2 കേസ്, ഒന്നിൽ ശിക്ഷ കിട്ടി, ജോലി രാജിവെച്ചു, കാരണം ഇതായിരുന്നു..മനസ് തുറന്ന് രജിത് കുമാർ
കൊച്ചി: ബിഗ് ബോസ് സീസൺ 2 താരമായ രജിത് കുമാറിനെതിരെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസ് മുൻപ് കേസെടുത്തിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ ഷോ വിട്ട് പുറത്തെത്തിയപ്പോഴാണ് കൊച്ചി വിമാനത്താവളത്തിൽ നിരവധി പേർ രജിതിനെ സ്വീകരിക്കാൻ എത്തിയത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന മുന്നറിയിപ്പിനിടെയായമരുന്നു നൂറോളം പേർ തടിച്ച് കൂടിയത്. കുടർന്നായിരുന്നു രജിത് കുമാറിനും കണ്ടാൽ അറിയുന്ന 75 ഓളം പേർക്കുമെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ചെയ്യാത്ത കുറ്റത്തിനായിരുന്നു തനിക്കെതിരെ കേസ് എടുത്തതെന്നും ഇതിൽ ഒരു കേസിൽ താൻ ശിക്ഷിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തുകയാണ് രജിത് കുമാർ.സുല്‍ത്താന്‍ വേവ് എന്ന യുട്യൂബ് ചാനലിനോടായിരുന്നു രജിത്തിന്റെ പ്രതികരണം. വായിക്കാം

'കൊറോണ വന്നപ്പോൾ മനസാ വാചാ അറിയാതെ എനിക്കെതിരെ രണ്ട് കേസുകളാണ് വന്നത്. ഒന്ന് അങ്കമാലി കോടതിയിലുള്ള നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ കേസ്. ഞാനാണോ ആളെ വിളിച്ച് കൂട്ടിയത്? ആ കേസിൽ ഞാൻ തെറ്റ് ചെയ്തിട്ടില്ലാ എന്നത് കൊണ്ട് 25000 കൊടുത്ത് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
കൊറോണ എന്താണെന്ന് പോലും അറിയാതെയാണ് ഇറങ്ങി വരുന്നത്. കുറെ പേർ എന്നെ ഉമ്മ വെച്ചു. മനസിന് നൻമയുണ്ടെങ്കിൽ കൊറോണ വരില്ലെന്ന എന്തോ ഒരു വാക്ക് ഞാൻ പറഞ്ഞ് പോയി. അത് കൊറോണ പടരാൻ കാരണമായെന്ന് പറഞ്ഞ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ തിരുവനന്തപുരത്തുള്ള ഏതോ ഒരു മഹാൻ കൊണ്ട് വന്ന് കേസ് കൊടുത്തു.
അതിനെതിരെയും ഞാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
യഥാർത്ഥത്തിൽ കൊറേണ എങ്ങനെയാ പടർന്നത്, ഇലക്ഷൻ സമയത്തല്ലേ, ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന അവസ്ഥയായിരുന്നു. ഒന്നാമത്തെ കേസിൽ എന്നെ കോടതി ശിക്ഷിച്ചു. ഒന്നുകിൽ ഒരു ദിവസം ജയിലിൽ കിടക്കണം , അല്ലെങ്കിൽ 200 രൂപ പെനാൽട്ടി അടക്കണമെന്നതായിരുന്നു ശിക്ഷ.
തെറ്റ് ചെയ്യാതെയാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. ദൈവത്തിന്റെ കോടതിയിൽ ഞാൻ തെറ്റുകാരനല്ലെന്ന് എനിക്ക് അറിയാം. 200 രൂപ അങ്കമാലി കോടതിയിൽ അടച്ചു കേസ് ഒഴിവായി. അടുത്ത കേസ് അവസാന ഘട്ടത്തിലാണ്.എന്നാൽ ആരാണ് ആ കേസ് കൊടുത്തതെന്ന് പോലും അറിയില്ല. അയാളെ കണ്ട് പിടിക്കേണ്ട ഗതികേട് എനിക്ക് വന്നിരിക്കുകയാണ്.

നമ്മുടെ ഭാഗം കേൾക്കേണ്ടേ, അതിനുള്ള അവകാശം പൗരന് ഇല്ലേ. എല്ലാം നേരിടാൻ ഞാൻ തയ്യാറാണ്. അങ്കമാലി സ്റ്റേഷനിൽ നിന്ന് എന്നെ വിളിച്ച് ചോദിച്ചിട്ട് പോലുമില്ല. ഒരു ദിവസം ഒരു മെസേജ് വന്നു, എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കേസ് വന്നത്. അപ്പോൾ മാത്രമാണ് എന്റെ പേരിൽ കേസുണ്ടെന്ന് അറിഞ്ഞത്.
എനിക്കിപ്പോൾ പാസ്പോർട്ട് ഇല്ല, പാസ്പോർട്ട് എടുക്കണമെങ്കിൽ ഞാൻ ജാമ്യക്കാരെ കൊണ്ട് കൊടുക്കണം. കേസ് കഴിയട്ടെ എന്ന് ഞാൻ ഓർത്തു. എല്ലാ മതവിഭാഗത്തിൽപെട്ടവരും എന്നെ സ്നേഹിക്കുന്നുണ്ട്. ബിഗ് ബോസിന് ശേഷം ലാലേട്ടൻ രണ്ട് സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം തന്നിരുന്നു. 15 സിനിമക്കാർ എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. പക്ഷേ ഈ ചാൻസെല്ലാം കൊറോണ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടു.
പിന്നെ ഞാൻ ജോലി രാജിവെച്ചു. ഞാൻ ഒരു ചെറിയ സ്ഥലത്ത് ഇരുന്ന് പുട്ടടിച്ചാൽ പോര വിശാലമായ ഒരു ലോകത്ത് മദർ തെരേസയെ പോലെ ,ഗാന്ധിയെ പോലെയൊക്കെ നൻമ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അങ്ങനെ ഞാൻ രാജിവെച്ചത്.












Click it and Unblock the Notifications