നികേഷ് കാലുപിടിക്കാന്‍ വന്നെന്ന് സാബു ജേക്കബ്: പണമൊക്കെ വീട്ടില്‍,ഹുങ്ക് ഇങ്ങോട്ട് വേണ്ടെന്ന് മറുപടി
കൊച്ചി: ചാനല്‍ ചർച്ചയ്ക്കിടെ ഏറ്റുമുട്ടി റിപ്പോർട്ടർ ടിവി അവതാരകന്‍ നികേഷ് കുമാർ ട്വന്റി-ട്വന്റി തലവനായ സാബു ജേക്കബും. കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നട്ടതിയ ചർച്ചയ്ക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ആക്രമത്തിന്റെ മുന്പും പിന്പും പിവി ശ്രീനിജന്‍ എം എല്‍ എ കൊലയാളികളെ വിളിച്ചുവെന്ന് പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് അവതാരകനായ നികേഷ് കുമാർ സാബു ജേക്കബിനോട് ചോദിച്ചത്. ഈ ചോദ്യത്തിന് സാബു ജേക്കബ് നല്‍കിയ മറുപടിയാണ് പിന്നീട് ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിലേക്ക് നീണ്ടത്.
നേരത്തെ ഒരു ചാനലില്‍ നടത്തിയ ചർച്ചയെ തുടർന്ന് പിവി ശ്രീനിജന്‍ നിയമസഭ കമ്മിറ്റിക്ക് പരാതി കൊടുക്കുകയും അതിന്റെ അന്വേഷണം വരികയും ചെയ്തിരിക്കുയാണ്. വീണ്ടും ഞാനെന്തെങ്കിലും പറഞ്ഞാല്‍ അടുത്ത നോട്ടീസ് അങ്ങേര് അയക്കും. ഒരു മനുഷ്യന് എന്തെങ്കിലും പ്രതികരിക്കാനോ സംസാരിക്കാനോ സ്വാതന്ത്രം ഇല്ലാത്ത ഒരു നാട്ടിലാണ് നമ്മള്‍. എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ നിയമസഭയില്‍ കൊണ്ടുപോയി പരാതി കൊടുക്കുള്ള. ഈ സാഹചര്യത്തില്‍ ഞാനെന്താണ് പറയുകയെന്നും സാബു ജേക്കബ് ചോദിക്കുന്നു.

നിയമസഭയിലെ പരാതി എന്ന് പറയുന്നത് ജനാധിപത്യപരമായ സംവിധാനമാണ്. അവിടെ എന്തെങ്കിലും പരാതി കൊടുത്താല്‍ അതേ നിയമസംവിധാനത്തിന്റെ സുതാര്യതയും ജനാധിപത്യവും ഉപയോഗിച്ച് മറുപടി നല്‍കാന്‍ കഴിയുന്നതാണ്. അതല്ലാതെ ഇത്തരം ചർച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത് എന്തിനാണെന്നും നികേഷ് കുമാർ സാബു ജേക്കബിനോട് ചോദിക്കുന്നു.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

ചർച്ചകളില്‍ നിന്ന് എവിടേയും ഒളിച്ചോടിയിട്ടില്ല. എട്ടുമണിക്ക് വാർത്താ സമ്മേളനം നടത്തിയപ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ട്. നികേഷ് കുമാറും കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്, ശ്രീനിജനും കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. നിങ്ങള്‍ രണ്ടുപേരും ചേർന്ന് നമ്മളെ ഈ ചർച്ചയിലേക്ക് കൊണ്ടുവരികയും അതിന് ശേഷം അവിടേയും ഇവിടെയുമൊക്കെ പരാധി നല്‍കുകയും ചെയ്യും. അതുകൊണ്ട് ഒന്നും പ്രതികരിക്കാനില്ലെന്നും സാബു ജേക്കബ് മറുപടിയായി പറഞ്ഞു.

