'രാഷ്ട്രീയം വിട്ടു, കാരണം ഇതാണ്', വെളിപ്പെടുത്തി ജഗദീഷ്; 'പിന്തുടരുന്നത് മമ്മൂട്ടിയെ',കാരണവും
കൊച്ചി: താൻ രാഷ്ട്രീയം വിട്ടെന്ന് നടൻ ജഗദീഷ്. എന്തുകൊണ്ടാണ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തി. തപുതിയ ചിത്രമായ തീപ്പൊരി 'ബെന്നി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് നടന്റെ തുറന്ന് പറച്ചിൽ. ഇപ്പോൾ താൻ പിന്തുടരുന്ന രാഷ്ട്രീയ ശൈലി മമ്മൂട്ടിയുടേതാണെന്നും അതിന് കാരണവും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.
ജഗദീഷ് അഭിമുഖത്തിൽ പറഞ്ഞത്-''ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് ഭാര്യ രമയ്ക്കും മക്കൾക്കും യാതൊരു താത്പര്യവും ഇല്ലായിരുന്നു. എന്നാൽ അവരുടെ അഭിപ്രായം പരിഗണിക്കാതെയാണ് ഞാൻ മത്സരിച്ചത്. അതിന്റെ തിക്താനുഭാവം ഞാൻ നേരിടുകയും ചെയ്തു.

ഏത് തെരഞ്ഞെടുപ്പിലും പരാജിതൻ പരിഹാസ്യനാണ്. എന്നുകരുതി പരാജിതൻ ആയത് കൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ കാര്യത്തോട് യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം എനിക്ക് പിന്നീടാണ് കിട്ടിയത്. ഞാൻ നിലവിൽ രാഷ്ട്രീയത്തിൽ പിന്തുടരാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ആണ്. എങ്ങനെയാണെന്ന് വെച്ചാൽ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായിട്ടും മൂന്ന് സ്ഥാനാർത്ഥികൾ പ്രധാനമായും ഉണ്ടാകും. ബിജെപി സ്ഥാനാർത്ഥിയായാലും കോൺഗ്രസോ ഇടതുപക്ഷ സ്ഥാനാർത്ഥിയോ ആയാലും ആര് വന്നാലും അവരെ നന്നായി തന്നെ മമ്മൂക്ക സ്വീകരിക്കും.
മമ്മൂക്ക ഒരുപാർട്ടിയുടെയും ആളല്ല. അദ്ദേഹം ഉമ്മൻ ചാണ്ടിയുടേയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. പിണറായി സഖാവിന്റെയും എം വി ഗോവിന്ദന്റെ യോഗത്തിലും പങ്കെടുക്കും. അദ്വാനിജിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂക്കയാണ്. എല്ലാ പാർട്ടിക്കാർക്കും അദ്ദേഹം സ്വീകാര്യനാണ്. അദ്ദേഹം സമദൂരമല്ല , സമ അടുപ്പമാണ്. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു.
എനിക്കിപ്പോൾ വളരെ സന്തോഷമാണ്. തോറ്റു എന്ന കുറ്റബോധവും നിരാശയുമെല്ലാം മാറി. എല്ലാവർക്കും എന്നോടും വലിയ സ്നേഹമാണ്. ഞാൻ ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് കൂറു മാറിയിട്ടില്ല. ഞാൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത എനിക്കില്ലാ എന്ന് സ്വയം തിരിച്ചറിഞ്ഞ് ഞാൻ മാറിയതാണ്. അതിന് പൊതുജനമാണ് എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത് . ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു. സഖാവ് എന്ന് പറയുമ്പോൾ പൊതുവെ ഒരു ആവേശമുണ്ടാകും. അത് ഏത് പാർട്ടിക്കാരായിക്കോട്ടെ, വിപ്ലവ ഗാനങ്ങൾ കേൾക്കുമ്പോൾ എല്ലാവർക്കും ആവേശം ഉണ്ടാകും', ജഗദീഷ് പറഞ്ഞു.
2016 ൽ പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടായിരുന്നു ജഗദീഷ് മത്സരിച്ചത്. എന്നാൽ ഗണേഷ് കുമാറിനോട് താരം കനത്ത പരാജയം ഏറ്റുവാങ്ങി. അന്ന് 24562 ആയിരുന്നു ഗണേഷിന്റെ ഭൂരിപക്ഷം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications