Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന്റെ കുരുതിക്ക് 15 കോടി? ഒടിടി ഡീലില്‍ ഭ്രമവും പോയേക്കും, പൊട്ടിത്തെറിച്ച് നിര്‍മാതാക്കള്‍

കൊച്ചി: മലയാളം സിനിമയ്ക്ക് ഒടിടിയോടുള്ള പ്രിയമേറുന്നു. കൂടുതല്‍ സിനിമകളാണ് ഒടിടിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. നിലവില്‍ പൃഥ്വിരാജിന്റെയും ഫഹദിന്റെയും സിനിമകളാണ് കൂടുതലായി ഒടിടിയിലേക്ക് പോയി കൊണ്ടിരിക്കുന്നത്. അതേസമയം പൃഥ്വിയുടെ കുരുതിയാണ് ഒടിടിയില്‍ ഏറ്റവും പുതിയതായി റിലീസ് ചെയ്യാന്‍ പോകുന്നത്.

ഇതിന്റെ ഡീല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയതെന്നാണ് സൂചന. എന്നാല്‍ നിര്‍മാതാക്കള്‍ക്കിടയില്‍ തന്നെ ഒടിടി റിലീസുകളുടെ കാര്യത്തില്‍ എതിര്‍പ്പുകളുണ്ടെന്നാണ്. എന്നാല്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കം അണിയറയില്‍ ഒരുങ്ങുന്നത് ഒടിടിയിലേക്ക് പോകുവാനാണ് ഒരുങ്ങുന്നത്.

1

പൃഥ്വിരാജിന്റെ കുരുതി ഈ വര്‍ഷത്തെ ഹൈപ്പുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ തിയേറ്റര്‍ അടച്ചതോടെ റിലീസ് ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. സെമി ബജറ്റ് ചിത്രം കൂടിയാണ് കുരുതി. അതേസമയം ഈ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ഈ മാസം പതിനൊന്നാണ് റിലീസ് തിയതി. തിയേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ചിത്രം ഓണം റിലീസായി ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ തിയേറ്റര്‍ തുറക്കുന്നത് കൊണ്ട് ഒടിടി തിരഞ്ഞെടുക്കുകയായിരുന്നു. ്അതേസമയം കോള്‍ഡ് കേസിന് ശേഷം പൃഥ്വിരാജിന്റെ ഒടിടിയില്‍ പോകുന്ന രണ്ടാമത്തെ ചിത്രമാണ് കുരുതി.

2

വമ്പന്‍ താര നിരയും കുരുതിക്കുണ്ട്. മുരളി ഗോപി, റോഷന്‍ മാത്യൂസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പൃഥ്വിക്കൊപ്പമുള്ളത്. അതേസമയം ചിത്രത്തിന്റെ ഒടിടി ഡീലിനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 15 കോടിക്ക് മുകളില്‍ ഈ ചിത്രത്തിന് ഒടിടി ഡീലിലൂടെ കിട്ടിയെന്നാണ് സിനിമാ ലോകത്തെ സംസാരം. ചിത്രത്തിന്റെ നിര്‍മാണ ചെലവ് ഒമ്പത് കോടിയോളമാണ്. പരിമിതമായ സാഹചര്യത്തിനുള്ളില്‍ നിന്ന് എടുത്ത ചിത്രമായത് കൊണ്ട് ചെലവ് കുറയ്ക്കാനായിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച ലാഭവും ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കോള്‍ഡ് കേസിന് മുകളിലായിരിക്കും ഈ തുക.

3

11 കോടിയോളം രൂപയ്ക്കാണ് കോള്‍ഡ് കേസ് ആമസോണിന് പോയിരിക്കുന്നത്. ഈ ചിത്രത്തിന് ആമസോണിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏഴ് കോടിയായിരുന്നു ഇതിന്റെ നിര്‍മാണ തുക. ഇത് ചിത്രത്തിന്റെ റിലീസ് അവകാശം മാത്രമാണ് നല്‍കുന്നത്. ഓഡിയോ റൈറ്റ്‌സ് അടക്കമുള്ള കാര്യങ്ങളിലൂടെ മറ്റ് ലാഭവും ലഭിക്കും. അതേസമയം കുരുതി മാലിക്കിനും ദൃശ്യം രണ്ടാം ഭാഗത്തിനും ശേഷം ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന പടമായും മാറിയിരിക്കുകയാണ്. 18 കോടി രൂപ വരെ കുരുതിക്ക് ലഭിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റിലീസിന് ശേഷമേ എത്ര കോടി രൂപയ്ക്കാണ് കുരുതി വാങ്ങിയതെന്ന് ആമസോണ്‍ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

4

മാലിക്ക് ആമസോണ്‍ വാങ്ങിയത് 22 കോടി രൂപയ്ക്കാണ്. ചിത്രത്തിന്റെ ചെലവ് 27 കോടി രൂപയാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ 16 കോടിക്ക് മുകളില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. 22 കോടിയും ഒപ്പം റൈറ്റ്‌സും ചേരുമ്പോള്‍ വലിയൊരു തുക തന്നെ ലാഭമായും നിര്‍മാതാവിന് ലഭിക്കും. അതേമസമയം കോള്‍ഡ് കേസിന്റെയും മാലിക്കിന്റെയും നിര്‍മാതാവ് ആന്റോ ജോസഫാണ്. നേരത്തെ മമ്മൂട്ടിയുടെ പ്രീസ്റ്റ് ഒടിടിക്ക് പോവാതെ തിയേറ്ററില്‍ തന്നെ കളിപ്പിക്കാനുള്ള ധൈര്യം ആന്റോ കാണിച്ചിരുന്നു. മമ്മൂട്ടി ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ മാലിക്കിലും കോള്‍ഡ് കേസിലും റിലീസ് വൈകിക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തുന്നത് കൊണ്ടാണ് ആന്റോ ഒടിടിക്ക് നല്‍കിയത്.

5

പൃഥ്വിയുടെ തന്നെ ഭ്രമമാണ് അടുത്തതായി ഒടിടിക്ക് പോകാന്‍ സാധ്യതയുള്ള ചിത്രം. ഈ ചിത്രം തിയേറ്ററില്‍ വലിയ പ്രതീക്ഷയും അണിയറക്കാര്‍ക്കില്ല. ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ റീമേക്കാണ് ഭ്രമം. റീമേക്ക് ചിത്രങ്ങള്‍ പൊതുവേ മലയാളത്തില്‍ വിജയിക്കാറില്ല. പലരും ഡിവിഡി വഴിയൊക്കെ കണ്ട ചിത്രമാണ് അന്ധാധുന്‍. ആ ചിത്രത്തിന് കേരളത്തില്‍ അതുകൊണ്ട് പ്രസക്തിയുണ്ടെന്ന് പറയാനാവില്ല. ഇത് നല്ല ഡീലിന് ഒടിടിക്ക് നല്‍കിയാല്‍ നേട്ടം നിര്‍മാതാവിനുണ്ടാവും. വലിയ ചെലവും ഈ ചിത്രത്തിനില്ല. പൃഥ്വിയുടെ ജനഗണ മനയും ഒടിടിയിലേക്ക് പോകുമോ എന്ന് വഴിയേ കാത്തിരുന്ന് കാണേണ്ടതാണ്.

