താന്‍ ദൃശ്യങ്ങള്‍ പകർത്തിയതായി പരാതിപ്പെട്ടത് ദേവന്‍: അപ്പോള്‍ തന്നെ മറുപടിയും നല്‍കി: ഷമ്മി തിലകന്‍
കൊച്ചി: പുതിയ പല സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടാണ് താര സംഘടനയായ അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗം ഇത്തവണ കഴിഞ്ഞു പോയത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ നിയമിച്ചു എന്നുള്ളതാണ് ഇത്തവണത്തെ ഏറ്റഴും വലിയ പ്രത്യേകത. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യൂട്ടിവ് അംഗ സ്ഥാനങ്ങളുമിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നും ആശാ ശരത്ത്, ശ്വേത മേനോന്‍ എന്നിവരും പുറത്ത് നിന്ന് മണിയന്‍ പിള്ള രാജുവുമായിരുന്നു മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ ശ്വേത മേനോനും മണിയന്‍ പിള്ള രാജുവും വിജയികളായി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറർ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ധീഖ്, ജയസൂര്യ എന്നിവരെ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, ഭാരവാഹി യോഗത്തിനിടയിലും നാടകീയമായ ചില സംഭവവികാസങ്ങള്‍ അരങ്ങേറി.
ഭാഗ്യലക്ഷ്മിയും കൂട്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും: കുറ്റപത്രം വായിച്ച് കേള്‍ക്കും

തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പടെ 3 സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ ഷമ്മി തിലകന്‍ പത്രിക നല്‍കിയിരുന്നെങ്കിലും പേരെഴുതി ഒപ്പിട്ടില്ലെന്ന കാരണത്താല്‍ തള്ളിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ താരസംഘടനയിലെ ചില രീതികള്‍ക്കെതിരെ തുറന്നടിച്ച് താരം രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ സജീവ സാന്നിധ്യമായി ഷമ്മി തിലകന്‍ പങ്കെടുക്കുകയും ചെയ്തു.
ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ

യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചത് ചില വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ ഷമ്മി തിലകന്‍ ചിത്രീകരണം നിർത്തിയെങ്കിലും ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി.

എന്നാല്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യർഥന മുന്നോട്ട് വരികയും തുടർന്ന് അമ്മ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളിൽ ചിലർ ഉറച്ച് നിന്നു. തുടർന്ന് വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യാന്‍ തീരമാനമായിരിക്കുകയാണ്.

ഇതിനിടെയാണ് വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍ തന്നെ രംഗത്ത് എത്തിയത്. അമ്മയുടെ നേതൃയോഗത്തിലെ ദൃശ്യങ്ങള്‍ ഒളിക്യാമറ വെച്ചല്ല പരസ്യമായി തന്നെയാണ് പകര്‍ത്തിയതെന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ വ്യക്തമാക്കുന്നത്. പകര്‍ത്തിയതില്‍ പലതും ഒരുപക്ഷേ അവര്‍ക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കാമെന്നും അദ്ദേഹം പറയുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ തന്നെ സംഘടനയുടെ ബൈലോയില്‍ ഒരിടത്തും ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞിട്ടില്ല, ഇക്കാര്യം ഞാന്‍ മൈക്കിലൂടെ തന്നെ ചോദിച്ചു. 'ദേവനായിരുന്നു താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുവെന്ന് പറഞ്ഞത്. അപ്പോള്‍ പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ- ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ചോദിച്ചത്'- ഷമ്മി തിലകന്‍ പറയുന്നു.

ദൃശ്യങ്ങള്‍ പകർത്തരുതെന്ന തരത്തില്‍ ഒരു നിർദേശം ഉണ്ടെങ്കില്‍ ഞാന്‍ ചെയ്തത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തത്. സംഭവത്തില്‍ സംഘടന ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെ. അവർ വിശദീകരണം ചോദിക്കുമെന്ന് കരുതുന്നില്ല. ചോദിച്ചാല്‍ തന്നെ തനിക്ക് വ്യക്തമായ വിശദീകരണം നല്‍കാനുണ്ട്. പ്രതിരോധത്തിലായി എന്ന് പറയാന്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തെറ്റ് ചെയ്യുന്നവരല്ലേ എപ്പോഴും പ്രതിരോധത്തിലാകുന്നത്. എന്നെക്കുറിച്ച് സിദ്ദിഖ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്' സംഘടനയുടെ തലപ്പത്തിരിക്കാന്‍ യോഗ്യതയുണ്ടെന്ന ധാരണയില്‍ എന്നൊക്കെയാണ്' ഒപ്പിടാന്‍ മറന്നുപോകുന്നത് വലിയ തെറ്റാണോ. മത്സരിക്കാന്‍ യോഗ്യനാണെന്ന് ഞാന്‍ കരുതുന്നത് തെറ്റാണോ.

മീടൂ ആരോപണത്തില്‍പ്പെടുക, അല്ലെങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയ ആളാകുക, സുപ്രീം കോടതി വരെ കുറ്റവാളി ആണെന്ന് തെളിയിച്ച വ്യക്തിയാകുക എന്നതൊക്കെയല്ലേ തെറ്റ്. അവരൊക്കെയല്ലേ നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലാത്തവര്‍. അപ്പോള്‍ അവരുടെ കുറ്റബോധം കൊണ്ടായിരിക്കാം അദ്ദേഹം സിദ്ധീഖ് തിരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെ പറഞ്ഞത്.'- ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിക്കുന്നു.