Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ ഒന്നാം പ്രതി, 4 വകുപ്പുകള്‍, ഷാരൂഖിന്റെ മകനെ പൂട്ടിയത് ബോളിവുഡിനെ വിറപ്പിച്ച ഉദ്യോഗസ്ഥന്‍

മുംബൈ: ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ നിര്‍ണായക വകുപ്പുകളാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചാലും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടുമെന്നാണ് സൂചന.

എന്നാല്‍ എത്ര കാലം കസ്റ്റഡിയില്‍ തുടരേണ്ടി വരുമെന്നതും വ്യക്തമല്ല. അതേസമയം ആര്യന്റെ അറസ്റ്റില്‍ പിന്നില്‍ ഒരാള്‍ക്കും വഴങ്ങാത്ത ഒരു ഉദ്യോഗസ്ഥന്റെ ധീരമായ ഇടപെടല്‍ കൂടിയുണ്ടെന്ന് എന്‍സിബി പറയുന്നു. മുമ്പ് പലതവണ ബോളിവുഡ് വിറപ്പിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം.

1

ആര്യനെ ഒക്ടോബര്‍ നാല് വരെയാണ് മുംബൈ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മറ്റ് രണ്ട് പേരും കസ്റ്റഡിയിലാണ്. രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് എന്‍സിബി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ഒരു ദിവസത്തെ കസ്റ്റഡി നല്‍കണമെന്നും, എന്നാല്‍ റെഗുലര്‍ കോടതിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്നും ആര്യന് വേണ്ടി ഹാജരായ സതീഷ് മാനേഷിന്‍ഡെ പറഞ്ഞു. ആര്യനെ ഇവന്റിന്റെ സംഘാടകരാണ് വിളിച്ചത്. അതുകൊണ്ട് ജാമ്യം കിട്ടുന്ന വകുപ്പാണ്. ആര്യന്റെ കെവശം ടിക്കറ്റോ ബോര്‍ഡിംഗ് പാസോ ഇല്ല. അതുകൊണ്ട് ക്ഷണിതാവായിട്ടാണ് എത്തിയതെന്ന് ഉറപ്പാണെന്നും മാനെഷിന്‍ഡെ പറഞ്ഞു.

2

ആര്യന്റെ ബാഗില്‍ നിന്ന് എന്‍സിബി യാതൊന്നും കണ്ടെത്തിയിട്ടില്ല. വെറും ഫോണ്‍ ചാറ്റ് ഉപയോഗിച്ച് മാത്രമാണ് ആര്യനെ അറസ്റ്റ് ചെയ്തത്. യാതൊന്നും അദ്ദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. ഈ അവസരത്തില്‍ എങ്ങനെ രണ്ട് ദിവസം റിമാന്‍ഡ് നല്‍കാനാവും. തുടര്‍ന്ന് ഒക്ടോബര്‍ നാല് വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി. കേസില്‍ ഒന്നാം പ്രതിയാണ് ആര്യന്‍. കൂടുതല്‍ കുറ്റങ്ങളും ആര്യനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ്. ലഹരി ഉപയോഗിക്കുകയും വാങ്ങുകയും വില്‍ക്കുകയും ചെയ്തതിനാണ് കേസ്. 1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി സംഘങ്ങളുമായും ആര്യന് ബന്ധമുണ്ട്.

3

നാല് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 20 ബിപ്രകാരം മയക്കുമരുന്ന് കൈവശം വെക്കുന്നത് കുറ്റകരമാണ്. പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. ചെറിയ അളവിലാണ് കൈവശം വെച്ചതെങ്കില്‍ ആറ് മാസം വരെയുള്ള തടവാണ് ലഭിക്കുക. പതിനായിരം രൂപ പിഴയും ലഭിക്കും. സെക്ഷന്‍ 27, സെക്ഷന്‍ 35 എന്നീ നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിലെ വകുപ്പുകളാണ് ചുമത്തിയത്. ആറ് മാസം വരെ തടവും പ്പം പിഴയും എല്ലാ വകുപ്പിലുമുണ്ട്. എന്നാല്‍ ആര്യന്റെ അഭിഭാഷകന്‍ വാദിച്ചത് പോലെയാണെങ്കില്‍ പ്രതിക്കൂട്ടിലാവാന്‍ പോകുന്നത് എന്‍സിബിയാണ്. തെളിവ് ലഭിക്കാതെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് വിശദീകരിക്കേണ്ടി വരും.

4

അതേസമയം ആര്യനെ അറസ്റ്റ് ചെയ്തത് എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയാണ്. ഇയാള്‍ തുടര്‍ച്ചയായി ബോളിവുഡിനെ വേട്ടയാടുന്നയാളാണ്. സുഷാന്ത് സിംഗ് രജ്പുത്ത് കേസിലും സമീറായിരുന്നു താരമായത്. 2008 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസ് ഉദ്യോഗസ്ഥനാണ് സമീര്‍. നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയിലായിരുന്നു സമീര്‍. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ചുമതലയുണ്ടായിരുന്നപ്പോള്‍ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച നിരവധി സെലിബ്രിറ്റികളെ കൊണ്ട് പിഴ അടപ്പിച്ച ഉദ്യോഗസ്ഥാനാണ് അദ്ദേഹം. ഒരാളെയും നിയമവിരുദ്ധമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടുകാരനാണ് അദ്ദേഹം.

5

സെലിബ്രിറ്റികളില്‍ പലരും നികുതി വെട്ടിപ്പിന് സമീറിന്റെ നടപടിയുടെ ചൂടറിഞ്ഞിട്ടുണ്ട്. ഗായകന്‍ മീക്ക സിംഗിനെ വിദേശ കറന്‍സിയുമായി മുമ്പ് പിടിച്ചിട്ടുണ്ട് സമീര്‍ വാംഖഡെ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് വിട്ടുകൊടുത്തത് നികുതി അടച്ച ശേഷമായിരുന്നു. അതേസമയം ബോളിവുഡിന്റെ കടുത്ത ആരാധകനാണ് സമീര്‍ എന്നത് വേറെ കാര്യം. ഇന്‍ഡസ്ട്രിക്കെതിരെ പ്രത്യേക ദേഷ്യമൊന്നും അദ്ദേഹത്തിനില്ല. മറാത്തി നടി ക്രാന്തി റെഡ്കറാണ് സമീറിന്റെ ഭാര്യ. ദീപിക പദുക്കോണിനെ ചോദ്യം ചെയ്തത് ഭാരതി സിംഗിനെ അറസ്റ്റ് ചെയ്തതുമെല്ലാം സമീറിന്റെ കരിയറിലെ പൊന്‍തൂവലുകളാണ്. എന്നാല്‍ സുശാന്ത് കേസില്‍ കാര്യമായിട്ടൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+