സല്‍മാന്‍ ഖാന്‍ ദാവൂദിന്റെ ആള്‍, സിനിമാ താരങ്ങളെ ഫാംഹൗസില്‍ കുഴിച്ചുമൂടിയെന്ന് അയല്‍വാസി

മുംബെെ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസി. അപകീര്‍ത്തി കേസുമായി സല്‍മാന്‍ അയല്‍വാസിക്കെതിരെ കോടതിയിലുമെത്തിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമുമായി വരെ സല്‍മാന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സല്‍മാന്റെ പനവേലിലെ ഫാം ഹൗസ് കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണെന്ന് പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

സല്‍മാന്റെ മതത്തെ വരെ ചൂണ്ടിക്കാണിച്ചാണ് ഇയാളുടെ ഓരോ വെളിപ്പെടുത്തലും. സൂപ്പര്‍ താരത്തിന്റെ പനവേല്‍ ഫാം ഹൗസിനടുത്താണ് കേതന്‍ കക്കഡ് എന്ന ഈ അയല്‍വാസി താമസിക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങളാണ് ഈ തര്‍ക്കത്തിന് കാരണമെന്നാണ് സൂചന.

1

തുടര്‍ച്ചയായി അഭിമുഖങ്ങളിലൂടെ സല്‍മാന്‍ ഖാനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ഈ അയല്‍വാസി. സല്‍മാന്‍ സ്വന്തം ഫാം ഹൗസില്‍ ബോളിവുഡ് താരങ്ങളെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് കേതന്‍ കക്കഡ് പറയുന്നു. ഇയാള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട് സല്‍മാന്‍. സല്‍മാന്റെ ഫാംഹൗസിന് സമീപമാണ് കേതന് ഭൂമിയുള്ളത്. തന്റെ പ്രതിച്ഛായയെ ഇല്ലാതാക്കാന്‍ പല അഭിമുഖങ്ങളിലും കേതന്‍ ശ്രമിക്കുന്നുണ്ടെന്ന് സല്‍മാന്‍ പറയുന്നു.ഇന്ന് സല്‍മാന്റെ അഭിഭാഷകന്‍ പ്രദീപ് ഗാന്ധി ഇയാളുടെ അഭിമുഖങ്ങളിലെ പല കാര്യങ്ങളും കോടതിയെ അറിയിക്കുകയും ചെയ്തു.

2

കേതന്‍ അനാവശ്യമായി സല്‍മാന്‍ ഖാന്റെ മതം ഈ വിഷയത്തിലേക്ക് എടുത്തിടുകയാണെന്ന് ഗാന്ധി പറയുന്നു. കുട്ടിക്കടത്തിന് സല്‍മാന്‍ നേതൃത്വം നല്‍കുന്നുണ്ടെന്ന് പറഞ്ഞു. അതിന് പുറമേയാണ് താരങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞത്. ഇതിനൊന്നും യാതൊരു തെളിവുമില്ലെന്ന് സല്‍മാന്‍ കോടതിയെ അറിയിച്ചു. കേതന്റെ ഭാവന മാത്രമാണ് ഇത്. എന്തിനാണ് നിങ്ങള്‍ എന്റെ പ്രതിച്ഛായ തകര്‍ക്കുന്നത്. എന്തിനാണ് നിങ്ങള്‍ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. എന്റെ അമ്മ ഹിന്ദുവാണ്. പിതാവ് മുസ്ലീമുമാണ്. എന്റെ സഹോദരങ്ങള്‍ ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. ഞങ്ങള്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാറുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.

