'ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് പേരുണ്ടാകും, എന്തെല്ലാം നേരിടണമെന്ന് കണ്ടറിയണം'; ദിലീപ്
കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപ് നായകനായെത്തുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ദിലീപും സിനിമയുടെ അണിയറ പ്രവര്‍ത്തകരും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താനും പുതിയ സിനിമയും നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് ദിലീപ് തുറന്നുപറയുന്നത്.
എന്നെ കുറിച്ചും എന്റെ വീട്ടുകാരെ കുറിച്ചുള്ള വാര്‍ത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പി ആര്‍ വര്‍ക്കുകള്‍ കുറവാണെന്ന് ദിലീപ് പറഞ്ഞു. 'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ്, ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണമെന്ന് ' ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആള്‍ക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാന്‍ പറ്റില്ലല്ലോ. നിങ്ങള്‍ക്ക് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാന്‍ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാന്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാന്‍ ജോലി ചെയ്യാന്‍ പാടില്ല എന്നുള്ള ആള്‍ക്കാരുണ്ട്. എന്നാല്‍ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്'.
'അതുകൊണ്ടാണ് ഞാന്‍ ജോലി ചെയ്യാന്‍ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോര്‍ട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാന്‍ പറ്റുകയുള്ളൂ'- ദിലീപ് പറഞ്ഞു. താനും തന്റെ സിനിമയും വലിയ പ്രതിസന്ധികല്‍ നേരിടുന്നുണ്ടെന്നാണ് ദിലീപ് പറയുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ദിലീപ് തുറന്നുപറഞ്ഞു. 'ജനങ്ങള്‍ ഓരോ താരങ്ങളില്‍ നുന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു. മലയാള സിനിമ മൊത്തത്തില്‍ കൊവിഡിന് ശേഷം പ്രതിസന്ധി നിറഞ്ഞ സ്ഥലത്ത് തന്നെയാണ്. കാരണം, ഡിജിറ്റല്‍ ടെക്‌നോളജി വളര്‍ന്നപ്പോള്‍ പുതിയ പുതിയ മേഖലകളുണ്ടായി. അതിന്റെ ഭാഗമായി ഒ ടി ടി വരികയുണ്ടായി'.
'അപ്പോള്‍ സിനിമകള്‍ പല പല സ്ഥലത്ത് വന്നു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ സിനിമ തീയേറ്ററില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആദ്യത്തെ ദിവസം തന്നെ ഇടിച്ചു കുത്തിപ്പോയി കാണുന്നുണ്ട്. അത് കൂടുതലും വന്നത് അന്യഭാഷ ചിത്രങ്ങളാണ്. ഈ സിനിമകളൊക്കെ ഗംഭീരമായി ഇവിടെ നിന്ന് കളക്റ്റ് ചെയ്ത് പോയിട്ടുമുണ്ട്'.
'അതിന് ശേഷം ഈ അടുത്ത കാലത്ത് എനിക്ക് തോന്നുന്നത്, തീയേറ്ററിലെ ദൃശ്യ വിസ്മയം നമുക്ക് ഫീല്‍ ചെയ്യിപ്പിച്ചത് '2018' ആണ്. അത് മലയാളി പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ആ ചിത്രം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാക്കി മാറ്റിയതാണ്. സിനിമ എങ്ങും പോയിട്ടില്ല, നല്ല സിനിമകള്‍ കൊടുത്താല്‍ പ്രേക്ഷകര്‍ സിനിമ കാണാല്‍ തീയേറ്ററില്‍ വരും എന്നതാണ്'.
'ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍, ഏതൊക്കെ കാണണമെന്ന് പ്രേക്ഷകര്‍ ആദ്യമേ തീരുമാനമെടുക്കുകയാണ്. അതൊക്കെയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള സിനിമകള്‍ നമ്മള്‍ സൃഷ്ടിക്കുക എന്നുള്ളതാണ് നമ്മുടെ മുമ്പിലുള്ള ഒരു വിഷയം. അതിന് കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യേണ്ടതില്‍ മീഡയയ്ക്ക് നല്ല പങ്കുണ്ട്. കാരണം, അവരാണ് വാര്‍ത്തകള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് സത്യസന്ധമായി ഇരിക്കുക എന്നത് വലിയൊരു വിഷയമാണ്. അത് സത്യസന്ധമായാല്‍ മാത്രമാണ് മറ്റുള്ള എല്ലാ കാര്യങ്ങളും കൃത്യമാകുകയുള്ളൂ'- ദിലീപ് പറഞ്ഞു.












Click it and Unblock the Notifications