Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെക്കുറിച്ച് പറഞ്ഞത് കള്ളമോ; ശർദ്ദില്‍ വരുമ്പോള്‍ ആരാണ് റീ-ടേക്ക് എടുക്കാന്‍ പറയുകയെന്ന് ആരവ്

സമ്മർ വീഡിയോയിലെ അഖിലേട്ടനെ വിളിച്ചാണ് ഈ വീഡിയോ പോസ്റ്റ് ചെയ്താല്‍ പ്രശ്നമുണ്ടോയെന്ന് ചോദിക്കുന്നത്

 arav

ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ സുഹൃത്തും വ്ളോഗറുമായ ആരവ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരെ കബളിപ്പിക്കാനായി കോഴിക്കോട് ഹോട്ടലില്‍ വെച്ചും റോബിന്‍ ഒരു വ്യാജ വീഡിയോ നിർമ്മിച്ചെന്നായിരുന്നു ആരവിന്റെ ആരോപണം. ഇതിന്റെ തെളിവെന്നോണം ഹോട്ടല്‍ മുറിയില്‍ നിന്നുമുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

എന്നാല്‍ ആരവിന്റെ ആരോപണം വ്യാജമാണെന്ന് അവകാശപ്പെട്ടുകൊണ്ട് റോബിന്‍ ആരാധികയായ കോഴിക്കോട് നിന്നുള്ള ഒരു സ്ത്രീയും മുന്നോട്ട് വന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ഭാഗം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആരവ്.

റോബിനെതിരായ വീഡിയോയും തെളിവും

റോബിനെതിരായ വീഡിയോയും തെളിവും

ഇന്നലെയിട്ട വീഡിയോയിലെ തെളിവുകള്‍ ചോദിച്ചുകൊണ്ട് നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ തന്നെ കോഴിക്കോട് തന്നെയുള്ള ഒരു ഇത്ത, അന്‍ഷാദ് എന്നിവരെക്കുറിച്ചും ആ വീഡിയോയില്‍ പറഞ്ഞിരുന്നില്ല. മനപ്പൂർവ്വമായിട്ടാണ് പേരുകള്‍ ഒഴിവാക്കിയത്. റോബിനെ ഇഷ്ടപ്പെടുന്ന അമ്മമാരില്‍ ഏറ്റവും ആദ്യം നില്‍ക്കുന്ന വ്യക്തിയാണ് കോഴിക്കോടെ ഈ ഇത്ത. ഒരാളെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന, അതായത് ഒരാളെ കൊന്നിട്ട് വന്നാലും അവനൊരു പാവം മോനാണെന്ന് പറയുന്ന അമ്മമാരെ പോലെയാണ് ഈ ഇത്തയെന്നും ആരവ് പറയുന്നു.

ഞാന്‍ ഒരു വീഡിയോ ഇട്ടപ്പോള്‍ ആദ്യം

ഞാന്‍ ഒരു വീഡിയോ ഇട്ടപ്പോള്‍ ആദ്യം കമന്റ് ചെയ്തത് ഇവരായിരുന്നു. എന്നാല്‍ അതിന് മറുപടി കൊടുത്ത് അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലേണ്ട ആവശ്യമില്ലെന്ന് കരുതി ആ കമന്റ് ഡീലീറ്റ് ചെയ്തു. എന്നാല്‍ അവർ വീഡിയോയുമായിട്ട് തന്നെ മുന്നോട്ട് വന്നു. റോബിന്റെ എല്ലാ കാര്യങ്ങളും അറിയുന്ന, റോബിന്റെ കൂടെ നില്‍ക്കുന്നവരുമായി എപ്പോഴും ബന്ധപ്പെടുന്ന വ്യക്തി കൂടിയാണ്.

