കബാലിയുടെ എച്ച്ഡി പ്രിന്റ് ഔട്ടായി.. വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെ!!!
ബെംഗളൂരു: സല്‍മാന്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സുല്‍ത്താന് പിന്നാലെ കബാലിയും റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍. ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകമാണ് കബാലിയുടെ എച്ച് ഡി പ്രിന്റ് പുറത്തായത്. വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെയാണ് കബാലി ഓണ്‍ലൈനില്‍ എത്തിയത്.
നേരത്തെ കബാലിയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കബാലി ഇന്റര്‍നെറ്റില്‍ ലീക്കായത് ചിത്രത്തിന്റെ അണിയറക്കാരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്.

പുറത്തെത്തിയത് ഇങ്ങനെ
വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെയാണ് കബാലി പ്രിന്റ് പുറത്തെത്തിയത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എച്ച് ഡി പ്രിന്റാണ് പുറത്തായത്.

എച്ച് ഡി ക്വാളിറ്റി
എച്ച് ഡി ക്വാളിറ്റിയിലാണ് പ്രിന്റ് പുറത്തായിരിക്കുന്നത്. തുടക്കം മുതലുള്ള സീനുകള്‍ പുറത്തായ പ്രിന്റിലുണ്ട്.

തമിഴ് ഗണ്‍
തമിഴ്ഗണ്‍ . കോം എന്ന വാട്ടര്‍മാര്‍ക്കോടെയാണ് പ്രിന്റ് ലഭ്യമാകുന്നത്.

വാട്‌സ് ആപ്പിലും
ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും മറ്റും ഈ പ്രിന്റ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പരസ്യം നല്‍കിയിരുന്നു
റിലീസിന് മുമ്പ് ചിത്രം ഓണ്‍ലൈനില്‍ കാണാമെന്നാണ് വെബ്സൈറ്റുകള്‍ പരസ്യം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്

കോടതിയിലേക്ക്
കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവായ കലൈപുലി എസ് താണു നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

കബാലിയുടെ ചെലവ്
100 കോടി ബജറ്റില്‍ ഒരുക്കിയ കബാലി റിലീസിന് മുമ്പ് തന്നെ 225 കോടി രൂപയാണ് ഉണ്ടാക്കിയിരിക്കുന്നത്.

റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ
2016 ലെ രജനീകാന്തിന്റെ ആദ്യ ചിത്രമായ കബാലി ബാഹുബലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ആയിരക്കണക്കിന് തീയറ്ററുകള്‍
ജൂലൈ 22 നാണ് കബാലി റിലീസ് ചെയ്തത്. വിദേശങ്ങളില്‍ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്.

നിര്‍മാതാവ് പറഞ്ഞത്
അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന വെബ്‌സൈറ്റുകളെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തടയണം എന്നായിരുന്നു നിര്‍മാതാവ് കലൈപുലി താണുവിന്റെ ആവശ്യം.

സുല്‍ത്താന് പിന്നാലെ
സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ റിലീസായ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു.












Click it and Unblock the Notifications