3

കേതന്‍ കക്കഡ് തന്റെ പനവേലിലെ ഫാംസൗസിനടുത്ത് ഭൂമി വാങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് അനധികൃതമാണെന്ന് കണ്ടത് കൊണ്ട് അവസാന നിമിഷം ആ ഇടപാട് റദ്ദാക്കി. താനാണ് ആ ഇടപാട് റദ്ദാക്കാന്‍ കാരണമെന്നാണ് കേതന്‍ പറയുന്നതെന്ന് സല്‍മാന്‍ പറഞ്ഞു. ഇതെല്ലാം വെറും നുണകളാണ്. തന്നെയും കുടുംബത്തെയും അനാവശ്യമായി ഓരോ പരാമര്‍ശങ്ങള്‍ കൊണ്ട് അപമാനിക്കുകയാണ് കേതനെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. അതേസമയം സല്‍മാനെതിരെ കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് കേതനെ തടയാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഭിമുഖത്തിലെ കാര്യങ്ങള്‍ സല്‍മാന്‍ കോടതിയെ ബോധിപ്പിച്ചത്.

4

ആരാണ് കേതന്‍ കക്കഡ് എന്ന് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. യുഎസ്സില്‍ നിന്ന് വന്ന വിരമിച്ച പ്രവാസിയാണ് അദ്ദേഹം. തന്റെ വിരമിക്കല്‍ സമയത്ത് താമസിക്കാനായി 1990കളിലാണ് കേതന്‍ റായ്ഗഡില്‍ ഭൂമി വാങ്ങിയത്. അതുമായി ബന്ധപ്പെട്ടുള്ള കമ്പനിയാണ് സല്‍മാന്റെ കുടുംബവുമായി കേതനെ ബന്ധപ്പെടുത്തുന്നത്. സല്‍മാന്റെ പിതാവ് സലീം ഖാനെയാണ് കേതന്‍ പരിചയപ്പെട്ടത്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മികച്ചതാണെന്നും, അദ്ദേഹത്തെ പോലൊരാളെ അയല്‍വാസിയായി ലഭിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നും സലീം ഖാന്‍ ഇയാളെ അറിയിച്ചു. നൂറ് ഏക്കറോളമുള്ള അര്‍പിത ഫാമായിരുന്നു ഇത്. ഇതിന് ശേഷമാണ് കേന്‍ ഇവിടെ രണ്ടരയേക്കര്‍ സ്ഥലം 1996ല്‍ വാങ്ങുന്നത്.

5

ഈ സ്ഥലത്ത് പ്രകൃതിക്ക് അനുയോജ്യമായ ഒരു ഗണപത്രി ക്ഷേത്രവും ഇയാള്‍ നിര്‍മിച്ചിരുന്നു. ഈ സ്ഥലത്ത് പാരിസ്ഥിത പ്രശ്‌നങ്ങളൊന്നും വരാതെ ഇയാള്‍ നോക്കിയിരുന്നു. ഇവര്‍ തമ്മില്‍ കുറേ കാലം നല്ല ബന്ധത്തിലുമായിരുന്നു. അമേരിക്കയില്‍ നിന്ന് വരുമ്പോഴെല്ലാം സലീം ഖാനുമായി നല്ല ബന്ധത്തിലായിരുന്നു കേതന്‍ കക്കഡ്. ഇയാള്‍ക്ക് വേണ്ട സൗകര്യമെല്ലാം സല്‍മാന്‍ കുടുംബം നല്‍കാറുണ്ടായിരുന്നു. 2014ല്‍ കക്കഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇവിടെ ഒരു വീട് വെച്ച്, പിന്നീട് ആശ്രമമാക്കി ധ്യാനം കൂടാനായിരുന്നു കേതന്‍ കക്കഡും ഭാര്യ അനിതയും കരുതിയിരുന്നത്. പ്രശ്‌നങ്ങള്‍ 2019 ഡിസംബറിലാണ് രൂക്ഷമായത്.

6

സല്‍മാന്‍ ഖാന്റെ കുടുംബം ഗണപതിയുടെ വലിയ ആരാധകരാണ്. എന്നാല്‍ ഇവര്‍ പെട്ടെന്ന് തന്നെ തന്റെ സ്ഥലത്തേക്കുള്ള പ്രവേശനം അടച്ച് കളഞ്ഞു. ഞാന്‍ അവരോട് പലതവണ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അങ്ങോട്ട് പോവാന്‍ അനുവദിച്ചില്ല. അവിടെ വനം-റവന്യൂ അധികൃതരും എന്നെ സഹായിച്ചില്ല. മറ്റ് വഴിയില്ലെന്ന് കണ്ട് കേതന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും അഭിമുഖങ്ങളും നല്‍കാന്‍ തുടങ്ങി. സല്‍മാന്‍ ഖാനെതിരെയായിരുന്നു പ്രധാന ആരോപണങ്ങള്‍. സല്‍മാന്‍ ഖാന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും അദ്ദേഹത്തിന്റെ ഡി കമ്പനിയുമായും ബന്ധമുണ്ടെന്നായിരുന്നു ഇതില്‍ ഞെട്ടിച്ച ആരോപണം. പല കുറ്റകൃത്യങ്ങളിലും പനവേലിലെ അര്‍പിത ഫാമില്‍ നടക്കുന്നുണ്ടെന്ന് കക്കഡ് പറയുന്നു.

7

സല്‍മാന്‍ ഖാനുമായി തെറ്റിദ്ധാരണയുണ്ട്. അത് പരിഹരിക്കപ്പെടണം. തന്റെ വളരെ ചെറിയ ഭൂമിയില്‍ വീട് വെച്ച് താമസിക്കുകയാണ് തന്റെയും കുടുംബത്തിന്റെയും സ്വപ്നം. മലാഡിലുള്ള ഒരു മുറി ഫ്‌ളാറ്റിലാണ് താനും ഭാര്യ അനിതയും താമസിക്കുന്നത്. ഒരുപാട് അസുഖങ്ങള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കുമുണ്ട്. പുറത്ത് അധികം താമസിക്കാനും കഴിയില്ല. സല്‍മാന്‍ ഖാനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ തനിക്ക് യാതൊരു പകയുമില്ല. ഈ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ പുറത്തുവരട്ടെ. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും കേതന്‍ കക്കഡ് പറഞ്ഞു. തനിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ല. ഒരു രാഷ്ട്രീയ മോഹങ്ങളും ഇല്ലാത്തയാളാണ് താനെന്ന് സല്‍മാന്‍ ഖാന്‍ പറയുന്നു.

8

എല്ലാ മുസ്ലീങ്ങളും മോശക്കാരാണെന്ന തരത്തിലാണ് കേതന്‍ സംസാരിക്കുന്നത്. ഒരു ഭൂമി തര്‍ക്കത്തിന്റെ പേരില്‍ തന്റെ സല്‍പ്പേര് തകര്‍ക്കുകയാണ് കേതനെന്നും സല്‍മാന്‍ ആരോപിച്ചു. നേരത്തെ ഇതേ ഫാം ഹൗസില്‍ വെച്ചാണ് സല്‍മാനെ പാമ്പ് കടിച്ചത്. തന്റെ ഫാം ഹൗസിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നുവെന്ന് സല്‍മാന്‍ പറയുന്നു. മുംബൈയിലെ കാമത്ത് ആശുപത്രിയിലാണ് തന്നെ പ്രവേശിപ്പിച്ചിരുന്നത്. സല്‍മാന്റെ ഈ ഫാം ഹൗസ് പാമ്പുകളുടെ വിവാര കേന്ദ്രമാണ്. വനമേഖലയാണ് ഏറ്റവും അടുത്തുള്ളത്. ഈ ഫാം ഹൗസിന് ചുറ്റും കാടാണ്. ഒരു വര്‍ഷം മുമ്പ് ഇവിടെ മൂര്‍ഖന്‍ പാമ്പിനെയും കണ്ടിരുന്നു. ഈ പാമ്പ് പക്ഷേ ആരെയും കടിച്ചിരുന്നില്ല. അതുകൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+