6

നിര്‍മാതാവ് കല്ലിയൂര്‍ ശശി ഒടിടികള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൊറോണ വന്നതിന് ശേഷമാണ് ഒടിടി പിക്കപ്പ ആയത്. പലരും വീട്ടിലിരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കോടികള്‍ കൊടുത്ത് വാങ്ങിയാലും നാളെ തന്നെ ടെലഗ്രാമില്‍ ചിത്രം വരുന്ന അവസ്ഥയാണ്. അത് വലിയ ദുരന്തമാണ്. സാറ്റലൈറ്റിന് വേണ്ടി സിനിമ പിടിക്കുന്ന അവസ്ഥയുണ്ടായിരുന്നു മലയാള സിനിമയില്‍. പലരും തട്ടിക്കൂട്ട് ചിത്രങ്ങള്‍ അങ്ങനെ ഇറക്കിയിരുന്നു. തിയേറ്ററില്‍ എത്തുമ്പോള്‍ തന്നെ ലാഭം കിട്ടുന്ന അവസ്ഥയായിരുന്നു അത്. അതുപോലെയാണ് ഈ ഒടിടി പ്ലാറ്റ്‌ഫോമുകളും. സാറ്റലൈറ്റ് വഴി പലരും ലാഭം ഉണ്ടാക്കിയത് പോലെയാണ് ഒടിടിയെയും കാണുന്നതെന്ന് കല്ലിയൂര്‍ ശശി പറഞ്ഞു.

7

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പതിയെ സാറ്റലൈറ്റ് അവസാനിച്ചു. ചാനലുകള്‍ പതിയെ നല്ല സിനിമകള്‍ നോക്കി തിരഞ്ഞെടുക്കാന്‍ തുടങ്ങിയതായിരുന്നു അതിന് കാരണം. ഇന്ന് സാറ്റലൈറ്റുകാര്‍ ചിത്രം റിലീസ് ചെയ്ത് നന്നായാല്‍ മാത്രമേ എടുക്കൂ. പലരും ഒരുപാട് നിര്‍മാതാക്കളെ ചാക്കിട്ട് പിടിച്ച് ഒടിടിയില്‍ വിറ്റുതരാമെന്ന് പറഞ്ഞാണ് സിനിമ എടുക്കുന്നത്. നിര്‍മാതാക്കള്‍ പലരും നടുത്തെരുവിലാണ്. ഒടിടിയില്‍ ഇത്ര ബജറ്റുണ്ട്. ഓരോ ഭാഷയിലും ഇത്ര സിനിമ എടുത്തോളാമെന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. മലയാളത്തില്‍ അതുകൊണ്ട് ഒരു ബജറ്റ് അവര്‍ അനുവദിച്ചിട്ടുണ്ട്. ആമസോണും നെറ്റ്ഫ്‌ളിക്‌സും സിനിമ കൃത്യമായി പരിശോധിച്ചാണ് എടുക്കുന്നതെന്നും ശശി വ്യക്തമാക്കി.

Recommended Video

cmsvideo
    Prithivraj talks about police roles | Oneindia Malayalam
    8

    ഒടിടിക്ക് ഇത് വില്‍ക്കാമെന്ന് പറഞ്ഞ് തന്നെയും പലരും സമീപിച്ചിരുന്നു. താന്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു. കാരണം തന്നെ സമീപിച്ചയാള്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. കാരണം സിനിമ കണ്ട് അതിന്റെ നിലവാരം പരിശോധിച്ച് മാത്രമേ ഒടിടികള്‍ സിനിമകള്‍ എടുക്കൂവെന്നും ശശി പറഞ്ഞു. അതേസമയം ഒടിടികള്‍ക്ക് സിനിമ പോകുന്നതില്‍ തിയേറ്റര്‍ ഉടമകള്‍ കടുത്ത നിരാശയിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ ആരംഭിച്ച് കഴിഞ്ഞു. കേരളത്തില്‍ ഇനി എപ്പോ എന്ന ചോദ്യവും ബാക്കിയാണ്. മോഹന്‍ലാലിന്റെ റാം, ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങള്‍ വരാനുണ്ട്. ഇവില്‍ ട്വല്‍ത്ത് മാനൊക്കെ പോകാന്‍ വരെ സാധ്യതയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+