'സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തോ', ബാലയുടെ ആ ചിരിക്ക് വേറെ പല അർത്ഥവുമുണ്ട്: നടി ആത്മിയ
ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്‍ ബാല കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താനുള്‍പ്പടേയുള്ള താരങ്ങള്‍ക്കും ക്യാമറമാന്‍ ഉള്‍പ്പടേയുള്ള ടെക്നീഷ്യന്മാർക്കും ഉണ്ണി മുകുന്ദന്‍ പൈസ നല്‍കിയില്ലെന്നുള്ളതായിരുന്നു പ്രധാന ആരോപണം.
സ്ത്രീകള്‍ക്ക് മാത്രമാണ് പൈസ കൊടുത്തതെന്നും ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞിരുന്നു. അതേസമയം രണ്ടാളുകള്‍ തമ്മിലുള്ള വിഷയത്തില്‍ സ്ത്രീകളെ വലിച്ചിഴക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ചിത്രത്തില്‍ അഭിനയിച്ച നടി ആത്മിയ രാജന്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. രണ്ട് പേർ തമ്മിലുള്ള വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ അതിലേക്ക് സ്ത്രീകളെ ഒരു രസത്തിന് വേണ്ടി വലിച്ചിഴക്കുന്നത് എന്തിനാണ്. ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ച ഒരു സ്ത്രീയാണ് ഞാനും. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ എനിക്കും ആശങ്കയുണ്ട്. അതിലൊരു വിശദീകരണമാണ് ഞാന്‍ നല്‍കുന്നത്.

സ്ത്രീകള്‍ക്ക് മാത്രമാണ് ഉണ്ണിമുകുന്ദന്‍ ശമ്പളം കൊടുത്തിട്ടുള്ളതെന്നാണ് ബാല പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അവർ അങ്ങനെ സംസാരിച്ചതെന്ന് അറിയില്ല. പേയ്മെന്റ് കൊടുത്തോ ഇല്ലയോ എന്നുള്ള കാര്യം. അവരാരെങ്കിലും മുന്നോട്ട് വന്ന് സംസാരിക്കാത്തിടത്തോളം കാലം മറ്റുള്ളവരുടെ വിഷയം ആവുന്നില്ല. ലക്ഷ്യം വേറെ ആയിരിക്കും. വെറുതെ സ്ത്രീകളെ ഇക്കാര്യത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ആത്മീയ പറയുന്നു.

പേയ്മെന്റിനറെ കാര്യത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ പേയ്മെന്റ് കാര്യം പ്രൊഡക്ഷന്‍ കമ്പനിയുമായി സംസാരിച്ച് ഡീല്‍ ചെയ്ത കാര്യമാണ്. എനിക്ക് പൈസ കിട്ടിയോ എന്നുള്ള കാര്യം സംസാരിക്കാനല്ല ഞാന്‍ വന്നത്. അത് തികച്ചും എന്റെ വ്യക്തിപരമായ കാര്യാണ്. സ്ത്രീകള്‍ക്ക് മാത്രമാണ് പൈസ കൊടുത്തത് എന്ന് പറഞ്ഞപ്പോള്‍ ഒരു ചിരിയുണ്ടായിരുന്നു.
Hair tips: ഉലുവ മുടികൊഴിച്ചിലിനും വളർച്ചയ്ക്കുമുള്ള അത്ഭുത മരുന്ന്: പക്ഷെ എങ്ങനെ ഉപയോഗിക്കണം

വേറെ രീതിയില്‍ പല അർഥങ്ങളുണ്ടെന്നും അയാള്‍ സംസാരിച്ചു. വെറുതെ സ്ത്രീകളെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് തന്നെയായിരുന്നു പറയാനുള്ളത്. ബാലയുടെ ആ ധ്വനിയൊക്കെ എല്ലാവർക്കും മനസ്സിലാക്കും. വ്യക്തിപരമായി ബാലചേട്ടന് ഞങ്ങളുമായിട്ടോ അല്ലെങ്കില്‍ വേറെ ആരെങ്കിലുമായോ വ്യക്തിപരമായി എന്തെങ്കിലും വിഷയം ഉള്ളതായി തോന്നുന്നില്ല. മറ്റ് കാര്യങ്ങളൊന്നും എനിക്ക് അറിയില്ലെന്നും ആത്മിയ രാജന്‍ കൂട്ടിച്ചേർക്കുന്നു.

അതേസമയം, പ്രതിഫലം സംബന്ധിച്ച് ബാല കരാറിലൊപ്പിടാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്‍ തന്റെ അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ലെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. ആയിരം രൂപ കൊടുത്തിട്ട് ഇതാണ് ബാലക്കുള്ള പ്രതിഫലം എന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞാല്‍ ബാലയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇവിടെ ഒരു തെളിവും ഇല്ല. ഫ്രണ്ട്ഷിപ്പ് മാറ്റിവെച്ച് താന്‍ അഭിനയിക്കുന്ന പടത്തിന്റെ പ്രതിഫലം എത്രയാണെന്ന് ബാല നേരത്തെ തന്നെ പറഞ്ഞുറപ്പിക്കണമായിരുന്നു. ഇവിടെ നേരത്തേയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സമാനമായ പ്രശ്നം പത്ത് വർഷം മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications