നടന്‍ വിവേക് മരിച്ചത് എങ്ങനെ? ഞെട്ടല്‍ മാറാതെ തമിഴ് സിനിമാ ലോകം, അന്വേഷണം തുടങ്ങി
ചെന്നൈ; തമിഴ് ഹാസ്യ താരം വിവേകിന്റെ മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു. നടന്റെ മരണം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടാണ് എന്ന പ്രചാരണം നിലനില്‍ക്കവെയാണ് അന്വേഷണം. സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ഹര്‍ജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെങ്കിലും സംശയം നിലനില്‍ക്കുകയാണ്.
മന്‍സൂര്‍ അലി ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരസ്യമായി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വിവേക് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വിവേക് വാക്‌സിന്‍ സ്വീകരിച്ചിരുന്നത്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസം തികയുന്നതിന് മുമ്പ് വിവേകിന് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതിരുന്ന വ്യക്തിയാണ് വിവേക്. വാക്‌സിന്‍ സ്വീകരിച്ചതാണ് ഹൃദയാഘാതത്തിന് കാരണം എന്ന് ആരോപണം ഉയര്‍ന്നു. അനാവശ്യമായി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

59കാരനായ വിവേക് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല വഴി വാക്‌സിന്‍ സ്വീകരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ കൊവിഡ് വരില്ല എന്ന് ഞാന്‍ പറയുന്നല്ല. എന്നാല്‍ കൊവിഡ് വന്നാലും മരണം സംഭവിക്കില്ല എന്നും വിവേക് പറഞ്ഞിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. വടപളനിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിവേകിനെ പ്രവേശിപ്പിച്ചത്. ഹൃദയ രക്തക്കുഴലില്‍ ബ്ലോക്ക് നേരിട്ടതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി.
കുട്ടിയമ്മ സ്ലിം ബ്യൂട്ടിയാണ്; നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഒരു മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം വിവേകിന്റെ ഹൃദയത്തിനുണ്ടായിരുന്ന ബ്ലോക്ക് ഡോക്ടര്‍മാര്‍ നീക്കി. അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് വാക്‌സിനല്ല മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായി. സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അത് നീക്കണമെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നടന്‍ പ്രകാശ് രാജ് 'വീണ്ടും വിവാഹിതനായി'; മകന്റെ ആഗ്രഹം നടന്നു... ചിത്രങ്ങള്‍ പങ്കിട്ട് താരം

വിവേകിന്റെ മരണം തമിഴ് സിനിമാ രംഗത്തുള്ളവര്‍ക്ക് ശരിക്കും ഷോക്കായിരുന്നു. മന്‍സൂര്‍ അലി ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിച്ചു. കൊവിഡ് വാക്‌സിനാണ് മരണ കാരണം എന്ന് സംശയിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രചാരണം നടന്നു.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ജനങ്ങള്‍ക്കിടയില്‍ പലവിധ ചര്‍ച്ചകള്‍ നടക്കുന്നു. പലരും കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ ആശങ്കയിലാണ്. ഇത് ദൂരീകരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടതും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതും.












Click it and Unblock the Notifications