Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപികയുടെ സ്വഭാവം അങ്ങനെ തന്നെയെന്ന് അമ്മ: വെറുതെ വിടില്ല, ഏത് അറ്റം വരേയും പോവും

ബിഗ് ബോസ് മലായാളം റിയായിലിറ്റി ഷോയുടെ അഞ്ച് വർഷത്തെ ചരിത്രത്തില്‍ ആദ്യമായി കോമണർ എന്ന കാറ്റഗറിയിലൂടെ മത്സരത്തിന് എത്തിയ വ്യക്തിയാണ് ഗോപിക. താരത്തിന്റെ മത്സര രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. പുറത്ത് എന്ത് തന്നെയായാലും അകത്തുള്ള സഹമത്സരാർത്ഥികള്‍ ഗോപികയുടെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഇപ്പോഴിതാ ഗോപികയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അവരും അമ്മയും സഹോദരനും രംഗത്ത് വന്നിരിക്കുകയാണ്.

ഗോപിക നല്ല രീതിയില്‍ മത്സരത്തില്‍ മുന്നേറുന്നുണ്ടെന്നാണ് അമ്മ വ്യക്തമാക്കുന്നത്. പഠനകാലത്ത് തന്നെ കല-കായിക രംഗത്ത് സജീവമായിരുന്നു. സബ്ജില്ലാ തലത്തില്‍ സമ്മാനം നേടിയിരുന്നു. ബിഗ് ബോസിലേക്ക് കിട്ടുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ വലിയ രീതിയില്‍ സന്തോഷമായി. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള പ്രകടനമാണ് അവള്‍ നടത്തുന്നതെന്നും അമ്മയും സഹോദരനും പറയുന്നു.

gopika

ബിഗ് ബോസ് ഫോർ ഫെയിം ശാലിനി നായർക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു ഗോപികയുടെ അമ്മയും സഹോദരനും. വീട്ടില്‍ ബിഗ് ബോസ് ആദ്യമായി കാണാന്‍ തുടങ്ങുന്നത് ഞാനായിരുന്നുവെന്നാണ് സഹോദരന്‍ പവി പറയുന്നത്. ഞാന്‍ വഴിയാണ് വീട്ടിലെ മറ്റുളവരും ഇതിനെക്കുറിച്ച് അറിഞ്ഞത്. എന്നെങ്കിലും കോമണർ കാറ്റഗറിയില്‍ നിന്നും മലയാളത്തിലും ഒരാളെ തിരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതിയിരുന്നുവെന്നും പവി പറയുന്നു.

കോമണർ ഓഡീഷനും ഞാനും സഹോദരിയും അയച്ചിരുന്നു. എന്നാല്‍ കിട്ടിയത് അവള്‍ക്കായിരുന്നു. വിളിക്കുമോ ഇല്ലയോ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു. ഗോപിക ഒരിക്കലും ഇത്തരമൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷ മുഴുവന്‍ എന്നിക്കായിരുന്നു. എന്നാല്‍ അവള്‍ക്ക് കിട്ടിയതോടെ എങ്ങനെയെങ്കിലുമൊക്കെ അവളെ അയക്കാനുള്ള പരിപാടിയിലായെന്നും കുടുംബം പറയുന്നു.

മുട്ട പൊട്ടാതെ തോട് കളയാന്‍ പറ്റുമോ സക്കീർ ഭായിക്ക്:... ബട്ട് ഇനി പറ്റും.. പരീക്ഷിക്കാം ഈ വഴികള്‍

ഗോപികയ്ക്ക് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. ഇവിടെ കണ്ടൊരു ഗോപികയില്‍ നിന്നും വ്യത്യസ്തമായ ഒരു ഗോപികയെയാണ് അവിടെ കാണുന്നത്. അവള്‍ കൂടുതല്‍ കൂടുതല്‍ മാറി വരുമെന്നും സഹോദരന്‍ പറയുമ്പോള്‍ എന്തെങ്കിലും കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് സാധിച്ചെടുക്കാന്‍ വേണ്ടി എത് അറ്റം വരേയും പേകുമെന്നാണ് അമ്മക്ക് പറയാനുള്ളത്. അതിന് വേണ്ടിയുള്ള ശക്തമായ നിലപാട് സ്വീകരിക്കും. അവളുടെ സ്വഭാവം അങ്ങനെയാമെന്നും അമ്മ പറയുന്നു.

പത്തൊമ്പതാം വയസ്സിലാണ് കല്യാണം കഴിയുന്നത്. കൊച്ച് ഉണ്ടായി ഒരു ഏഴ്മാസം കഴിഞ്ഞത് മുതല്‍ ഇങ്ങോട്ട് വന്നു. അതിന് ശേഷം അവള്‍ ജോലിക്ക് പോയി തുടങ്ങി. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് അവള്‍ പറഞ്ഞിരുന്നത് എനിക്ക് പട്ടാളത്തില്‍ പോവണമെന്നായിരുന്നു. എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയായിരുന്നു. ഒരു പെണ്ണിന് വേണ്ടി വഴിപാട് നേർന്ന് കിട്ടിയ കുട്ടിയാണ്.

 gopika

വേണ്ടെന്ന് പറയുമ്പോള്‍ എനിക്ക് ആചാരവെടി കിട്ടണമെന്നായിരുന്നു അവള്‍ പറയാറുണ്ടായിരുന്നത്. പട്ടാളത്തില്‍ പോവുകയെന്ന ലക്ഷ്യത്തോടെ അതിന് വേണ്ടിയുള്ള കോച്ചിങ് സ്ഥാപനത്തില്‍ ചേർന്നു. അവിടുത്തെ മികച്ച കുട്ടിയായിരുന്നു. പുതിയ സ്കൂള്‍ തുടങ്ങിയപ്പോള്‍ വനിത വിഭാഗത്തിന്റെ കോച്ചായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ അത് തുടരാന്‍ സാധിച്ചില്ലെന്നും അമ്മ പറയുന്നു.

ഗോപിക എല്ലാവരുമായും പെട്ടെന്ന് കൂട്ട് കൂടുന്ന വ്യക്തിയാണ്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അവരെല്ലാവരും കൂടി അവളെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയെന്നും അമ്മ പറയുന്നു. എന്നാല്‍ ഞങ്ങള്‍ വിചാരിച്ചതിലും വേഗത്തില്‍ അവള്‍ ഇന്‍വോള്‍വായി തുടങ്ങിയെന്നാണ് പവി പറയുന്നത്. ആദ്യ വീക്കില്‍ തന്നെ നോമിനേഷനില്‍ വന്നപ്പോള്‍ അവള്‍ ഡൌണ്‍ ആവുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിന് ശേഷമാണ് കൂടുതല്‍ സജീവമായത്. അവളെ ഒരു കോമണർ ആയിട്ട് തന്നെ വേദിയിലേക്ക് കൊണ്ടു വന്നതും മികച്ച കാര്യമായിരുന്നുവെന്നും പവിയും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+