കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയന്‍താരക്ക് 7 അസിസ്റ്റന്‍റ് വേണം, ചിലവ് 50 ലക്ഷം; ഓഡീയോ റിലീസിന് തൃഷയ്ക്ക് 15 ലക്ഷം; നിര്‍മ്മാതാവ് കെ രാജന്‍

Google Oneindia Malayalam News

സിനിമാ നിര്‍മ്മാണത്തില്‍ ഉണ്ടാവുന്ന അനാവശ്യ ചിലവുകളെ കുറിച്ച് തമിഴ് നിര്‍മ്മാതാവ് കെ രാജന്‍ സംസാരിക്കുന്ന ഒരു വീഡിയോയുടെ ചെറിയൊരു ഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മറ്റ് ചില താരങ്ങള്‍ സിനിമയില്‍ അനാവശ്യ ചിലവുകള്‍ വരുത്തി വെച്ച് നിര്‍മ്മാതാവിന് ഭാരമാവുമ്പോള്‍ കേരളത്തില്‍ നിന്നുള്ള മമ്മൂട്ടി സ്വന്തം കാരവാനില്‍ വരികയും ഡ്രൈവറുടേത് അടക്കമുള്ള ചിലവുകള്‍ സ്വയം വഹിക്കുകയും ചെയ്യുന്നത് മാതൃകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നടി സീനത്ത് ഉള്‍പ്പടേയുള്ള താരങ്ങള്‍ കെ രാജന്റെ വാക്കുകള്‍ പങ്കുവെച്ചിരുന്നു. അതേസമയം മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ നല്ല വാക്കുകള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെങ്കില്‍ ചില നടീ-നടന്‍മാരുടെ പേരെടുത്ത് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ വാക്കുകളിലേക്ക്.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഞെക്കി പിഴിയുകയാണ്: ആനാവൂര്‍ നാഗപ്പന്‍കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഞെക്കി പിഴിയുകയാണ്: ആനാവൂര്‍ നാഗപ്പന്‍

നയന്‍താര ഷൂട്ടിങിന് വന്നാല്‍ ഏഴ് അസിസ്റ്റന്റ് ഉണ്ടാവും

നടീ-നടന്‍മാര്‍ക്ക് കാരവാന്‍ കൊടുക്കാന്‍ തന്നെ നിര്‍മ്മാതാക്കള്‍ കഷ്ടപ്പെടുകയാണ്. കുറച്ച് നാള്‍ മുന്‍പ് നായകനായി വരുന്ന നടനും നായികയായ നടിക്കും മാത്രം കാരവാന്‍ നല്‍കിയാന്‍ മതിയായിരുന്നു. ഇപ്പോള്‍ ഒരു പടം എടുക്കുന്നതിന് മാത്രം 12, 13 കാരവാന്‍ വേണം. നയന്‍താര ഷൂട്ടിങിന് വന്നാല്‍ ഏഴ് അസിസ്റ്റന്റ് ഉണ്ടാവും. ഒരോരുത്തര്‍ക്കും 15000 രൂപ വേണം. അപ്പോള്‍ ദിവസം ഒരു ലക്ഷത്തിന് മുകളില്‍ അവര്‍ക്ക് വേണം. ഷൂട്ടിങ് അമ്പത് ദിവസം ഉണ്ടെങ്കില്‍ 50 ലക്ഷം രൂപ നയന്‍താരയുടെ അസിസ്റ്റന്‍റിന് മാത്രം നല്‍കണം. ഇതിനെല്ലാം പുറമെയാണ് അവരുടെ പേയ്മെന്റായി ആറും ഏഴും കോടി നല്‍കുന്നതെന്നും കെ രാജന്‍ പറയുന്നു.

