Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഫലത്തിൽ ഞെട്ടിച്ച് പ്രഭാസും കമൽഹാസനും; തൊട്ട് പിന്നാലെ അല്ലു അർജുനും വിജയിയും..കണക്കുകൾ പുറത്ത്

ചെന്നൈ: ദക്ഷിണേന്ത്യയിൽ സിനിമകൾ വമ്പൻ ഹിറ്റുകളായി മാറിയതോടെ താരങ്ങളായ വിജയ്, അല്ലു അർജുൻ അടക്കമുള്ളവരുടെ താരമൂല്യവും ഉയർന്നിരിക്കുകയാണ്. വമ്പൻ പ്രതിഫലമാണ് താരങ്ങൾ ഇപ്പോൾ തങ്ങളുടെ പുതിയ ചിത്രങ്ങൾക്കായി ഈടാക്കുന്നത്. അടുത്തിടെ ഹിറ്റ് സമ്മാനിച്ച താരങ്ങൾ ഇതാ തങ്ങളുടെ പുതിയ പടങ്ങൾക്കും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിഫലമുയർത്തിയ താരങ്ങളെ കുറിച്ചും പുതിയ ചിത്രങ്ങളിലെ അവരുടെ പ്രതിഫലത്തെ കുറിച്ചും വിശദമായി അറിയാം.

രാം ചരൺ

സൂപ്പർ ഹിറ്റായ ആർആർആറിന് വേണ്ടി 45 കോടിയായിരുന്നു തെലുഗ് യുവതാരം രാം ചരൺ പ്രതിഫലമായി വാങ്ങിയത്. എന്നാൽ ആർആർആർ വിജയത്തോടെ രാംചരൺ 100 കോടിയാണ് തന്റെ പുതിയ ചിത്രമായ ഗെയിം ചാർജറിനായി ആവശ്യപ്പെട്ടിരിക്കുന്നത്രേ.എസ് ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ആണ് ചിത്രം.ഗെയിം ചാർജറിന്റെ ഡിജിറ്റൽ അവകാശം ഇതിനകം 270 കോടി രൂപയ്ക്ക് ZEE5 ന് നേടി കഴിഞ്ഞു.

actorsremuneration-

പ്രഭാസ്

ആദിപുരുഷിന്റെ ബോക്‌സ് ഓഫീസ് തകർച്ചയിലും പ്രഭാസിന്റെ മൂല്യത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ന്യൂസ് 18 റിപ്പോർട്ടുകൾ പ്രകാരം പ്രഭാസ് തൻറെ പുതിയ ചിത്രമായ സലാറിനായി 100 കോടിയാണ് ആവശ്യപ്പെട്ടിരിക്കുനത്. 2898 എഡി എന്ന ചിത്രത്തിന് 150 കോടിയും.

വിജയ്

തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് വിജയ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ലിയോയ്ക്ക് വേണ്ടി ഞെട്ടിക്കുന്ന പ്രതിഫലമാണ് വിജയ് ഈടാക്കിയത്,120 കോടി. 300 കോടി ബജറ്റിലായിരുന്നു ചിത്രം ഒരുങ്ങിയത്. ചിത്രം ബോക്സ് ഓഫീസിൽ ആദ്യ നാല് ദിനം കൊണ്ട് 400 കോടിയാണ് നേടിയതെന്നാണ് റിപ്പോർട്ട്.

അല്ലു അർജുൻ

പുഷ്പ, ദി റൈസിന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ പ്രതിഫലം ഉയർത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂളിനായി 120 കോടിയാണ് അല്ലു ആവശ്യപ്പെട്ടത്. അടുത്ത വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

കമൽഹാസൻ

പ്രതിഫലത്തിന്റെ കാര്യത്തിൽ യുവ താരങ്ങളുമായി കട്ടക്ക് മത്സരിക്കുകയാണ് കമൽഹാസൻ. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിന്റെ വിജയത്തോടെ തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളായ ഇന്ത്യൻ 2, കൽക്കി 2898 എന്നീ ചിത്രങ്ങളിൽ കമൽഹാസൻ തന്റെ പ്രതിഫലം ഉയർത്തി. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം 180 കോടിയാണ് ഈ ചിത്രങ്ങൾക്കായി താരം പ്രതിഫലമായി വാങ്ങുന്നത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+