ചെറിയൊരു വയ്യായ്മ... സുരേഷ് ഗോപി നിന്നത് മതിലിനപ്പുറത്ത്; കുശലാന്വേഷണം, മടക്കം
കൊച്ചി: വളരെ വ്യത്യസ്തനാണ് നടന്‍ സുരേഷ് ഗോപി. സംസാരത്തിലും നടപ്പിലും എല്ലാം ആ വ്യത്യസ്തത അദ്ദേഹം കാത്തുസൂക്ഷിക്കും. രാഷ്ട്രീയമായി അകന്ന് നില്‍ക്കുന്നവര്‍ പോലും സുരേഷ് ഗോപിയിലെ നടനെയും മനുഷ്യത്വത്തെയും പലപ്പോഴും പുകഴ്ത്തിയിട്ടുണ്ട്. ഇന്ന് സുരേഷ് ഗോപി സാഹിത്യകാരന്‍ പ്രൊഫ. എംകെ സാനുവിനെ കാണാനെത്തി. മതിലിനപ്പുറത്ത് നിന്നായിരുന്നു കൂടിക്കാഴ്ച എന്നതാണ് ഇതിലെ രസകരമായ സംഭവം.
യാത്ര കഴിഞ്ഞു വരുന്നതിനാല്‍ ചെറിയൊരു അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് വീട്ടില്‍ കയറാതിരുന്നത്. സാഹിത്യകാരനും നടനും തമ്മിലുള്ള ബന്ധം മാത്രമല്ല ഇരുവര്‍ക്കുമിടയിലുള്ളത്...

ഇന്ന് സാനു മാഷിനെ കാണാനെത്തുമെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം സാനു മാഷ് കാത്തിരിക്കുകയും ചെയ്തു. രാവിലെ ഒമ്പതരയോടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷേ, താരം എത്തിയത് പത്ത് മണിയോടെ. ഈ വേളയില്‍ വീട്ടില്‍ കയറാതെ പുറത്ത് നിന്നു. അതിനുള്ള കാരണവും സുരേഷ് ഗോപി വിശദീകരിച്ചു.

പത്ത് മണിയോടെ വീടിന് പുറത്തെത്തിയ സുരേഷ് ഗോപി നിന്നത് മതലിന് അപ്പുറത്ത്. സാനു മാഷും മറ്റുള്ളവരും വീടിന്റെ പൂമുഖത്തും. അകന്ന് നിന്നിട്ടാണെങ്കിലും ഇരുവരും സംസാരിച്ചു. അല്‍പ്പ നേരം കുശലാന്വേഷണം നടത്തി. ഇത്തരത്തിലൊരു കൂടിക്കാഴ്ചയല്ല താരം ഉദ്ദേശിച്ചത് എന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തം. വീണ്ടും വരുമെന്ന് അറിയിക്കുകയും ചെയ്തു.

യാത്രയ്ക്കിടെ സുരേഷ് ഗോപിക്ക് ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നു. കൊവിഡിന്റെ ലക്ഷണമാണോ എന്ന് ഉറപ്പില്ല. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ശേഷം വന്നു കാണാമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ടാണ് പുറത്ത് നിന്ന് സംസാരിച്ചത്. നടനും സാഹിത്യകാരനും തമ്മിലുള്ള ബന്ധം മാത്രമായിരുന്നു സാനു മാഷും സുരേഷ് ഗോപും തമ്മില്‍. അക്കാര്യവും സുരേഷ് ഗോപി സൂചിപ്പിച്ചു.

ചെറിയൊരു വയ്യായ്മ. സംശയമാണ്. പരിശോധിക്കണം. ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഫലം വന്നു കഴിഞ്ഞ് നെഗറ്റീവാണെങ്കില്‍ വൈകുന്നേരം വരാമെന്നും സുരേഷ് ഗോപി സാനു മാഷോട് പറഞ്ഞു. സുരേഷ് ഗോപിയുടെ വരവറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും സാനുമാഷുടെ വീടിന് സമീപമെത്തിയിരുന്നു. രാഷ്ട്രമായ കൂടിക്കാഴ്ചയായിരുന്നില്ല. മധുരങ്ങളുമായിട്ടാണ് സുരേഷ് ഗോപി എത്തിയത്.

സുരേഷ് ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയുടെ അധ്യാപകനായിരുന്നു എംകെ സാനു. ഇക്കാര്യമാണ് സുരേഷ് ഗോപി സൂചിപ്പിച്ചത്. എന്റെ അമ്മയുടെ വാധ്യാരാണെന്ന് ഇവര്‍ക്ക് പറഞ്ഞുകൊടുത്തേരെ എന്ന് സുരേഷ് ഗോപി മാഷിനോട് പറഞ്ഞു. മാഷിന് മധുര പലഹാരങ്ങളുമായിട്ടാണ് താരം എത്തിയത്. അവ കൈമാറിയ ശേഷമാണ് മടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. അദ്ദേഹം ഗുരുവായൂരില്‍ മല്‍സരിക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. പിന്നീട് തൃശൂര്‍ മണ്ഡലത്തിലേക്ക് മാറി. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. വളരെ വൈകിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനെത്തിയതെങ്കിലും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചു.

പ്രചാരണ വേളയില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ തരംഗമായിരുന്നു. അടുത്ത കാലത്തായി കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നുണ്ട് സുരേഷ് ഗോപി. അടുത്തിടെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്ന സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാനും താരം ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി വളരെ അടുപ്പമുള്ള കേരളത്തിലെ ബിജെപി നേതാക്കളില്‍ ഒരാളാണ് സുരേഷ് ഗോപി.












Click it and Unblock the Notifications