'നിന്നെ തീര്‍ത്തുകളയുമെന്ന് വാഴൂര്‍ ജോസിന്റെ ഫോണ്‍ കോള്‍': വധഭീഷണിയുണ്ടെന്ന് ഒമര്‍ ലുലു
കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന് വധഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ നല്ല സമയം, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളുടെ പി ആര്‍ ഒ സ്ഥാനത്ത് നിന്ന് വാഴൂര്‍ ജോസിനെ മാറ്റി പുതിയ ആളെ നിയമിച്ചതോടെയാണ് തനിക്ക് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഒമര്‍ലുലു പറയുന്നു. വാഴൂര്‍ ജോസ് തന്നെ ഫോണില്‍ വിളിച്ച് തീര്‍ത്തുകളയുമെന്ന് ഭീഷണി മുഴക്കിയെന്നാണ് ഒമര്‍ ലുലു പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഴൂര്‍ ജോസില്‍ നിന്നും തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഒമര്‍ ലുലു പറയുന്നു. മലയാള സിനിമയില്‍ നമ്മള്‍ വര്‍ഷങ്ങളായി കാണുന്ന ഒരു പേരാണ് പി ആര്‍ ഒ: വാഴൂര്‍ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു. പവര്‍സ്റ്റാറിന്റെയും നല്ലസമയത്തിന്റെയും പി ആര്‍ ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

പി ആര്‍ ഒ സ്ഥാനത്ത് നിന്ന് ഞാന്‍ സ്ഥിരം വര്‍ക്ക് കൊടുക്കുന്ന വാഴൂര്‍ ജോസേട്ടനെ മാറ്റി പുതിയ ഒരാള്‍ക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീര്‍ത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോണ്‍ കോള്‍. ഇതാണ് നിങ്ങള്‍ സ്വപ്നം കാണുന്ന സിനിമാ ഇന്‍ഡസ്ട്രീ. ഞാന്‍ എന്ത് ചെയ്യണമെന്നും ഒമര്‍ ലുലു മറ്റൊരു പോസ്റ്റില്‍ ചോദിക്കുന്നു.

മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നിരുന്നു. വാഴൂര്‍ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കര്‍മ്മത്തില്‍ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ പ്രതീഷ് ശേഖര്‍ എന്ന വ്യക്തിയ്ക്ക് വര്‍ക്ക് നല്‍കിയിരുന്നു. ഉടന്‍ ഞാന്‍ നിര്‍മ്മാതാവ് സി എച്ച് മുഹമ്മദിനെ വിളിച്ചു.

അദ്ദേഹത്തെ ജോസേട്ടന്‍ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് അറിഞ്ഞത്. വാഴൂര്‍ ജോസ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താനാണ് പി ആര്‍ ഒ എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാന്‍ ഫേസ്ബുക്കില്‍ പി ആര്‍ ഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,' ഒമര്‍ ലുലു പറയുന്നു. ഇതിന് പിന്നാലെയാണ് ഒമര്‍ലുലുവിന് വധഭീഷണി സന്ദശം ലഭിക്കുന്നത്.












Click it and Unblock the Notifications