലമേതാണ്, ആ പ്ലാറ്റ്ഫോമിന്റെ വിലയെന്താണ് എന്നത് മനസിലാക്കണം. ഞാനും അദ്ദേഹവും ഷോയിൽ നിന്നും പുറത്തായവരാണ്. സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയത് കൊണ്ടാണ് എന്നെ വീണ്ടും ഷോയിലേക്ക് വിളിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അദ്ദേഹം കിട്ടിയ അവസരം നന്നായി വിനിയോഗിക്കുകയല്ലേ വേണ്ടത്.
റോബിൻ പുറത്തിറങ്ങിയ ശേഷം എയർപോർട്ടിൽ നിന്നും മുൻപേ ഇറങ്ങി എന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നു. യുട്യൂബ് ചാനലുകളോട് എന്നെ കുറിച്ച് പറഞ്ഞത് എനിക്ക് ഫീൽ ചെയ്തിരുന്നു. ഞങ്ങൾ രണ്ടും ഒരുമിച്ചാണ് മുംബൈയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. റോബിൻ വരുന്നത് കൊണ്ട് കുറെ യുട്യൂബ് ചാനലുകൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. അപ്പോൾ നമ്മൾ ഒരുമിച്ച് പുറത്തേക്ക് വരികയാണെങ്കിൽ അദ്ദേഹത്തിന് ഉണ്ടായ ഡാമേജുകൾ ന്യൂട്രലൈസ് ചെയ്യാനും കവർ അപ്പ് ചെയ്യാനും എനിക്ക് സാധിക്കുമായിരുന്നു.

ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ അദ്ദേഹം വളരെ വേഗത്തിൽ നടന്ന് നീങ്ങി. ലഗേജ് എടുക്കുന്ന അവിടെ വെച്ച് ഒരുമിച്ച് കാണാം ഒന്നിച്ച് ഇറങ്ങാം എന്നായിരുന്നു കരുതിയത്. പക്ഷേ പെട്ടി വന്നപ്പോൾ എന്റെ പെട്ടി വന്നിരുന്നില്ല. അദ്ദേഹത്തിന്റെ പെട്ടി പെട്ടെന്ന് കിട്ടുകയും ചെയ്തു. അപ്പോൾ തന്നെ അദ്ദേഹം പോയി.എന്നെ കാത്ത് നിൽക്കാൻ പോലും തയ്യാറായില്ല. അദ്ദേഹം പറന്ന് പോകുകയായിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ അതൊക്കെ ബ്രില്യന്റ് പ്ലേയാണെന്ന് തോന്നി.
ഒരുമിച്ചാണ് ഞങ്ങളെ ഫ്ലൈറ്റ് കയറ്റി വിട്ടത്. രണ്ട് പേരും ഒരുമിച്ച് പോകട്ടെയെന്നായിരിക്കാം ബിഗ് ബോസും ഏഷ്യാനെറ്റും കരുതിയത്. അങ്ങോട്ട് പോയത് സീക്രട്ടായിട്ടായിരുന്നു. എന്തെങ്കിലും ഒരു നീതി ബോധത്തോടെ തിരിച്ചിറങ്ങുമ്പോൾ അദ്ദേഹത്തിന് പെരുമാറാമായിരുന്നു.
പെട്ടി കിട്ടി പുറത്തിറങ്ങിയപ്പോഴാണ് റോബിൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ യുട്യൂബ് ചാനലുകാർ പറയുന്നത്. അതായത് ആദ്യം ഇറങ്ങി ഞാൻ ഇങ്ങനെ പറയുമെന്നൊക്കെ അടിച്ച് കൊടുത്തിരിക്കുകയാണ്. എന്നെ അപമാനിക്കുന്നത് പോലെ എനിക്ക് തോന്നി. സാധാരണ എന്നെ അപമാനിച്ചാലും ഞാൻ തിരിച്ചടിക്കില്ല. പക്ഷേ അയാളുമായി സഹകരിക്കില്ല.
യഥാർത്ഥത്തിൽ അഞ്ച് ദിവസം നിന്ന് ലാലേട്ടനുമായി ഒരു സെൽഫിയൊക്കെ എടുത്ത് മടങ്ങാമായിരുന്നു. പക്ഷേ കലം ഉടക്കുകയാണ് ചെയ്യുന്നത്. എനിക്ക് നല്ല രീതിയിലുളള സെന്റ് ഓഫാണ് ലഭിച്ചത്. ആദ്യമായി ഞാൻ യഥാർത്ഥ ബിഗ് ബോസിനെ ആ ശബ്ദത്തിന്റെ ഉടമയെ കണ്ടു. ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ അദ്ദേഹം മുന്നിൽ വന്ന് നിന്നു. ആദ്യമായാണ് ഒരു മത്സരാർത്ഥി വരുമ്പോൾ ബിഗ് ബോസ് അങ്ങനെ വന്ന് നിൽക്കുന്നത്. അങ്ങനെ ബിഗ് ബോസ് വന്ന് നിൽക്കരുതെന്നാണ് നിയമം. എന്നിട്ട് പോലും അദ്ദേഹം എന്റമോൾ ഷൈനിന്റെ പെർമിഷനോട് കൂടി എന്നെ കാണാൻ വന്നു.ഞാനദ്ദേഹത്തെ കെട്ടിപിടിച്ചു. അദ്ദേഹം വെൽഡൺ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു.ഞാൻ പോന്നു', രജത് പറഞ്ഞു.












Click it and Unblock the Notifications