Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്'; തെറിവിളിച്ചയാളുടെ കമന്റ് സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് ടിനി ടോം

കൊച്ചി; ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയെന്ന സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ചിത്രത്തെ പിന്തുണച്ച് നടൻ ടിനി ടോം രംഗത്തെത്തിയിരുന്നു. എന്നാൽ കടുത്ത അധിക്ഷേപമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ തന്നെ ഫേസ്ബുക്ക് കമന്റിൽ തെറിവിളിച്ച വ്യക്തിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടിനി. തെറി വിളിച്ചയാള്‍ക്ക് താന്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ടിനി ടോമിന്റെ പ്രതികരണം.

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

1

സിനിമയ്ക്കെതിരായ വർഗീയ പ്രചരണം ശക്തമായതോടെയായിരുന്നു ടിനി ടോം ആദ്യം പോസ്റ്റ് പങ്കുവെച്ചത്. 'Jesus is my super star ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത് ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ a.c.sഎസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,"ഒരു ജാതി ഒരു മതം ഒരു ദൈവം "', എന്നായിരുന്നു ടിനിയുടെ ആദ്യ കുറിപ്പ്.

2

എന്നാൽ നാദിർഷയുടെ സിമ്പതി പിടിച്ചുപറ്റാനാണ് ടിനി ശ്രമിക്കുന്നതെന്നായിരുന്നു ഒരു കൂട്ടരുടെ വിമർശനം. ചിലർ താരത്തെ അധിക്ഷേപിച്ച് കൊണ്ടും ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റുകൾ ഇട്ടിരുന്നു. ഇത്തരത്തിൽ വിമർശിച്ച എബ്രഹം ആരണ്‍ എന്ന യൂസറുടെ കമന്റ്ാണ് ടിനി പങ്കുവെച്ചത്. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കിടയില്‍ വര്‍ഗീയ-വിദ്വേഷ പ്രചരണം നടത്തുന്ന 'കാസ'യുടെ ലോഗോയുള്ള ഒരു ചീത്തവിളി മീം ആയിരുന്നു ഇയാൾ പങ്കുവെച്ചത്.

3

ഇതിന് ടിനി നൽകിയ മറുപടി ഇങ്ങനെയായിരുന്നു-'ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്, ക്രിസ്തു ഇതാണോ പഠിപ്പിച്ചത്?,'മതം കൊണ്ട് ഞാന്‍ ക്രിസ്ത്യാനി, സംസ്‌കാരം കൊണ്ട് ഹിന്ദു, മുസ്ലീങ്ങള്‍ സഹോദരങ്ങള്‍' എന്ന കുറിപ്പോടെയായിരുന്നു ടിനി സ്ക്രീൻഷോട്ട് പങ്കുവെച്ചത്. താരത്തിന്റെ പ്രതികരണത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേർ കമന്റിട്ടിട്ടുണ്ട്. 'ഇത് കൊറോണേക്കാൾ വലിയ വൈറസ് ആണ്.. ഇതിനു വാക്സിൻ പുതിയത് കണ്ടു പിടിക്കേണ്ട വരും.. വർഗീയ വിഷമാണ് അവൻ്റെ ഉള്ളിൽ... അതാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്', എന്നായിരുന്നു ഒരാളുടെ കമന്റ്. 'എല്ലാ മതത്തിലും 5% ആളുകൾ വർഗീയമായി ചിന്തിക്കുന്നവരാണ് അവരെ ഒന്നും തിരുത്താനും കഴിയില്ല', എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

