വിവാഹമോചന വാര്‍ത്തകള്‍ക്കിടെ സാമന്ത കോടതിയിലേക്ക്? ഇനി ഒന്നും പുറത്തറിയില്ല, നടിയുടെ ആവശ്യം ഇങ്ങനെ

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്ന കാര്യമാണ് സൂപ്പര്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റുത്ത് പ്രഭുവും വേര്‍പിരിയാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇക്കാര്യത്തില്‍ കൃത്യമായ മറുപടികള്‍ നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന ചില സൂചനകളാണ് ഇവര്‍ പിരിയാന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരിച്ചത്.

എന്നാല്‍ വാര്‍ത്തകള്‍ സാമന്തയ്ക്കും നാഗചൈതന്യക്കും വലിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സാമന്ത കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങളിലേക്ക്.

1

സാമന്തയും നാഗചൈതന്യയും മാധ്യമങ്ങളോട് വിവാഹമോചന കാര്യങ്ങളില്‍ പ്രതികരിക്കാനൊന്നും പോയിരുന്നില്ല. എന്നാല്‍ പല കഥകളും മാധ്യമങ്ങളില്‍ വരുന്നത് ഇവരുടെ കുടുംബത്തെ പോലും വേദനിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സാമന്ത കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മാധ്യമങ്ങളെ തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് സാമന്തയുടെ ശ്രമം. സ്വന്തം ലീഗല്‍ ടീമുമായി അവര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. തന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ തടയണമെന്നാണ് നടിയുടെ പ്രധാന ആവശ്യം.

2

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി നേരത്തെ സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഭര്‍ത്താവ് രാജ് കുന്ദ്രയുടെ കേസുമായി ബന്ധപ്പെട്ട് തന്നെയും മക്കളായ വിയാന്‍ സമീഷ എന്നിവരെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയണമെന്നായിരുന്നു ശില്‍പ്പ ഷെട്ടിയുടെ ആവശ്യം. എന്നാല്‍ മാധ്യമങ്ങളെ രണ്ട് തരത്തിലായി കാണാനായിരുന്നു ബോംബെ ഹൈക്കോടതിയുടെ ആവശ്യം. പ്രൈവറ്റ് വ്‌ളോഗര്‍മാര്‍, ബ്ലോഗര്‍മാര്‍, പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാനായിരുന്നു കോടതി പറഞ്ഞത്. സാധാരണ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്നും, എന്നാല്‍ ബാക്കിയുള്ളവര്‍ അത് പാലിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

3

അതേസമയം ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള വിവരങ്ങള്‍. നാഗ ചൈതന്യ ഗച്ചിബോളിയിലെ വീട്ടില്‍ നിന്ന് മാറിയാണ് താമസിക്കുന്നത്. സാമന്തയ്‌ക്കൊപ്പം ഒരുമിച്ചായിരുന്നു ഗച്ചിബോളിയില്‍ ഇരുവരും താമസിച്ചിരുന്നത്. നിലവില്‍ പിതാവ് നാഗാര്‍ജുനയ്ക്കും ഭാര്യ അമലയ്ക്കുമൊപ്പമാണ് നാഗചൈതന്യ താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ നാഗാര്‍ജുന ഇടപെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ അക്കിനേനി കുടുംബത്തിന്റെ നിബന്ധനകള്‍ സാമന്ത അംഗീകരിച്ചില്ലെന്നാണ് സൂചന.

4

അടുത്തിടെ നാഗാര്‍ജുന പിതാവിനെ അനുസ്മരിച്ച് ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് സാമന്ത കമന്റും ചെയ്തിരുന്നു. കമന്റില്‍ ആദ്യ ഭര്‍ത്താവിന്റെ പിതാവ് എന്ന അഭിസംബോധന ഇല്ലായിരുന്നു. ഇത് മനോഹരം നാഗാര്‍ജുന എന്നായിരുന്നു ഉണ്ടായിരുന്നത്. ഇത് വിവാദമായ പശ്ചാത്തലത്തില്‍ സാമന്ത തിരുത്തി രംഗത്ത് വന്നിരുന്നു. മനോഹരം നാഗാര്‍ജുന മാമ എന്നായിരുന്നു രണ്ടാമത്തെ കമന്റ്. ഇതില്‍ നിന്ന് തന്നെ അക്കിനേനി കുടുംബവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല സാമന്ത എന്ന് വ്യക്തമായിരുന്നു. അക്കിനേനി എന്ന കുടുംബപേര് തന്റെ പേരില്‍ നിന്ന് സാമന്ത നേരത്തെ നീക്കം ചെയ്തിരുന്നു.

5

സാമന്തയും നാഗചൈതന്യയും നേരത്തെ കുടുംബ കോടതിയെ സമീപിച്ചെന്നും, കൗണ്‍സലിംഗിന് വിധേയരായെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൗണ്‍സിലിംഗ് ഫലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയാനുള്ള തീരുമാനം ഉറപ്പിച്ചിരിക്കുകയാണ്. സാമന്തയ്ക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്. ഇത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നാഗചൈതന്യ നിലവില്‍ പുതിയ ചിത്രം ലവ് സ്റ്റോറിയുടെ പ്രമോഷനുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തിരുന്നു. നല്ല റിപ്പോര്‍ട്ടുകളാണ് ചിത്രത്തെ കുറിച്ച് വരുന്നത്.

6

കഴിഞ്ഞ ദിവസം വിവാഹ മോചന വാര്‍ത്തകളെ കുറിച്ച് നാഗചൈതന്യ തന്നെ പ്രതികരിച്ചിരുന്നു. ഡിവോഴ്‌സുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ നിരാശനാണെന്ന് നാഗചൈതന്യ പറയുന്നു. കരിയറിന്റെ തുടക്കം മുതല്‍ വ്യക്തിജീവിതവും അഭിനയ ജീവിതവും കൂട്ടികലര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കാറില്ല. അത് തന്റെ മാതാപിതാക്കളില്‍ നിന്നാണ് പഠിച്ചത്. വീട്ടില്‍ പോലും സിനിമകളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കാറില്ല. സിനിമ വേറെ തന്നെയാണ്. നല്ലതോ ചീത്തയോ ആയാലും സോഷ്യല്‍ മീഡിയയില്‍ അധികം ഞാന്‍ ഉണ്ടാവാറില്ല. ഒരു നടന്‍ അയാളുടെ ഓരോ മിനുട്ടിലെ കാര്യവും മറ്റുള്ളവരെ അറിയിക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്നും നാഗചൈതന്യ പറഞ്ഞു.

7

സാമന്തയുടെ ഗ്ലാമര്‍ റോളുകളും ഫോട്ടോഷൂട്ടുകളുമാണ് നാഗചൈതന്യയെയും നാഗാര്‍ജുനയെയും ചൊടിപ്പിച്ചത്. ഇത്തരം വേഷങ്ങള്‍ ചെയ്യേണ്ട എന്ന് നാഗചൈതന്യ സാമന്തയോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ ഭാര്യ അമലയെ പോലെ വിവാഹശേഷം കുടുംബിനിയുടെ റോളിലേക്ക് മാറാന്‍ നാഗാര്‍ജുനയും സാമന്തയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സാമന്ത തയ്യാറായിട്ടില്ല. ഇപ്പോഴും തെലുങ്കിലെ മുന്‍നിര നായികയാണ് സാമന്ത. അതുകൊണ്ട് തന്നെ നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്. ബോളിവുഡില്‍ നിന്നടക്കം നടിക്ക് ഓഫറുണ്ട്. വിവാഹമോചനത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറാനാണ് നടിയുടെ തീരുമാനം.

8

50 കോടി നല്‍കാന്‍ നാഗചൈതന്യക്ക് സാധിക്കുമോ എന്ന ചോദ്യവും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. സാമന്തയ്ക്ക് 84 കോടിയുടെ വരുമാനമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സ്റ്റാര്‍ട്ടപ്പുകളും ഫാഷന്‍ ലേബലാണ് സാക്കി, എകം എന്ന പ്രീ സ്‌കൂളും ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമന്തയ്ക്കുണ്ട്. 76 ലക്ഷത്തിന്റെ ഒരു കാറും നടിക്കുണ്ട്. ഒരു സിനിമയ്ക്ക് രണ്ട് കോടിയാണ് രൂപയാണ് സാമന്തയുടെ പ്രതിഫലം. നാഗചൈതന്യക്ക് 38 കോടിയാണ് പരസ്യത്തില്‍ നിന്നും നേടുന്നത്. ബൈക്കുകളുടെയും മറ്റ് ബ്രാന്‍ഡുകളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. 122 കോടിയാണ് ഇരുവരെയും വരുമാനം.

Recommended Video

cmsvideo
    വിവാഹ മോചനത്തോടെ സാമന്തക്ക് കിട്ടുന്നത് എത്ര കോടി ?
    9

    അതേസമയം ബോളിവുഡ് നടന്‍ ആിമര്‍ ഖാന്‍ അടുത്തിടെ പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രമോഷന് വേണ്ടി ഹൈദരാബാദിലെത്തിയിരുന്നു. ഈ ചിത്രത്തില്‍ നാഗചൈതന്യയും അഭിനയിക്കുന്നുണ്ട്. നാഗചൈതന്യയും നാഗാര്‍ജുനയും ആമിര്‍ഖാനെ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചിരുന്നു. ഇവര്‍ ഒരുമിച്ച് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തിലും സാമന്തയുടെ അഭാവമുണ്ടായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ് വിരുന്നില്‍ സാമന്ത പങ്കെടുത്തില്ലെന്ന് വ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും ഒന്നും പറയാനും തയ്യാറായിരുന്നില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+