Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് സെയില്‍സ്മാന്‍, ഇന്ന് 140 കോടിയുടെ ആസ്തി: വിജയ് സേതുപതി ജവാനില്‍ വാങ്ങിച്ച പ്രതിഫലം അറിയുമോ?

വളരെ ചെറിയ വേഷങ്ങളില്‍ തുടങ്ങി സിനിമയില്‍ സൂപ്പർ താരങ്ങളായി മാറിയ നിരവധി പേർ ഇന്ത്യന്‍ സിനിമാ ലോകത്തുണ്ട്. രജനീകാന്ത്, അക്ഷയ് കുമാർ, ഷാരൂഖ് ഖാന്‍, മമ്മൂട്ടി തുടങ്ങിയവരെല്ലാം ചെറിയ വേഷങ്ങളില്‍ തുടങ്ങി സൂപ്പർ താരങ്ങളായി മാറിയ അഭിനേതാക്കളാണ്. ഇവരെല്ലാം തന്നെ സിനിമയില്‍ എത്തുന്നതിന് മുമ്പ് മറ്റ് ജോലികള്‍ ചെയ്തവരുമായിരുന്നു.

ഇവരെല്ലാം തന്നെ തങ്ങളുടേതായ ഭാഷകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ വരുന്നവരുമാണ്. ഇത്തരത്തില്‍ തിരിച്ചറിയപ്പെടാന്‍ പോലും കഴിയാത്ത രീതിയിലുള്ള ചെറിയ വേഷങ്ങളില്‍ തുടങ്ങി, ഇന്ന് താരപദവിയിലേക്ക് ഉയർന്ന മറ്റൊരു താരമാണ് മക്കള്‍ സെല്‍വം എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി.

vijay-sethupathi-

വില്ലനായും നായകനായും സഹനടനുമായുമൊക്കെ തിളങ്ങുന്ന വിജയ് സേതുപതി ഷാരൂഖ് ഖാന്‍ നായകനായ ജവാനിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. 19(1)(a), മാർക്കോണി മത്തായി എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത വിജയ് സേതുപതിക്ക് സെയില്‍സ്മാനായും ജോലി ചെയ്ത ചരിത്രമുണ്ട്.

1978 ജനുവരി 16ന് ജനിച്ച വിജയ് സേതുപതി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജന്മനാടായ രാജാപാളയത്ത് നിന്നും ചെന്നൈയിലേക്ക് മാറുന്നത്. സ്‌കൂളിൽ ശരാശരിയിൽ താഴെ മാത്രം മാർക്കുള്ള വിദ്യാർത്ഥിയായിരുന്നു താൻ, കോടമ്പാക്കത്തെ എംജിആർ ഹയർസെക്കൻഡറി സ്‌കൂളിലും ലിറ്റിൽ ഏഞ്ചൽസ് സ്കൂളിലും പഠിച്ചിരുന്നതായും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തോറൈപാകത്തെ ധനരാജ് ബൈദ് ജെയിൻ കോളേജിൽ നിന്ന് കൊമേഴ്‌സില്‍ ബിരുദവും നേടി.

ചെറുപ്പം മുതലെ സിനിമാ മോഹിയായിരുന്നു വിജയ് സേതുപതി. 16 വയസ്സുള്ളപ്പോൾ നമ്മവർ (1994) എന്ന ചിത്രത്തിലെ വേഷത്തിനായി താരം ഓഡിഷനില്‍ പങ്കെടുത്തെങ്കിലും ഉയരം കുറവായതിനാൽ നിരസിക്കപ്പെട്ടു. ഇക്കാലയളവില്‍ തന്നെയാണ് ഒരു റീട്ടെയിൽ സ്റ്റോറിലെ സെയിൽസ്മാൻ, ഫാസ്റ്റ് ഫുഡ് ജോയിന്റിലെ കാഷ്യർ തുടങ്ങി ഒരു ഫോൺ ബൂത്ത് ഓപ്പറേറ്റർ വരെയുള്ള ജോലികളില്‍ വിജയ് സേതുപതി ഏർപ്പെട്ടുകൊണ്ടിരുന്നത്.