4

അതേസമയം ടിനിയുടെ പുതിയ പോസ്റ്റിന് താഴെയും കടുത്ത അധിക്ഷേപങ്ങളാണ് ഉയരുന്നത്.. 'കല യിൽ നിലനിൽക്കാൻ ആയി ദൈവത്തെ വീണ്ടും വീണ്ടും ഒറ്റിക്കൊടുക്കുന്ന ആളുകളാണ് നിങ്ങളെ പോലെയുള്ളവർ. ക്രിസ്ത്യാനിക്ക് മതേതരത്വം കൂടുതലും സമുദായ സ്നേഹം കുറവുമാണ്... നേരെമറിച്ച് മുസ്ലിം വിഭാഗത്തിൽ പെട്ട ആളുകൾക്ക് സമുദായ സ്നേഹം കഴിഞ്ഞിട്ടേ മതേതരത്വം ഉള്ളൂ... അതാണ് നീയും നാദിർഷായും ഒക്കെ തമ്മിലുള്ള വ്യത്യാസം.... തലയുടെയും വിശ്വാസത്തെയും പേരിൽ കാഫിറായ നിന്റെ തല അറുക്കാൻ വരുന്നവർ നീ നാദിർഷായെ പോലെ ഉള്ളവരുടെ സുഹൃത്തായിരുന്നു എന്ന പരിഗണന ഒന്നും തരില്ലട, എന്നായിരുന്നു ഒരാളുടെ പ്രതികരണം.

5

'ടിനി ടോം ബ്രദർ,,,, നിങ്ങൾ സെലിബ്രേറ്റികൾക്ക് ചങ്കൂറ്റത്തോടെ ഒന്നിനും പ്രതികരിക്കാൻ പറ്റില്ല,, കാരണം നിങ്ങൾ പല കടപ്പാടുകളാലും കെട്ട് പിണഞ്ഞ് കിടക്കുന്നവരാണ്, നിങ്ങൾക്കൊക്കെ പിടിച്ച് നിൽക്കണമെങ്കിൽ പല ഗിമിക്കുകളും മണിയടികളും ഉണ്ടങ്കിലേ പറ്റൂ,,,മുൻപ് സങ്കികൾക്കെതിരേ പറഞ്ഞിട്ട് അവസാനം മാപ്പ് പറയേണ്ടി വന്നില്ലേ,,,, താങ്കളെ ഇഷ്ടപെടുന്ന ഒരാൾ എന്ന നിലക്ക് പറയുകയാണ്, ദയവായി ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുക,,,, കാരണം പല വിഷയങ്ങളിലും സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ നിങ്ങൾക്കൊന്നും കഴിയില്ല,,, അത് ഒരു കഴിവുകേടല്ല,, ചുറ്റുപാടുകൾ അനുവദിക്കുന്നില്ല അതാ', എന്നായിരുന്നു മറ്റൊരു കമന്റ്.

6

അതിനിടെ ഇന്ന് സിനിമയുടെ പേരിനെ സംബന്ധിച്ചുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ല എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യന്‍ ആസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറം നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിലപാട്.
അതേസമയം ദൈവം ഉണ്ടെന്നായിരുന്നു കോടതി വിധിയോട് സംവിധായകൻ നാദിർഷ പ്രതികരിച്ചത്.

7

'ഈശോ' എന്ന പേരും ദീലിപിനെ നായകനാക്കി ഒരുക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന സിനിമാപ്പേരും മാറ്റണമെന്നാരോപിച്ചാണ് ക്രിസ്തീയ സംഘനകളും ഒരു വിഭാഗം പുരോഹിതരും രംഗത്തെത്തിയത്. കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം കൂടുകയാണെന്നാണ് കെസിബിസി ആരോപിച്ചത്. അതേസമയം
അതേസമയം സിബി മലയിൽ ഉൾപ്പെടെയുള്ളവർ വിവാദങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് വളരെ ഭയപ്പെടുത്തുന്നതും എതിര്‍ക്കപ്പെടേണ്ടതുമായ നിലപാടാണെന്നും ക്രിസ്തുവിന് ആരുടേയും സംരക്ഷണം ആവശ്യമില്ലെന്നുമായിരുന്നു സിബി മലയിൽ പ്രതികരിച്ചത്.

8

ക്രൈസ്തവ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തെ വിമർശിച്ച് എഴുത്തുകാരൻ സക്കറിയയും രംഗത്തെത്തിയിരുന്നു.'കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്.മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്' എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം വിവാദങ്ങളുടെ പേരിൽ സിനിമയുടെ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് സംവിധായകൻ നാദിർഷ. സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പ് നൽകുന്നുവെന്നാണ് നാദിർഷ വിവാദങ്ങളോട് പ്രതികരിച്ചത്.

Recommended Video

cmsvideo
    മണിയറയിലെ അശോകന്‍ സിനിമയെ ചീത്ത വിളിച്ച് PC George | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+