സാറാസ്: വിമര്‍ശിക്കുന്നത് ആശയം മനസിലാകാത്തവര്‍; ഭാര്യക്ക് പോലും ആശങ്കയുണ്ടായെന്ന് ജൂഡ് ആന്റണി
അന്ന ബെന്‍ മുഖ്യകഥാപാത്രമായി എത്തുന്ന സാറാസ് എന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ മികച്ച പ്രതികരമാണ് നേടിയെടുത്തത്. അതേസമയം തന്നെ ഒരു കോണില്‍ നിന്നും ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. അബോര്‍ഷനെ ചിത്രത്തിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സാറാസിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകനായ ജൂഡ് ആന്റണി വ്യക്തമാക്കുന്നത്. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ ജൂഡ് തന്റെ മറ്റ് സിനിമാ വിശേഷങ്ങളും പങ്കുവെക്കുന്നു..

സാറാസ് ഇറങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. രാത്രി പന്ത്രണ്ട് മണിക്കാണ് ചിത്രം ഇറങ്ങിയത്. നാല് മണിക്കുള്ളില്‍ തന്നെ ഒരുപാട് കോളുകളും മെസേജുകളും എന്നെ തേടിയെത്തി. കുറേയെണ്ണത്തിനോട് പ്രതികരിച്ചിട്ടുണ്ടെങ്കിലും പലതിനോട് പ്രതികരിക്കാന്‍ സമയം കിട്ടിയിട്ടില്ല. അത്രയും കൂടുതലായിരുന്നു അവ.

പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചപ്പോഴാണ് സമാധാനമായത്. അത്തരത്തിലൊരു വിഷയമാണല്ലോ സിനിമ കൈകാര്യം ചെയ്യുന്നത്. ഒരു സ്ത്രീയാണ് സാറാസിലെ പ്രധാന കഥാപാത്രമെങ്കിലും മനുഷ്യന്റെ വ്യക്തി സ്വാതന്ത്രത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. മറ്റ് പലിരിലുമുള്ള കാര്യങ്ങല്‍ നമുക്ക് ശരിയ്യല്ല എന്ന തോന്നല്‍ ഉണ്ടാകും. എന്നാല്‍ അത് അയാളുടെ ഇഷ്ടമാണെന്ന് വിചാരിച്ചാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളുവെന്നും ജൂഡ് ചോദിക്കുന്നു.

മറ്റൊരാളുടെ തീരുമാനം സമൂഹത്തിന് ദോഷമുണ്ടാക്കാത്ത പക്ഷം അതില്‍ യാതൊരു തെറ്റുമില്ല. അതാണ് നമ്മുടെ ആശയം. സിനിമയെ കുറിച്ച് ആദ്യ പറഞ്ഞപ്പോള്‍ ഭാര്യക്ക് പോലും ഒരു ആശങ്കയുണ്ടായിരുന്നു. കുട്ടികളെ ഇഷ്ടപ്പെടാത്ത ഒരു പെണ്‍കുട്ടിയെന്ന രീതിയില്‍ കഥവന്നാല്‍ എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നതായിരുന്നു അവളുടെ ആശങ്ക.

കുട്ടികളെ ഇഷ്ടമില്ലാത്ത പെൺകുട്ടി എന്നത് ആദ്യം എനിക്ക് പോലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. എന്നാല്‍ മറ്റൊരാള്‍ എടുക്കുന്ന തീരുമാനം അത് അയാളുടെ സ്വാതന്ത്രം കൂടിയാണെന്ന തിരിച്ചറിവ് വന്നതോടുകൂടിയാണ് സാറാസ് എന്ന സിനിമ ചെയ്യാന്‍ തയ്യാറായത്. പിന്നീട് വിശദമായ തിരക്കഥ വായിച്ച് കേള്‍പ്പിച്ചാണ് ഭാര്യയുടെ ആശങ്ക മാറ്റിയത്.

തിരക്കഥ പൂര്‍ണ്ണമായും കേട്ടപ്പോള്‍ ഭാര്യക്കും തൃപ്തിയായി. ഇത് എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമാകുമെന്നായിരുന്നു അവളുടെ അപ്പോഴത്തെ പ്രതികരണം. ആശയം മനസിലാക്കാത്തവർ ആണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അവള് പറയുന്നത്. എന്റെ ഭാര്യ പ്രസവത്തിന് തയ്യാറെടുക്കുന്ന സമയത്താണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ ഇറങ്ങുന്നതെന്നും ജൂഡ് ആന്റണി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗഥ','സാറാസ്' എന്നിങ്ങനെ ഞാന്‍ ചെയ്ത മൂന്ന് സിനിമകളിലും സ്ത്രീകളായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്ന നായികയാണ് ഓം ശാന്തി ഓശാനയിലേത്. ആ നായിക യഥാർഥത്തിൽ എന്റെ അനുജത്തിയും എന്റെ ചേച്ചിമാരും ഒക്കെ തന്നെയാണ്. ആ സിനിമയ്ക്കായി പ്രത്യേകിച്ചൊരു പാഠപുസ്തകവും തനിക്ക് വേണ്ടി വന്നിട്ടില്ലെന്നും ജൂഡ് വ്യക്തമാക്കുന്നു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്പ ഷെട്ടി പറഞ്ഞത്
ദില്ലിയെ വിറപ്പിച്ച് കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്, ചിത്രങ്ങള്‍ കാണാം
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications