കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കുംനാഥന് മുന്നില്‍ ജയഭാരതിയുടെ നൃത്താര്‍ച്ചന

  • By Lakshmi
Google Oneindia Malayalam News

ഏഴു വര്‍ഷങ്ങള്‍ക്കുശേഷം മലയാളികളുടെ പ്രിയതാരം ജയഭാരതി വീണ്ടും നൃത്തവേദിയിലെത്തി. വടക്കുംനാഥന് മുന്നില്‍ സ്വയംമറന്നാടിയ ജയഭാരതി ആത്മാര്‍പ്പണത്തിന് മുന്നില്‍ പ്രായം ഒന്നുമല്ലെന്ന് വീണ്ടും തെളിയിച്ചു. ഒരുകാലത്ത് മലയാളി യുവതയുടെ രോമാഞ്ചമായിരുന്ന താരത്തിന്റെ നൃത്തം കാണാന്‍ വടക്കുംനാഥന് മുന്നില്‍ നൂറുകണക്കിനാളുകളെത്തിയിരുന്നു.

ജയഭാരതിയുടെ 23 പേരടങ്ങുന്ന നൃത്തസംഘമാണ് തൃശൂരിലെത്തിയത്. 2007ല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലായിരുന്നു ജയഭാരതി അവസാനമായി നൃത്തം അവതരിപ്പിച്ചത്. 1974ല്‍ ഏറ്റുമാനൂരില്‍ത്തന്നെയായിരുന്നു ജയഭാരതിയുടെ അരങ്ങേറ്റവും. വടക്കുംനാഥന് മുന്നില്‍ ഇതാദ്യമായിട്ടാണ് ജയഭാരതി നൃത്തം അവതരിപ്പിക്കുന്നത്.

Jayabharathi

മലയാളികള്‍ വളര്‍ത്തിയ ജയഭാരതിയാണു ഞാന്‍ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ജയഭാരതി നൃത്തവേദിയിലേയ്ക്ക് എത്തിയത്. വലിയ ഹര്‍ഷാരവത്തോടെയാണ് സദസ് ജയഭാരതിയുടെ വാക്കുകളെ സ്വീകരിച്ചത്. രണ്ടുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന നൃത്തവിരുന്നാണ് ജയഭാരതിയും സംഘവും ഒരുക്കിയത്. ഇക്കൂട്ടത്തില്‍ സംഘമായുള്ള ഇനങ്ങളും ജയഭാരതി തനിച്ച് ചെയ്ത ഇനങ്ങളുമുണ്ടായിരുന്നു. അര്‍ധനാരീശ്വര സങ്കല്‍പം, രേവതി വര്‍ണം, മാര്‍ക്കണ്ഡേയ പുരാണം എന്നീ കൃതികളാണ് ജയഭാരതി അവതരിപ്പിച്ചത്.


പ്രായത്തിന്റെ പരിമിതികളെ തോല്‍പ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ജയഭാരതിയുടെ പ്രകടനം. ഇനി ജയഭാരതി നൃത്തം ചെയ്യില്ലെന്നു പറഞ്ഞവര്‍ക്കെല്ലാമുള്ള മറുപടി കൂടിയായിരുന്നു വടക്കുംനാഥന് നല്‍കിയ നൃത്താര്‍ച്ചന. സഹോദരിയുടെ മകനായ മുന്നയ്ക്കും പേരക്കുട്ടി ഇവയ്ക്കുമൊപ്പമാണ് ജയഭാരതി ശിവരാത്രി മണ്ഡപത്തില്‍ എത്തിയത്.


മുന്നൂറ്റിയന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും രണ്ടു തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിട്ടുള്ള ജയഭാരതി എന്നും മലയാളികളുടെ ഇഷ്ടതാരമാണ്. അഞ്ചു വയസുള്ളപ്പോള്‍ മുതലാണ് ജയഭാരതി നൃത്തം പഠിയ്ക്കാന്‍ തുടങ്ങിയത്. ഏഅറ്റുമാനൂരിലായിരുന്നു ജയഭാരതി ആദ്യമായി നൃത്തം വേദിയില്‍ അവതരിപ്പിച്ചത്.

ഒരു നൃത്തവിദ്യാലയം തുടങ്ങുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും കേരളത്തില്‍ അതിനുള്ള സാഹചര്യമുണ്ടോയെന്ന് ചിന്തിക്കേണ്ടത് മലയാളികള്‍ തന്നെയാണെന്നും ജയഭാരതി പറയുന്നു. കേരളത്തില്‍ നൃത്തവിദ്യാലയം തുടങ്ങാനാണ് തനിയ്ക്ക് കൂടുതലിഷ്ടമെന്നും താരം പറഞ്ഞു. മലയാള സിനിമ തന്നെ അവഗണിച്ചതായി കരുതുന്നില്ലെന്നും ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കുമെന്നും സിനിമയാണ് ഇന്നത്തെ പ്രശസ്തി തനിയ്ക്ക് തന്നതെന്നും ജയഭാരതി പറയുന്നു.

English summary
Yesteryear actress Jayabharathi is nowadays getting active on Dance. She is a known excellent Bharatanatyam dancer. She had performed Bharatanatyam at Thrissur Vadakkunathan temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X