'വിനീതിന്റെയും ധ്യാനിന്റെയും സംസാരത്തില്‍ മനസിലാക്കാം; ശ്രീനിവാസന് മക്കളെ വളര്‍ത്തുന്നത് കണ്ടുപഠിക്കണം'
കൈരളി ടിവിയില്‍ നടന് ശ്രീനിവാസനും കുടുംബവും പണ്ടൊരിക്കല്‍ നല്കിയ അഭിമുഖം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും കുട്ടിക്കാലത്തുള്ള അഭിമുഖമായിരുന്നു അത്. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ട്രോളുകളായും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചെറുപ്പകാലത്ത് എത്ര സ്വാതന്ത്ര്യത്തോടെയാണ് ഇവര്‍ സംസാരിക്കുന്നത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ അഭിമുഖത്തിന്റെ പശ്ചാത്താലത്തില്‍ ശ്രീനിവാസനെയും കുടുംബത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ആര്യന് രമണി ഗിരിജ വല്ലഭന്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആര്യന് ചില കാര്യങ്ങള്‍ പറയുന്നത്. സ്വകാര്യമായിട്ട് ആണെങ്കിലും എത്ര വീടുകളില്‍ മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരുന്ന് സ്വതന്ത്രമായി, ഭയ മില്ലാതെ ഇങ്ങനെ ഉള്ള് തുറന്ന്എക്സ്പ്ര്സ ചെയ്യാന്‍ കഴിയുമെന്ന് ആര്യന് ചോദിക്കുന്നു.

മാതാപിതാക്കളോട് പോലും വിമര്ശ്ശനാത്മകമായി സംസാരിക്കാന്‍ അതും ലോകം മുഴുവന്‍ കാണുന്ന ടിവി ചാനലിന്റെ മുന്നില്‍ ഇങ്ങനെ കലര്‍പ്പില്ലാതെ അവനവനെ എക്സ്പ്ര്സ് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നത് ആ പാരന്റിംഗ് ന്റെ മികവായി ഞാന്‍ കാണുന്നെന്നും ആര്യന് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കൈരളി ടിവിയുടെ യൂട്യൂബ് ചാനലില്‍ നടന് ശ്രീനിവാസന് സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു അഭിമുഖം കാണുകയായിരുന്നൂ. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു കാര്യം ആ പാരന്‍സ് മക്കള്‍ക്ക് നല്കുന്ന സ്പേസ് ആണ്. ആ പാരന്‍സ് മക്കള്‍ക്ക് നല്കുന്ന റെസ്പെക്ട് ആണ്.

മക്കളായ വിനീത് ശ്രീനിവാസന്റേയും, ധ്യാന്‍ ശ്രീനിവാസന്റേയും സംസാരത്തില്‍ നിന്ന് തന്നെ അത് മനസ്സിലാക്കാം. ഈ കാലത്ത് പോലും - സ്വകാര്യമായിട്ട് ആണെങ്കിലും എത്ര വീടുകളില്‍ മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരുന്ന് സ്വതന്ത്രമായി, ഭയ മില്ലാതെ ഇങ്ങനെ ഉള്ള് തുറന്ന്എക്സ്പ്ര്സ ചെയ്യാന്‍ കഴിയും?

അപ്പോഴാണ് ആ കാലത്ത് ഇമേജ് ഒക്കെ ഒരുപാട് ബൈസെക്ട് ചെയ്ത് ട്രൈസെക്ട് ചെയ്ത് നോക്കപ്പെടുന്ന ഒരു ഇന്‍ഡസ്ട്രി യില്‍ നിന്നും ഉള്ള ഒരാളുടെ രണ്ട് മക്കള്‍ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്. അത്രയും റെസ്പെക്ട് നല്‍കിയാണ് ആ മാതാപിതാക്കള്‍ മക്കളുടെ അഭിപ്രായങ്ങള്‍ ചോദിക്കുന്നത്.

മക്കളുടെ രസകരമായ കൊച്ച് കൊച്ച് ടീസിംഗ്സ് എത്ര മനോഹരമായി - പൊട്ടിച്ചിരിച്ചാണ് അവര്‍ സ്വീകരിക്കുന്നത്! എത്ര സഹിഷ്ണുതയോടെയാണ് ആ മാതാപിതാക്കള്‍ അവരെ കേള്‍ക്കുന്നത് ധ്യാന്‍ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് പറയുന്നൂ, തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ള - കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര് പങ്ക് വെക്കുന്നൂ.

വിനീത് ശ്രീനിവാസന് അച്ഛന്റെ സിഗററ്റ് വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച് പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട് പോലും വിമര്ശ്ശനാത്മകമായി സംസാരിക്കാന്‍ അതും ലോകം മുഴുവന്‍ കാണുന്ന ടിവി ചാനലിന്റെ മുന്നില്‍ ഇങ്ങനെ കലര്‍പ്പില്ലാതെ അവനവനെ എക്സ്പ്ര്സ് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നത് ആ പാരന്റിംഗിന്റെ മികവായി ഞാന്‍ കാണുന്നൂ.

എല്ലാ മക്കള്‍ക്കും ഈ ഒരു സ്പെസ് ആന്‍ഡ് റെസ്പെക്ട് ലഭിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നൂ. അത് മക്കളോട് നമ്മള് കാണിക്കുന്ന ഒരു ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്. കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത് പാരന്റിംഗ്. ധൈര്യം നല്കി ചേര്‍ത്ത് നിര്‍ത്തി ആകണം പാരന്റിംഗ് - ആര്യന് ഫേസ്ബുക്കില്‍ കുറിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications