കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഓഫിന് വേണ്ടി മഹേഷ് ഭാര്യയെ ഗര്‍ഭിണിയാക്കിയതാണോ.. ജോണ്‍ ബ്രിട്ടാസിന്റെ അശ്ലീലച്ചിരി വീണ്ടും!!!

  • By Kishor
Google Oneindia Malayalam News

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്ന പരിഗണനയൊന്നും വേണ്ട അല്ലാതെ തന്നെ കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ജോണ്‍ ബ്രിട്ടാസ്. പക്ഷേ പഠിപ്പിന്റെയും പ്രവര്‍ത്തന പരിചയത്തിന്റെയും വിവരം പലപ്പോഴും ഇദ്ദേഹം കാട്ടാറില്ല എന്ന് പരക്കെ വിമര്‍ശിക്കപ്പെടാറുണ്ട്. കൈരളിയിലെ ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ബ്രിട്ടാസിന്റെ സ്ത്രീ വിരുദ്ധ ഡയലോഗുകളും അശ്ലീലച്ചിരിയും കൂടുതലായി കേള്‍ക്കാറുള്ളത്.

Read Also: ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരക്ക്.. റിപ്പോര്‍ട്ടറും കെ സുരേന്ദ്രന്റെ സര്‍ക്കാസവും ദുരന്തമായി.. ട്രോളുകള്‍!!

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ സൂര്യ, ശീതള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച ഒരു എപ്പിസോഡില്‍ തുണിയഴിച്ച് കാണിച്ചുകൊടുക്കാന്‍ തോന്നിയിട്ടുണ്ടോ എന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചത്. സാം മാത്യുവിന്റെ ബലാത്സംഗ കവിത കേട്ട് കയ്യടിച്ച ബ്രിട്ടാസ് കവിയോട് പറഞ്ഞത് നീ ആരെയും ബലാത്സംഗം ചെയ്യാന്‍ പോകല്ലേ എന്നാണ്. സംവിധായകന്‍ ആഷിക് അബു മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം എന്നാണ് ബ്രിട്ടാസിന്റെ ഈ പരിപാടിയെ വിളിച്ചത്. ബ്രിട്ടാസിന്റെ ഏറ്റവും പുതിയ 'അശ്ലീലം' കാണൂ..

ടേക്ക് ഓഫാണ് രംഗം

ടേക്ക് ഓഫാണ് രംഗം

മലയാള സിനിമയിലെ പുത്തന്‍ സംഭവമായ ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ അണിയറക്കാരാണ് ജെ ബി ജംഗ്ഷന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പം എത്തിയത്. സംവിധായകന്‍ മഹേഷ് നാരായണന്‍, നായിക പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരു്ന്നു ജോണ്‍ ബ്രിട്ടാസിന്റെ ടോക് ഷോയിലെ അതിഥികള്‍.

 ബ്രിട്ടാസിന്റെ ചോദ്യം

ബ്രിട്ടാസിന്റെ ചോദ്യം

ടേക്ക് ഓഫ് എന്ന സിനിമയിലെ കഥാപാത്രത്തിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പാര്‍വ്വതി കുറേ ഗര്‍ഭിണികളായ സ്ത്രീകളോട് സംസാരിച്ചിരുന്നോ? - അവതാരകനായ ജോണ്‍ ബ്രിട്ടാസ് പാര്‍വ്വതിയോട് ചോദിക്കുന്നു. പാര്‍വ്വതിയുടെ മറുപടി - സംസാരിച്ചിരുന്നു. എന്റെ ചില സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു.

സിനിമക്ക് വേണ്ടി ആക്കിയതാണോ

സിനിമക്ക് വേണ്ടി ആക്കിയതാണോ

സത്യത്തില്‍ എന്റെ ഭാര്യയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു - എന്ന് മഹേഷ് നാരായണന്‍ ഇതിനിടയില്‍ പറയുന്നു. അപ്പോഴാണ് ജോണ്‍ ബ്രിട്ടാസിന്റെ ഈ ചോദ്യം. - ഇനിയിപ്പോള്‍ ടേക്ക് ഓഫിന് വേണ്ടി മഹേഷ് ഭാര്യയെ ഗര്‍ഭിണിയാക്കിയതാണോ?. തുടര്‍ന്ന് അവതാരകനും അതിഥികളും ചേര്‍ന്ന് കൂട്ടച്ചിരിയാണ് സ്‌ക്രീനില്‍.

ഇത് തന്നെയല്ലേ അതും

ഇത് തന്നെയല്ലേ അതും

മംഗളവും അജന്താലയവും വിചാരണ ചെയ്യപ്പെടുന്ന കാലഘട്ടത്തിലെ ഉദാത്ത ജനപക്ഷ മാധ്യമ പ്രവര്‍ത്തനം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്നാല്‍ നാടിന്റെ മാധ്യമ ഉപദേഷ്ടാവ്. എത്ര വിശാലമായ പൊതുതാല്പര്യം. എത്ര ധിക്ഷണാപരമായ ചോദ്യം. - മാധ്യമ പ്രവര്‍ത്തകനായ കെ എ ഷാജി ഫേസ്ബുക്കില്‍ ചോദിക്കുന്നു. കുറച്ച് കമന്റുകള്‍ കൂടി നോക്കാം.

ഇത് മാത്രമൊന്നുമല്ല

ഇത് മാത്രമൊന്നുമല്ല

ഇതുമാത്രമായി ടിയാന്റെ വഷളത്തെ ചുരുക്കരുത്.. ഇക്കിളി ചോദ്യങ്ങളും കാര്യങ്ങളും കാണിച്ച് ടിയാന്‍ കേരളജനതയെ പ്രബുദ്ധരാക്കി കൊണ്ടിരിക്കയാണ്.. ആ അഭിമുഖത്തില്‍ തന്നെയുണ്ട് കുഞ്ചാക്കോയ്ക്ക് പാര്‍വതിയെ കൊണ്ടു ഉമ്മ കൊടുപ്പിച്ച് ടിയാന്‍ വഷളന്‍ ചിരി ചിരിക്കുന്നത്.

നിലവാരമില്ലാത്ത പരിപാടി

നിലവാരമില്ലാത്ത പരിപാടി

ഇത്ര നിലവാരമില്ലാത്ത ഒരു പരിപാടി മറ്റൊരു ചാനലിലും ഉണ്ട് എന്ന് തോന്നുന്നില്ല. ഉര്‍വശിയെ ഒരിക്കല്‍ വധിക്കുന്ന കണ്ടശേഷം കാണാന്‍ നിന്നിട്ടില്ല ഈ പരിപാടി. ചാര്‍മിളയുമായി നടത്തിയ അഭിമുഖവും ചളമായിരുന്നു.. ബാബു ആന്റണിയുമൊത്ത് ലിവിംഗ് റ്റുഗെദര്‍ ആണോ എന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത് - ജെ ബി ജംഗ്ഷനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍.

ഇത്ര ബോറായ പരിപാടി വേറെയില്ല

ഇത്ര ബോറായ പരിപാടി വേറെയില്ല

ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയെക്കാള്‍ അറുബോറായ മറ്റൊന്നെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഓരോ വഷളന്‍ ചോദ്യങ്ങള്‍ ചോദിക്കുക പൊട്ടിച്ചിരിക്കുക. ഇയാളുടെ ധാരണ ഇയാള്‍ ചോദിക്കുന്നതെല്ലാം എന്തോ വലിയ കാര്യങ്ങള്‍ ആണെന്നാ. ഫേസ്ബുക്കില്‍ പര്‍വതിയോടും മറ്റു രണ്ടുപേരോടുമുള്ള ഇയാളുടെ ചോദ്യങ്ങള്‍ കാണാന്‍ ഇടയായി. കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല.

പാര്‍വതി സിനിമക്ക് വേണ്ടി..

പാര്‍വതി സിനിമക്ക് വേണ്ടി..

ഇങ്ങിനെ ചോദിക്കാത്തത് ഭാഗ്യം, പാര്‍വതി സിനിമക്ക് വേണ്ടി ഗര്‍ഭിണി ആയോ? ആ പരിപാടി വലിയൊരു ആഭാസവും അയാള്‍ വലിയൊരു അശ്ലീലവും ആകുന്നുവെന്നതല്ലേ നേര്. ബ്രിട്ടാസിന് തുല്യം ബ്രിട്ടാസ് മാത്രം. വിവരക്കേട് വിളമ്പുന്നതിന് അതിരില്ലാത്ത പരിപാടി.

ആദ്യകാലത്ത് കൊള്ളാമായിരുന്നു

ആദ്യകാലത്ത് കൊള്ളാമായിരുന്നു

ജെ ബി ജംക്ഷന്‍ ആദ്യകാലത്തു് ശ്രദ്ധേയമായ ഒരു പരിപാടി ആയിരുന്നു. ക്രമേണ പരിപാടിക്കും അവതാരകനും നിലവാരത്തകര്‍ച്ച ഉണ്ടായി. ഇത് നിഷേധിക്കുന്നില്ല. ഷാജിയുടെ വിമര്‍ശനം പോസിറ്റീവായി എടുക്കേണ്ടതാണ്. കൈരളി ചാനലും ദേശാഭിമാനി പത്രവും പൂട്ടിക്കാന്‍ നടക്കുന്നവര്‍ക്ക് ആയുധം നല്‍കാതിരിക്കാനെങ്കിലും ആ സ്ഥാപനത്തിലെ ജീവനക്കാര്‍ ബാധ്യസ്ഥരാണ്.

പണ്ട് കവിയെ ഉപദേശിച്ചത് ഓര്‍മയില്ലേ

പണ്ട് കവിയെ ഉപദേശിച്ചത് ഓര്‍മയില്ലേ

കവിതയെഴുതാന്‍ വേണ്ടി സാമിനോട് ഇനി നീ ബലാല്‍സംഗം ചെയ്യാനൊന്നും പൊയ്ക്കളയരുത് എന്നൊരു ഉപദേശം ഈ മഹാന്‍ നല്‍കിയിരുന്നു. എല്ലാവരും കാണുന്ന ഈ പരിപാടിയില്‍ ഇത്തരം ജോക്കുകള്‍ പറയരുത് എന്ന കാര്യം പോലും ഇവര്‍ക്കൊന്നും ഇല്ല.

ബ്രിട്ടാസും പരിപാടിയും കൂതറ

ബ്രിട്ടാസും പരിപാടിയും കൂതറ

ബ്രിട്ടാസ് വലിയ ഒരു സംഭവം ഒന്നുമല്ല. കുറെ സെലിബ്രിറ്റികളെ വിളിച്ചിരുത്തി കൂതറ പ്രോഗം ചെയ്യുന്നു. അത് പൈങ്കിളി നിലവാരത്തില്‍ കുറെ പേര്‍ ആസ്വദിക്കുന്നു. ഇതൊക്കെ വലിയ ബൗദ്ധിക കാഴ്ചപ്പാടോടെ കാണാതിരുന്നാല്‍ പോരെ. - എന്ന് ചോദിക്കുന്നവരും കുറവല്ല.

വീഡിയോ കാണാം

ടേക് ഓഫിന്റെ അണിയറക്കാരുമായി ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്ന ജെ ബി ജംഗ്ഷന്‍ എപ്പിസോഡ് കാണാം.

English summary
Social media reactions to JB Junction Team Take off episode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X