ഇവിടെയുള്ള‍ പെണ്‍കുട്ടികള്‍ക്ക് ബോംബൈയില്‍ നിന്നും മെയ്ക്ക് അപ്പ്

ഇവിടെയുള്ള‍ പെണ്‍കുട്ടികള്‍ക്ക് ബോംബൈയില്‍ നിന്നും മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളെ കൊണ്ട് വരണം. ആന്ഡ്രിയ എന്ന കുട്ടി തമിഴ്നാട്ട് കാരിയാണ്. അവര്‍ക്ക് മെയ്ക്ക് അപ്പ് ചെയ്യാനുള്ള ആളെ തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വരണം. നിര്‍മ്മാതാക്കള്‍ എവിടെ പോവും. അവസാനം എല്ലാവര്‍ക്കും കൊടുത്തിട്ട് അവര്‍ തെരുവിന്റെ നടുവില്‍ നില്‍ക്കുകയാണ്. എത്ര നിര്‍മ്മാതാക്കള്‍ ഇങ്ങനെ കടം കയറി നില്‍പ്പുണ്ട്. അതിന്റെയെല്ലാം കണക്കുകള്‍ നിങ്ങള്‍ക്ക് വേണമോ. ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കുന്നത്.

ഒരു പടം എടുത്താന്‍ മുടക്ക് മുതലിന്റെ പത്ത് ശതമാനം

ഒരു പടം എടുത്താന്‍ മുടക്ക് മുതലിന്റെ പത്ത് ശതമാനം എങ്കിലും ലാഭം വേണ്ടതല്ലെ. ഇനിയിപ്പോള്‍ ലാഭം ഇല്ലെങ്കിലും മുടക്ക് മുതലെങ്കിലും തിരിച്ച് കിട്ടേണ്ടതല്ലെ. മുതല്‍ മാത്രം കിട്ടിയാലും നിര്‍മ്മാതാക്കള്‍ വീണ്ടും പടം എടുക്കും. ഇതൊരു ചൊറി പിടിച്ച മാതിരിയാണ്. ചൊറിഞ്ഞോട്ടിരിക്കാന്‍ തോന്നും. അതുകൊണ്ടാണ് മുതല്‍ മാത്രം കിട്ടിയാലും നിര്‍മ്മാതാക്കള്‍ വീണ്ടും വീണ്ടും പടം എടുക്കുന്നത്. ഒരു സിനിമ എടുക്കുമ്പോള്‍ നൂറോളം സാധാരണ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും. നടീനടന്‍മാര്‍ക്ക് ജോലി കിട്ടുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഞാന്‍ ആശങ്കപ്പെടാറില്ല. എ്റെ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കണം. അതാണ് എന്റെ പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

കാരവാന്‍ ഇല്ലാതെ പലരും അഭിനയിക്കാന്‍ വരില്ല

ഇവിടെ കാരവാന്‍ ഇല്ലാതെ പലരും അഭിനയിക്കാന്‍ വരില്ല. എന്നാല്‍ പലരും കാരവാനില്‍ ഇരുന്ന് ശീട്ട് കളിക്കുകയാണ്. ഇതിനെല്ലാം പണം ചിലവാക്കുന്നത് നിര്‍മ്മാതാവാണ്. എല്ലാ നടന്‍മാരേയും കുറിച്ചില്ല ഞാന്‍ പറയുന്നത്. നല്ലവരായ ഒരുപാട് പേരുണ്ട്. രജനീ സര്‍ വന്നാല്‍ ഷൂട്ടിങ് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. അങ്ങനെയുള്ള പലരുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഷൂട്ടിങ്ങിന് വന്നാല്‍ ഫോണില്‍ സംസാരിക്കുന്നതിന് തന്നെ നിരവധി മണിക്കൂര്‍ വേണം. അവരെ നമ്മുടെ അസിസ്റ്റന്‍റ് പോയി വേണം ചിത്രീകരണത്തിന് വിളിച്ചോണ്ട് വരാന്‍. പഴായിപ്പോവുന്ന ഓരോ മണിക്കൂറിനും രണ്ടും മൂന്നും ലക്ഷം ചിലവാകും.

നമ്മുടെ സഹോദര നാട് കേരളത്തിലെ സൂപ്പര്‍ സ്റ്റാറാണ്

ഈ സമയം ഞാനൊരാളെ കൈതൊഴുത് വണങ്ങുകയാണ്. അദ്ദേഹം ഇവിടെയുള്ള ആളല്ല, കേരളത്തിലാണ്. മമ്മൂട്ടി എന്ന ഹീറോയാണ് അത്. നമ്മുടെ സഹോദര നാട് കേരളത്തിലെ സൂപ്പര്‍ സ്റ്റാറാണ്. അവര്‍ സ്വന്തമായി ഒരു കാരവാന്‍ വാങ്ങിയിട്ടുണ്ട്. ഷൂട്ടിങ് തമിഴ്നാട്ടിലാണെങ്കില്‍ ആ കാരവാനില്‍ ഇവിടെ വരും. ഡ്രൈവര്‍ ബാറ്റ, ഡീസല്‍ ചിലവ് എല്ലാം അദ്ദേഹം തന്നെ വഹിക്കും. പ്രൊഡ്യൂസറോടൊന്നും ഇതിന്റെ കണക്ക് പറയില്ല. അവരെ ഞാന്‍ തൊഴേട്ടതല്ലെയെന്നും അദ്ദേഹം ചോദിക്കുന്നു.

ഡ്രൈവറുടെയും ഡീസലിന്റേയും ചിലവ് നിര്‍മ്മാതാക്കള്‍ വഹിക്കണമോ

നിങ്ങള്‍ കാറ് വാങ്ങിയിട്ടുണ്ടെങ്കില്‍ ഡ്രൈവറുടെയും ഡീസലിന്റേയും ചിലവ് നിര്‍മ്മാതാക്കള്‍ വഹിക്കണമോ. നിങ്ങള്‍ ശമ്പളമായി വാങ്ങുന്ന ലക്ഷങ്ങളില്‍ നിന്നും കോടികളില്‍ നിന്നും ഡീസല്‍ അടിച്ചുകൂടെ. ഇതൊക്കെ നിര്‍മ്മാതാക്കള്‍ വഹിക്കുന്നത് എന്തിനാണ്. ഇത്തരം അക്രമങ്ങളൊക്കെയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നിര്‍മ്മാതാക്കളെ സംരക്ഷിക്കു എന്ന് പറയുന്നത്.

എംജിആറിന് സ്വന്തം വീട്ടില്‍ നിന്നാണ്

എംജിആറിന് സ്വന്തം വീട്ടില്‍ നിന്നാണ് ഷൂട്ടിങ് സമയത്ത് ഭക്ഷണം വരിക. അത് ഒരാള്‍ക്ക് മാത്രമായിരിക്കില്ല, പതിനഞ്ച് പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാവും. ആളുകളുടെ ചുറ്റുമിരുന്ന് കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇഷ്ടം. എന്നാല്‍ ഇപ്പോള്‍ ചില അഭിനേതാക്കളുണ്ട്. ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങ്, ആ ഹോട്ടലില്‍ നിന്നും പൊരിച്ചത് വാങ്ങ് എന്നൊക്കെ പറയും. നിങ്ങളുടെ വയറൊന്നും കെട്ട് പോവില്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത് എന്ത് രീതിയാണ്. കോടികള്‍ വാങ്ങിയിട്ടും ഇത്തരം അതിക്രമങ്ങള്‍ കാട്ടിയതുകൊണ്ടാണ് ഇത് ഇവിടെ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
നയൻതാരയുടെ സോംഗ് ഷൂട്ട് ഒന്ന് കണ്ടു നോക്കൂ
അഭിനയിച്ച സിനിമയുടെ ഓഡിയോ ഫങ്ക്ഷന്

അഭിനയിച്ച സിനിമയുടെ ഓഡിയോ ഫങ്ക്ഷന് വരാൻ പതിനഞ്ചു ലക്ഷം വേണം എന്നെല്ലാമാണ് തൃഷയെ പോലുള്ള ചില നടിമാരുടെ ഡിമാൻഡ്. എന്നാല്‍ ഈ പടത്തിലെ നായകന്‍ തന്നെ ഇവിടെ എത്തിയിട്ടുണ്ട്. പടം വിജയിച്ചാല്‍ ഏറ്റവും വലിയ ലാഭം നായകനും നായികയ്ക്കുമാണ്. അജിത്തിനെ ആദ്യ സിനിമയിൽ അവതരിപ്പിച്ച നിർമ്മാതാവ് എത്ര കഷ്ടപ്പെട്ടുകാണും. എന്നാല്‍ വന്‍വിജയങ്ങള്‍ക്ക് ശേഷം ഓഡിയോ റിലീസിന് ഞാൻ വരില്ല എന്നായി നിലപാട്. ഇത്തരം നിലപാടുകൾ എടുക്കുന്ന താരങ്ങൾ ആരെല്ലാമായാലും വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Nayanthara needs 7 assistants; Trisha gets Rs 15 lakh for audio release; producer k rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X