കോഴിക്കോട് നേരത്തെ ഒരു ഉദ്ഘാടനത്തിന്

കോഴിക്കോട് നേരത്തെ ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ എന്റെ നമ്പർ വാങ്ങിച്ചു. പുള്ളിക്കാരി റോബിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും. വീണ്ടും ഒരു ഉദ്ഘാടനത്തിന് എത്തുന്നുവെന്ന് അറിയിച്ചപ്പോള്‍ എന്റെ വീട്ടില്‍ കയറണമെന്ന് ആവശ്യപ്പെട്ട്. അതിന് സാധിക്കില്ലെന്ന് അറിഞ്ഞപ്പോള്‍ റോബിനെ കാണണമെന്നായി. ഒടുവില്‍ കോഴിക്കോട് വീട്ടില്‍ പോയി ഭക്ഷണം കഴിച്ചതിന് ശേഷം അവരും മൂന്ന് മക്കളും ഉള്‍പ്പടേയാണ് ഹോട്ടലിലേക്ക് വന്നത്. ആ വരുന്ന വഴിയില്‍ വെച്ചാണ് റോബിനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിനുള്ള ഷർട്ടും മുണ്ടും വാങ്ങിക്കുന്നതെന്നും ആരവ് ഓർമ്മപ്പെടുത്തുന്നു.

റോബിന്‍ ഇത്തയെ കാണുന്നത്

ഗ്രൌണ്ട് ഫോറില്‍ വെച്ചാണ് റോബിന്‍ ഇത്തയെ കാണുന്നത്. ആ സമയത്താണ് എനിക്ക് നല്ല സുഖമില്ലെന്നും മെഡിസിന്‍ വേണമെന്നും ആവശ്യപ്പെടുന്നതും. അന്‍ഷാദിനോടാണ് മരുന്ന് വാങ്ങിക്കാന്‍ പറയുന്നത്. ഇത്തയും അന്‍ഷാദുമൊക്കെ താഴെ നില്‍ക്കുമ്പോഴാണ് റോബിന്‍ എന്നേയും വിളിച്ച് റൂമിലേക്ക് പോവുന്നത്. ആ സമയത്താണ് ആ വീഡിയോ എടുത്തതത്. ഈ സമയത്ത് താഴെ ഉള്ളവർ വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ല. അവരെ റൂമിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും പറഞ്ഞ് വിട്ടോളാനും പറഞ്ഞ്. അങ്ങനെ ഞാനാണ് അവരോടെ പോവാന്‍ വിളിച്ച് പറയുന്നത്.

ഉദ്ഘാടനത്തിന് പോവാന്‍ ഒരുങ്ങിയത്.

ഉദ്ഘാടനത്തിന് പോവാന്‍ ഒരുങ്ങിയത്.

അഞ്ച് മണിക്കാണ് ഉദ്ഘാടനത്തിന് പോവാന്‍ ഒരുങ്ങിയത്. എന്നാല്‍ കാർ വരാന്‍ വൈകി. പിന്നീട് ആറര മണിയോടെയാണ് അങ്ങോട്ട് പോവുന്നത്. ഉദ്ഘാടന സ്ഥലത്ത് വേണ്ടത്ര ആള് കൂടിയാല്‍ മാത്രം പോവുന്ന വ്യക്തിയാണ് റോബിന്‍. അവിടെ ആളുകള്‍ കൂടിയിട്ടുണ്ടോ എന്ന് മറ്റൊരു വ്ളോഗറെ വിളിച്ച് ചോദിച്ചതിന് ശേഷമാണ് അങ്ങോട്ട് പോവുന്നത്. അല്ലാതെ ഞങ്ങള്‍ മനപ്പൂർവ്വം താമസിപ്പിച്ചതല്ല. അതിന്റെയെല്ലാം തെളിവുണ്ട്.

ഞാന്‍ ഇട്ട വീഡിയോ വ്യാജമാണെന്ന് പറയുന്നവരോട്

ഞാന്‍ ഇട്ട വീഡിയോ വ്യാജമാണെന്ന് പറയുന്നവരോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സുഖമില്ലാത്ത വ്യക്തിയാണെങ്കില്‍ ശർദ്ദില്‍ വരുമ്പോള്‍ ആരെങ്കിലും റീ ടേക്ക് എടുക്കാന്‍ പറയുമോ. ശർദ്ദില്‍ വന്നാല്‍ പെട്ടെന്ന് അത് ചെയ്യുകയല്ലാതെ വീഡിയോ എടുക്കാന്‍ പറയുമോ. സമ്മർ വീഡിയോയിലെ അഖിലേട്ടനെ വിളിച്ചാണ് ഈ വീഡിയോ പോസ്റ്റ് ചെയ്താല്‍ പ്രശ്നമുണ്ടോയെന്ന് ചോദിക്കുന്നത്. അഖില്‍ സത്യം മാത്രം പറയുമെന്നാണ്‍ ഞാന്‍ വിശ്വസിക്കുന്നതെന്നും ആരവ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+