30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞു; മോഹന്‍ലാലിനോട് വിളിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്: മണിയന്‍പിള്ള രാജു
ക്യാന്‍സർ രോഗബാധിതനായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നുവെന്ന് നടനും നിർമ്മാതാവുമായ മണിയന്‍പിള്ള രാജു. തൊണ്ടയില്‍ ക്യാന്‍സർ ആയിരുന്നു. ക്യാൻസർ സർവൈവർ എന്ന് പറയാം. 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്. ചികിത്സയുടെ സമയത്ത് ചില പടങ്ങളൊക്കെ വന്നെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. ഈ മാസം മുതല്‍ എന്തായാലും പുതിയ പടങ്ങള്‍ ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
ചിലര് പറയും അസുഖ കാര്യം ഒന്നും വെളിയിൽ പറയരുതെന്ന്. അതുകൊണ്ട് എന്ത് കാര്യമാണുള്ളത്. നമുക്ക് ഒരു അസുഖം വന്നാൽ പറയണം. അതായത് എന്തുകൊണ്ട് ക്ഷീണിച്ചു എന്നൊക്കെയുള്ള കാര്യം പറയണം. ഇടയ്ക്ക് നന്നായി ക്ഷീണിച്ചു. എനിക്ക് 82 കിലോ ഉണ്ടായിരുന്നു. അസുഖം കഴിഞ്ഞപ്പോഴത്തേക്കും 16 കിലോ കുറഞ്ഞു. അപ്പോള്‍ 66 ആയി. ഇപ്പം ഏതാണ്ട് 69 അടുത്തത് എത്തി. ഇനി ഒരു 72 ആക്കണം. അതാണ് എന്റെ ഉയരത്തിന് ആവശ്യമായ ഭാരം.

ശ്രീകുമാരന്‍ തമ്പി സാറിന്റെ മോഹിനിയാട്ടത്തിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഇപ്പോള്‍ 50 വർഷമായി. മലയാളത്തിൽ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് ഞാനാണ്. യൂണിറ്റിൽ ഒരു നായകൻ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കിൽ എന്റെ സെറ്റിലെ എല്ലാവർക്കും ഓറഞ്ച് ജ്യൂസ് കഴിക്കാന്‍ ലഭിച്ചിരിക്കണം. അത് നിർബന്ധമാണ്. അല്ലാതെ ഇവരുടെയൊക്കെ മുമ്പിലൂടെ നായികനും നായികയ്ക്കും മാത്രം ജ്യൂസ് കൊടുക്കുന്ന പരിപാടിയില്ല. കാരണം ഞാനൊക്കെ അത് കണ്ട് ഒരുപാട് വിഷമിച്ച് ഇരുന്നിട്ടുണ്ടെന്നും മണിയന്‍ പിള്ള രാജു പറുന്നു. കൌമുദി മൂവീസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുഡിൽ കൊതിയുള്ള ആളാണ് ഞാന്‍. എ ഏത് രാജ്യത്ത് പോയാലും നല്ല ഫുഡ് അന്വേഷിച്ച് പോയി കഴിക്കും. അങ്ങനെയുള്ള എന്റ തുടക്ക കാലത്ത് ഫിഷ് ഫ്രൈ മട്ടന്‍ എന്നിവയൊക്കെ കിട്ടുക നസീർ സർ അടക്കമുള്ള താരങ്ങള്‍ക്കാണ്. താഴേയുള്ള ഞങ്ങള്‍ക്ക് കിട്ടുക ബീഫ് ചാറോ മത്തിക്കറിയോ ആയിരിക്കും. ലൈറ്റ് ബോയ്സിനൊക്കെ രണ്ട് പൊതിയാണ് നല്‍കുക. ഒന്നില്‍സാമ്പാർ സാധം ഒന്നിൽ തൈര് സാധം .അല്ലെങ്കിൽ പുളിയോതരയോ ടൊമാറ്റോ റൈസോ ആയിരിക്കും.
ഇവർ മാറിയിരുന്ന് പിച്ചക്കാർ കഴിക്കുന്നത് പോലെ കഴിക്കുമ്പോൾ എനിക്ക് സങ്കടം വരും. അന്ന് ഞാൻ വിചാരിച്ചതാണ് എന്നെങ്കിലും സിനിമ എടുക്കുകയാണെങ്കില്‍ എല്ലാവർക്കും ഒരു പോലെ ഭക്ഷണം കൊടുക്കണമെന്ന്. ഒരു 10 ലക്ഷം രൂപയുടെ ഡിഫറൻസ് വരുമായിരിക്കും. പക്ഷെ എന്ത് സന്തോഷമായിട്ടായിരിക്കും അർ വീട്ടിൽ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
തുടരും എന്ന സിനിമ ഇറങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ ചിപ്പിയോട് പറഞ്ഞിരുന്നു ഇതോടെ രഞ്ജിത് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആകുമെന്ന്. അതുപോലെ തന്നെ റിലീസിന്റെ അന്ന് രാവിലെ സമാനമായ ഒരു മെസേജ് തരുണ്‍ മൂർത്തിക്കും അയച്ചിരുന്നു. രാജു ചേട്ടന്റെ പ്രഡിക്ഷന്‍ കറക്ടായെന്ന് പടം റിലീസ് ചെയ്തതിന് ശേഷം തരൂണ്‍ പറഞ്ഞു.
ഏതാണ് പത്ത് കൊല്ലമായിട്ട് ഈ ഒരു വിഷയവുമായിട്ട് നടക്കുകയാണ് രഞ്ജിത്ത്. പല സംവിധായകർ വന്നെങ്കിലും ഒന്നും മുന്നോട്ട് പോയില്ല. ഒടുവില്‍ തരുണ്‍ മൂർത്തി വന്നതോടെയാണ് ആ കോംമ്പോ സെറ്റാകുന്നത്. എന്റെ പേര് അതിന് അകത്ത് സജസ്റ്റ് ചെയ്തത് രഞ്ജിത്താണ്. ഞാന്‍ മേക്കപ്പ് ഒക്കെ ഇട്ട് ചെന്നപ്പോള്‍ സംവിധായകന്‍ ഹാപ്പി ആയിരുന്നില്ല. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ മേക്കപ്പ് മാന്റെ സഹായത്തോടെ ലുക്ക് മാറ്റി ചെന്നപ്പോള്‍ എല്ലാവരും ഹാപ്പിയായി.
മോഹന്‍ലാലും ഞാനും ദിവസവും വിളിക്കുന്നവരും തമാശ പറയുന്നുവരും ആണ്. തുടരും റിലീസിന് മുമ്പ് അതുപോലെ അദ്ദേഹത്തെ വിളിച്ച് ഇത് ലാലിന്റെ ശക്തമായ തിരിച്ച് വരവ് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് ഞാന്‍ എവിടെയാണ് പോയത് എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചതെന്നും മണിയന്‍പിള്ള പറയുന്നു.












Click it and Unblock the Notifications