കൊലക്കേസില്‍ ജയിലില്‍ കിടന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം ആ ജഡ്ജിയെ കണ്ടു... ജീവിതം പറഞ്ഞ് ബാബുരാജ്
കൊച്ചി: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളില്‍ സിനിമയിലെത്തി സാര്‍ട്ട് ആന്റ് പപ്പറിലൂടെ ഹാസ്യത്തിലേക്ക് ചുവടുമാറ്റിയ നടന്‍. പിന്നീട് ഒരുപിടി കോമഡി കഥാപാത്രങ്ങള്‍. പ്രമുഖ നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവ്.... ഇങ്ങനെ പോകുന്നു എല്ലാവര്‍ക്കും അറിയുന്ന ബാബുരാജ്. എന്നാല്‍ അദ്ദേഹം പിന്നിട്ട കാലം അല്‍പ്പം പ്രതിസന്ധി നിറഞ്ഞതായിരുന്നു എന്ന് കൂടെ അറിയണം. പഠനകാലത്ത് കൊലക്കേസില്‍ പ്രതിയായ കഥയും പറയാനുണ്ട് ബാബുരാജിന്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ തന്റെ ജീവിത കഥ ചര്‍ച്ചയാകുകയാണിപ്പോള്‍. അതിങ്ങനെ...
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

കൊലക്കേസില്‍ ആദ്യം
ബാബുരാജിന്റെ ജയില്‍വാസം മുമ്പ് ചിലയിടങ്ങളില്‍ ചര്‍ച്ചയായതാണ്. എങ്കിലും അദ്ദേഹം വീണ്ടും അക്കാര്യം പറഞ്ഞതോടെയാണ് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാകുന്നത്. പഠനകാലത്ത് രാഷ്ട്രീയ കേസുകളില്‍ പലതവണ പെട്ടിട്ടുണ്ട്. അക്കാലത്ത് തന്നെയാണ് ഒരു കൊലപാതക കേസിലും പെട്ടതെന്ന് ബാബു രാജ് പറയുന്നു.

താന്‍ കണ്ടിട്ടില്ലാത്ത വ്യക്തി
മഹാരാജാസിലെ ജീവിതം മറക്കാന്‍ സാധിക്കില്ലെന്ന് ബാബു രാജ് പറയുന്നു. പലതവണ കേസില്‍ പെട്ടിട്ടുണ്ടെങ്കിലും കൊലക്കേസില്‍ പെട്ടത് ആദ്യമാണ്. അതും താന്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരാളുടെ മരണത്തിന്റെ പേരില്‍. മറക്കാന്‍ പറ്റാത്ത കാലമാണ് അതെന്ന് ബാബു രാജ് പറയുന്നു.

മൂന്ന് മാസം ജയിലില്‍
മരിച്ചയാള്‍ ഒരു തീയേറ്റര്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമാനമുള്ളതിനാല്‍ തന്നെ പ്രതിയാക്കാന്‍ എളുപ്പമായി. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. പിന്നീട് കോടതി വെറുതെ വിട്ടുവെന്നും ബാബു രാജ് പറയുന്നു. തന്നെ ജയിലിലടച്ച ജഡ്ജിയെ ഏറെകാലത്തിന് ശേഷം കണ്ട കാര്യവും ബാബു രാജ് ഓര്‍ക്കുന്നു.

ജഡ്ജിയോട് ചോദിച്ചു
ജസ്റ്റിസ് ഹേമ ലെസ്ലിയായിരുന്നു ആ ജഡ്ജി. എന്തിനാണ് മാഡം എന്നെ അന്ന് റിമാന്റ് ചെയ്തത് എന്ന് ചോദിച്ചു. സാഹചര്യം പ്രതികൂലമായിരുന്നു എന്നായിരുന്നു ലഭിച്ച മറുപടി. അഭിഭാഷക ജോലി എന്തേ വിട്ടുകളഞ്ഞത് എന്നും ജഡ്ജി ആരാഞ്ഞുവെന്നും ബാബു രാജ് പറയുന്നു. നിയമ ബിരുദം നേടിയ ശേഷം 7 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു ബാബുരാജ്.

തനിക്ക് വേണ്ടിയല്ല...
തനിക്ക് വേണ്ടി ഒരുകാലത്തും ഒരു പ്രശ്‌നവും താനുണ്ടാക്കിയിട്ടില്ലെന്ന് ബാബുരാജ് പറയുന്നു. കൂടെയുള്ളവര്‍ക്കും മറ്റുമായിരുന്നു എല്ലാത്തിലും പെട്ടത്. രാഷ്ട്രീയം ജീവിതത്തെ ബാധിക്കുമെന്ന് അറിയാത്ത കാലമായിരുന്നു അത്. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ പലതവണ കേസുകളില്‍പ്പെട്ട കാര്യവും ബാബു രാജ് ഓര്‍ക്കുന്നു.

കലൂര്‍ ഡെന്നീസ് പറഞ്ഞത്
ബാബുരാജ് പറഞ്ഞ ജീവിതകഥ നേരത്തെ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് തന്റെ ആത്മകഥയില്‍ പങ്കുവച്ചിരുന്നു. കൊലക്കേസിലെ ജയില്‍വാസം തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഡെന്നീസിന്റെ കമ്പോളം എന്ന ചിത്രത്തില്‍ ദീര്‍ഘനേരം അഭിനയിക്കുന്ന റോള്‍ ബാബുരാജിനുണ്ടായിരുന്നു. കമ്പോളത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ബാബുരാജ് തന്റെ ജയില്‍വാസ കഥ ഡെന്നീസിനോട് പറഞ്ഞത്.
Recommended Video

സാഹചര്യത്തെളിവുകള്‍
സിയാദിന്റെ കൊച്ചി കോക്കേഴ്‌സ് തിയേറ്ററിലെ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തിലാണ് ബാബുരാജിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നതെന്ന് ഡെന്നീസ് പറയുന്നു. കൊലപാതകം നടക്കുന്ന വേളയില്‍ ലോ കോളജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ കാണാന്‍ ബാബു രാജ് അവിടെ എത്തിയിരുന്നു. സാഹചര്യ തെളിവുകളാണ് ബാബുരാജിനെ കേസില്‍ പ്രതിയാക്കിയതെന്നും കലൂല്‍ ഡെന്നീസ് പറയുന്നു.
ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications