Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചു, അറസ്റ്റ് ഉടനുണ്ടാവും, ഷാരൂഖ് ഖാന്‍ നാട്ടിലേക്ക് മടങ്ങും

മുംബൈ: ബോളിവുഡ് മെഗാതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ അതിശക്തമായ തെളിവുകളാണ് ഉള്ളതെന്ന് നാര്‍ക്കോട്ട്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് ആര്യനെ എന്‍സിപി കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് എന്‍സിബി കടക്കുന്നത്. ഷാരൂഖ് ഖാന്‍ വിദേശത്തെ ഷൂട്ടിംഗ് അടക്കം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്.

മയക്കുമരുന്ന് കേസ് ശക്തമാകുന്നു എന്നാണ് വിവരം. ജാമ്യം അടക്കം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കേസ് കൂടിയാണിത്. ഇതുവരെ ആര്യന്റെ പ്രതികരണമോ ഷാരൂഖിന്റെ കുടുംബത്തിന്റെ പ്രതികരണമോ വന്നിട്ടില്ല. അതേസമയം അറസ്റ്റുണ്ടായാല്‍ ബോളിവുഡിനെ തന്നെ ഇറക്കി മറിക്കാന്‍ കെല്‍പ്പുള്ള കേസാണിത്. ഒരു സൂപ്പര്‍ താരത്തിന്റെ മകന്‍ അറസ്റ്റിലാവുന്നത് ബോളിവുഡിനും നാണക്കേടാണ്. കേസിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്....

1

ആര്യനെതിരെ കേസ് അതിശക്തമാണെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ഇന്ന് തന്നെ അറസ്റ്റുണ്ടാവുമെന്നാണ് എന്‍സിബി പറയുന്നത്. ക്രൂയിസ് ഷിപ്പില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുമായി ആര്യന് ബന്ധമുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ആര്യന്റെ വാട്‌സാപ്പ് ചാറ്റുകള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ആര്യന്റെ ഫോണ്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി ആര്യന്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും ഉപയോഗിക്കാറുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

2

ഗുരുതരമായ കണ്ടെത്തലുകളാണ് ഷാരൂഖ് ഖാന്റെ മകനെതിരെയുള്ളത്. ശക്തമായ തെളിവുകളാണ് ആര്യനെതിരെയുള്ളതെന്നും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യാല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ആര്യനെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ പറയുന്നു. ആര്യനില്‍ നിന്ന് ലഭിച്ച വിവരങ്ങളൊക്കെ കൃത്യമാണ്. നേരത്തെ എന്‍സിബി ഓഫീസിലേക്ക് ആര്യനെ എത്തിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. അതേസമയം ഇന്ന് വൈകീട്ടോ നാളെ രാവിലെയോ കോടതിയില്‍ ആര്യനെ ഹാജരാക്കാനാണ് സാധ്യത. അതേസമയം ജാമ്യം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടാല്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല.

3

ഏഴോളം പേര്‍ കൂടി കേസില്‍ കസ്റ്റഡിയിലാണ്. ഇവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മൂണ്‍മൂണ്‍ ധമേച്ച, നൂപൂര്‍ സാരിക, ഇസ്മീത് സിംഗ്, മൊഹക് ജസ്വാള്‍, വിക്രന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരാണ് കസ്റ്റഡിയിലുള്ളവര്‍. ദില്ലിയിലുള്ള ഒരു കമ്പനിയാണ് ക്രൂയിസ് ഷിപ്പിലേക്ക് വേണ്ട മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കിയത്. എല്‍എസ്ഡി ഓണ്‍ലൈന്‍ വഴിയാണ് വാഹ്ങിയത്. കൊക്കെയ്ന്‍, ഹാഷിഷ്, എംഡി എന്നിവയും മയക്കുമരുന്ന് പാര്‍ട്ടിയിലുണ്ടായിരുന്നു. മറ്റ് സെലിബ്രിറ്റികളും ഈ കപ്പലില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നില്ല. ഇവരാരും അത് ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

4

ആര്യന്റെ അടുത്ത സുഹൃത്താണ് അര്‍ബാസ് മെര്‍ച്ചന്റ്. ഇവര്‍ രണ്ട് പേരും മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് എന്‍സിബിപറയുന്നത്. ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറോളം ഇനിയും ചോദ്യം ചെയ്യേണ്ടി വരും.അതിന് ശേഷമാവും അറസ്റ്റ്. സംഘാടകരില്‍ നിന്ന് ഇവന്റിനെ കുറിച്ചുള്ള വിശദവിവരങ്ങളും അതിഥികളുടെ ലിസ്റ്റും ചോദിച്ചറിഞ്ഞിട്ടുണ്ട് എന്‍സിബി. 15 ദിവസം മുമ്പാണ് ഈ മയക്കുമരുന്ന് പാര്‍ട്ടിയെ കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചത്. വളരെ രഹസ്യമായിട്ടാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. ഈ കപ്പലില്‍ സെലിബ്രിറ്റികള്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. ആരും അന്വേഷണത്തില്‍ രക്ഷപ്പെടില്ലെന്നാണ് എന്‍സിബി പറയുന്നത്.

5

അതേസമയം ആര്യന്റെ കേസ് ഷാരൂഖ് ഖാനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. നിലവില്‍ സ്‌പെയിനില്‍ ഷൂട്ടിംഗിലായിരുന്നു ഷാരൂഖ് അത് നിര്‍ത്തിവെച്ച് നാട്ടിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്. പുതിയ ചിത്രമായ പത്താന്റെ ഗാനചിത്രീകരണവുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണിനൊപ്പം സ്‌പെയിനിലെത്തിയതാണ് അദ്ദേഹം. എന്നാല്‍ ഈ ചിത്രീകരണം മാറ്റിവെക്കുകയോ അല്ലെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയോ ഷാരൂഖ് ഖാന്‍ ചെയ്യുമെന്നാണ് വിവരം. ആര്യന്റെ അറസ്റ്റ് ഷാരൂഖിനും അദ്ദേഹത്തിനും സുഹൃത്തുക്കളും വരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. വളരെ സ്വകാര്യ ജീവിതം നയിക്കുന്നയാളായിരുന്നു ആര്യന്‍. വലിയ പാര്‍ട്ടികളിലും ആര്യന്‍ പങ്കെടുക്കാറില്ലായിരുന്നു.

6

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ്അധികൃതരുമായി ബന്ധപ്പെടുന്നുണ്ട് ഷാരൂഖ് ഖാന്‍. ഓരോ നിമിഷത്തെയും കാര്യങ്ങള്‍ അദ്ദേഹം അറിയുന്നുണ്ട്. സാധ്യമായ എല്ലാ നിയമസഹായവും ആര്യന് ലഭ്യമാക്കാനാണ് ഷാരൂഖിന്റെ ശ്രമം. ആര്യന്റെ കേസ് ഇനിയും ദിവസങ്ങള്‍ നീണ്ടാല്‍ പത്താന്റെ ഗാനചിത്രീകരണം ഇനിയും വൈകും. അതേസമയം കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനോ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരോ പ്രസ്താവനകളൊന്നും നടത്തില്ലെന്നാണ് സൂചന. എന്‍സിബി അധികൃതര്‍ കേസിന്റെ കിടപ്പ് എന്താണെന്ന് പറഞ്ഞ് തന്നാല്‍ ലീഗല്‍ സാധ്യതകള്‍ തേടുകയാണ് ഷാരൂഖ് ഖാന്റെ മുന്നിലുള്ള മാര്‍ഗം. ആര്യനെതിരെ കേസ് ഇത്തരത്തിലാണെന്ന് എന്‍സിബി അധികൃതര്‍ ഷാരൂഖിനെ ബോധ്യപ്പെടുത്തിയെന്നാണ് വിവരം.

7

അതേസമയം ആര്യന്റെ മാതാവും ഷാരൂഖിന്റെ ഭാര്യയുമായ ഗൗരി ഖാന്‍ വിഷയത്തില്‍ ആകെ ആശങ്കയിലാണ്. വാര്‍ത്ത പുറത്തുവന്നതോടെ വിശ്രമമില്ലാതെ കേസിന്റെ കാര്യം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് അവര്‍. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഒരു ഇന്റീരിയര്‍ ഡിസൈനിംഗ് പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനിരുന്നതാണ് ഗൗരി. എന്നാല്‍ അത് മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ വളരെ കുറച്ച് സുഹൃത്തുക്കളാണ് ആര്യനുള്ളത്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ, ചങ്കി പാണ്ഡെയുടെ മകന്‍ അഹാന്‍, എന്നിവരാണ് ഇന്ത്യയിലെ സുഹൃത്തുക്കള്‍. വിദേശത്ത് പഠിക്കാന്‍ പോയപ്പോഴുള്ള സുഹൃത്തുക്കളാണ് കൂടുതലായി ഉള്ളത്.

Recommended Video

cmsvideo
    Chief justice S A Bobde wanted Shah Rukh Khan to mediate in Ayodhya row
    8

    ജയില്‍ വാസം പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് അനുസരിച്ചാണ് ഉണ്ടാവുക. ബോളിവുഡാണെങ്കിലും കോടീശ്വരന്മാരുടെ മക്കളാണെങ്കില്‍ ഇത്തരം റെയ്ഡുകള്‍ ഇനിയും നടക്കുമെന്ന് എന്‍സിബി ചീഫ് എന്‍എന്‍ പ്രധാന്‍ പറയുന്നു. പക്ഷപാതമില്ലാതെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലഹരിപ്പാര്‍ട്ടി നടത്തിയ കപ്പല്‍ കൊച്ചിയില്‍ കഴിഞ്ഞയാഴ്ച്ചയെത്തിയിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഈ കപ്പലില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് പരിശോധന നടത്തിയതെന്നാണ് വിവരം. അതേസമയം അന്വേഷണത്തില്‍ ബോളിവുഡ് ബന്ധം വെളിപ്പെട്ടിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്. കൂടുതല്‍ അറസ്റ്റും ഉണ്ടായേക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+