Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീന ഒറ്റമകളാണ്, അക്കാര്യം പറഞ്ഞപ്പോൾ കാരക്ടർ മനസിലായി..പക്ഷേ നാദിറ അത് പറയരുതായിരുന്നു'; സാഗർ

കൊച്ചി: ആളുകളോട് ദേഷ്യപ്പെടുന്നൊരാൾ അല്ല താനെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥി സാഗർ സൂര്യ.തനിക്കും എല്ലാവരോടും സ്നേഹത്തോടെ ഇടപെടാൻ അറിയാം. എന്നാൽ ഷോയിൽ വെച്ച് പലതിനോടും പ്രതികരിക്കേണ്ടി വരും. അതാണ് ബിഗ് ബോസ് രീതിയെന്നും സാഗർ പറഞ്ഞു. 'മൈൽസ്റ്റോൺ മെയ്ക്കേഴ്സ്' യുട്യൂബ് ചാനലിനോടായിരുന്നു സാഗറിന്റെ പ്രതികരണം.ബിഗ് ബോസ് ഹൗസിലെ തന്റെ ഗെയിം രീതികളെ കുറിച്ചും സെറീന-നാദിറ വിഷയത്തിൽ പരസ്യമായി മാപ്പ് പറഞ്ഞതിനെ കുറിച്ചുമെല്ലാം സാഗർ അഭിമുഖത്തിൽ മനസ് തുറന്നു. വായിക്കാം

'ഒരാഴ്ചയിലെ പെർഫോമൻസ് അനുസരിച്ചായിരിക്കാം ആളുകൾ നമ്മളെ വിലയിരുത്തുന്നത്. സൈലന്റ് ആയി 100 അല്ല ആയിരം ദിവസം വരെ വേണെമെങ്കിൽ അവിടെ ഇരിക്കാം. ബിഗ് ബോസിൽ കിട്ടുന്ന കാര്യങ്ങളൊക്കെ എന്നെ സംബന്ധിച്ച് ആഢംബരമാണ്. പക്ഷേ ഹോട്ടൽ ടാസ്കിലൊക്കെ ഞാൻ എന്റെ മനസിന് ശരിയെന്ന് തോന്നിയ രീതിയിലാണ് ഗെയിം കളിച്ചത്. എല്ലാരേം സ്നേഹിച്ച് പോകാനൊക്കെ എനിക്കും അറിയാം. എന്നാൽ അങ്ങനെയല്ല ആ ഗെയിം കളിക്കേണ്ടത്.

cerena-sagar-nadira-

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടായത് അഖിൽ മാരാരുമായിട്ടാണ്. എന്നാൽ പുറത്ത് ഞാൻ ആരെങ്കിലുമായി പ്രശ്നത്തിനോ തർക്കത്തിനോ പോകുന്ന ആളല്ല. ഷോയുടെ അകത്ത് വെച്ച് പലതിലും പ്രതികരിക്കേണ്ടി വരും. അതാണ് ആ ഷോയുടെ രീതി. അല്ലാതെ പുറത്ത് ഇതുവരെ ഞാൻ ഒരാളോട് ചൂടായിട്ട് പോലുമില്ല.

കാപ്റ്റൻസി കിട്ടിയതിന് പിന്നാലെ അഖിൽ മാരാരുമായി ഉണ്ടായ തർക്കം ഒരു ഫ്രാക്ഷൻ ഓഫ് സെക്കന്റിൽ സംഭവിച്ചതാണ്. കാപ്റ്റൻസി വാങ്ങിയതിന് ശേഷം സംസാരിച്ചാൽ മതിയായിരുന്നു. കാപ്റ്റൻ ആകണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. വിഷ്ണു ചെയ്യുന്ന കാര്യങ്ങൾ ഗെയിം ചെയ്ഞ്ച് ആവുകയും അതേ കാര്യം ഞാൻ ചെയ്യുമ്പോൾ അതിനെതിരെ തർക്കം വരുകയും ചെയ്യാറുണ്ട്. എന്താണ് അതിന് കാരണമെന്നോ ഗ്രൂപ്പ് കളി അതിന് പിന്നിൽ ഉണ്ടെന്നോ എനിക്കോ അറിയില്ല.

ജയിലിനവിടെ വെച്ച് സെറീനയുടേയും നാദിറയുടേയും ദേഹത്തേക്ക് വെള്ളം തുപ്പിയ അപ്പോൾ തന്നെ ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്. നാദിറയുടെ സന്തോഷത്തിന് വേണ്ടി അവൾക്കൊപ്പം രണ്ട് മൂന്ന് ദിവസം ‍ഞാൻ നടന്നിട്ടുണ്ട്. എന്നിട്ടാണ് അവൾ സെറീനയോട് പറയുന്നത് സാഗർ ചെയ്തത് കണ്ടതല്ലേ , അവൻ തുപ്പി എന്നൊക്കെ.

സാഗർ നാദിറയുടെ സന്തോഷത്തിന് മാത്രമേ നടന്നിട്ടുള്ളൂ. അവളെ വ്യക്തിപരമായി ദ്രോഹിക്കാനോ വേദനിപ്പിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയും ചെയ്യില്ല. അവൾ അങ്ങനെ പറയാൻ പോലും പാടില്ലായിരുന്നു. എന്നാൽ വീണ്ടും അത് ചർച്ചയായി, സെറീന അതൃപ്തി പറഞ്ഞു.സാഗർ എന്ത് പറഞ്ഞാലും തനിക്ക് അത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് പറഞ്ഞു.

സെറീന ഒറ്റ മകളാണ്. അവൾ അങ്ങനെയാണ് വളർന്നിട്ടുള്ളത്. അവൾ വന്ന് പറഞ്ഞപ്പോൾ അവളുടെ ക്യാരക്ടർ എനിക്ക് മനസിലായി. അത് ഞാൻ അംഗീകരിച്ചു. പക്ഷേ നാദിറ തനിക്കെതിരെ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരോടാണ് നമ്മൾ കൂടുതൽ സ്വാതന്ത്ര്യം എടുക്കുക. അങ്ങനെ പറ്റിപ്പോയതാണ്.

നമ്മൾ കാണിക്കുന്ന ഫൺ ഒക്കെ ഏത് രീതിയിലും മാറ്റിയെടുക്കാം. നാദിറ അത് പറഞ്ഞപ്പോൾ എന്റെ എത്രമാത്രം എനർജിയാണ് പോയത് എന്നറിയുമോ? അവളെ സന്തോഷിപ്പിക്കാൻ ഒപ്പം നടന്നു. അത് കണ്ട് കുറെ പേർ പറഞ്ഞു നീ അവൾക്ക് ആശ കൊടുക്കല്ലേയെന്ന്. വെള്ളത്തിന്റെ വിഷയം ലാൽ സാറിന് മുൻപിൽ എത്തിയപ്പോൾ പരസ്യമായി മാപ്പ് പറയേണ്ടി വന്നത്. എന്നെ സംബന്ധിച്ച് വളരെ വേദനിപ്പിക്കുന്നതായിരുന്നു', സാഗർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+