സാബു ജേക്കബിന്റെ ഈ നിലപാടിനെ ഭീരുത്വമാണെന്ന് പറയുമെന്നായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം. ഇതോടെയായിരുന്നു പഴയ ചില കാര്യങ്ങള്‍ സാബു ജേക്കബ് ചർച്ചയിലേക്ക് എടുത്തിട്ടത്. ഭീരുത്വമായത് കൊണ്ടാണല്ലോ നികേഷ് കുമാർ എന്റെ ഓഫീസിലേക്ക് കാല് പിടിക്കാന്‍ വന്നതെന്നായിരുന്നു സാബു ജേക്കബ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ആരും എവിടേയും കാല് പിടിക്കാന്‍ വന്നിട്ടില്ല. താങ്കളുമായി ബന്ധപ്പെട്ട ഒരു നിയമനടപടിയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നു. അതിനപ്പുറം ഒന്നും ഇല്ല. ആ കേസിന്റെ കാര്യങ്ങളെന്തായി. നിങ്ങള് കുറേകാലമായി കേസ് കൊടുത്ത് ഞങ്ങളെ എന്തോ കാണിച്ച് തരാമെന്ന് പറഞ്ഞ് നടക്കുകയല്ലേ സാബൂ. എന്നിട്ടെന്തായി. താങ്കള്‍ക്ക് നീതി കിട്ടില്ല എന്നുണ്ടെങ്കില്‍ എന്തിനാണ് പിന്നെ ഇതിന്റെയൊക്കെ പിന്നാലെ നടക്കുന്നത്.

താങ്കളുടെ ആപ്പീസില്‍ ഞാന്‍ വരികയും നിയമനടപടിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ കാല് പിടിക്കല്‍ എന്നൊക്കെ സാബു പറയുന്നുണ്ടെങ്കില്‍ സാബു അതെന്നോട് കാണിക്കരുത്. താങ്കള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ വന്നത്. സാബു സാബുവിന്റെ പണമൊക്കെ വീട്ടില്‍ വെച്ചുകൊള്ളു. അനാവശ്യമായി വേണ്ടാത്ത കാര്യങ്ങള്‍ ഉപയോഗിച്ച് എന്റെ അടുത്ത് സംസാരിക്കരുതെന്നും നികേഷ് കുമാർ ശക്തമായ ഭാഷയില്‍ സാബു ജേക്കബിനോട് പറയുന്നു.

എന്റെ ഓഫീസില്‍ താങ്കള്‍ വന്നുവെന്നുള്ളത് സത്യമല്ലേ എന്നായിരുന്നു അപ്പോള്‍ സാബു ജേക്കബ് ആവർത്തിച്ചുകൊണ്ടിരുന്നത്. അത് പറയുന്നതില്‍ എന്ത് അനാവശ്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഓഫീസില്‍ വന്നുവെന്ന് പറഞ്ഞാല്‍ എനിക്ക് കുഴപ്പമില്ല, പക്ഷെ താങ്കളുടെ കാല് പിടിക്കാന്‍ വന്നുവെന്ന് പറഞ്ഞാല്‍ എനിക്ക് അത് കുഴപ്പമാണെന്നുമായിരുന്നു ഇതിനുള്ള നികേഷിന്റെ മറുപടി.

ഇന്ത്യാവിഷന്‍ കാലത്തെ കേസാണ് അത്. ഒരു അന്യസംസ്ഥാനത്ത് നിന്ന് താങ്കള്‍ തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ ഗർഭ പരിശോധന നടത്തുന്നു എന്നതിന്റെ ഔദ്യോഗിക രേഖകള്‍ വെച്ചാണ് അന്ന് ഇന്ത്യാവിഷന്‍ കേസ് കൊടുത്തത്. അതിനെ തുടർന്നാണ് നിയമ നടപടികളുമായി സാബു മുന്നോട്ട് പോയത്. പിന്നീട്ട് അക്കാര്യങ്ങള്‍ സംസാരിക്കണമെന്നും താങ്കളുടെ സ്ഥാപനം എന്നെ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ താങ്കളുടെ ഓഫീസിലേക്ക് വന്നതെന്നും നികേഷ് കുമാർ പറയുന്നു.












Click it and Unblock the Notifications