സിനിമാ മോഹം ശക്തമായിരുന്നെങ്കിലും ജോലി തേടി യുഎഇയിലേക്ക് പോയിട്ടുണ്ട് വിജയ് സേതുപതി. ദുബായില്‍ മികച്ച രീതിയിലുള്ള ശമ്പളത്തിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഇവിടെ വെച്ചാണ് തന്റെ ഭാര്യ ജെസ്സിയെ ഓണ്‍ലൈനിലൂടെ അദ്ദേഹം കണ്ടെത്തുന്നതും. ദുബൈയിലെ ജോലി ഉപേക്ഷിച്ച വിജയ് സേതുപതി ഇന്ത്യയിൽ തിരിച്ചെത്തി ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ചേർന്നു. പിന്നീട് ചെന്നൈ ആസ്ഥാനമായുള്ള കൂത്ത്-പി-പട്ടറൈ എന്ന നാടകസംഘത്തിൽ അക്കൗണ്ടന്റും നടനുമായി ചേരുന്നതോടെയാണ് വീണ്ടും സിനിമാ മോഹങ്ങള്‍ ശക്തമാവുന്നത്.

തുടക്കം ചെറിയ വേഷങ്ങളിലൂടെയായിരുന്നു. അധികവും ജൂനിയർ ആർട്ടിസ്റ്റായി, ആള്‍ക്കൂട്ടത്തിലൊതുങ്ങി. കൂടാതെ 2006-ൽ പെൻ എന്ന ജനപ്രിയ പരമ്പര ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. കാർത്തിക് സുബ്ബരാജിനൊപ്പം നിരവധി ഷോർട്ട് ഫിലിമുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, പുതുപ്പേട്ടൈ, ആള്‍വാർ, വെണ്ണിലാ കബഡി കൂട്ടം തുടങ്ങിയവയായിരുന്നു വിജയ് സേതുപതിയുടെ തുടക്കകാലത്തെ ശ്രദ്ധേയം ചിത്രങ്ങള്‍.

2010-ൽ രാമസാമിയുടെ നാടക ചിത്രമായ തേൻമേർക്ക് പരുവകാട്ര് എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2012 ലാണ് വിജയ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായ മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. സുന്ദരപാണ്ഡ്യൻ, പിസ്സ, നടുവില കൊഞ്ഞം പാക്കത്ത കാണും എന്നീ ചിത്രങ്ങള്‍ വിജയമായി മാറിയതോടെ തുടർന്നും നിറയെ വേഷങ്ങള്‍ നടനെ തേടിയെത്താന്‍ തുടങ്ങി.

2015-ൽ, വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം വിജയ് സേതുപതിയുടെ അന്നുവരേയുള്ള ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയായി. ജിഗർതാണ്ട, തിരുടന്‍ പൊലീസ്, റമ്മി, സൂദ് കാവും, സേതുപതി, സൂപ്പർ ഡീലക്സ്, വിക്രം വേദ, പുരിയാ പുതിർ, ട്രാഫിക് രാമസ്വാമി, 96 തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ താരത്തിന്റേതായി പുറത്ത് വന്നു. പേട്ട, വിക്രം, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സൂപ്പർ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡും താരം നേടി. ഇന്ന് തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിജയ് സേതുപതിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ജവാനിലെ പ്രതിനായക വേഷത്തിന് 21 കോടി രൂപയാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്.

ഒരു കാലത്ത് സെയില്‍സ്മാന്‍ ഉള്‍പ്പെടേയുള്ള ജോലികള്‍ ചെയ്ത താരം സ്വന്തം അധ്വാനത്തിലൂടെ ഇന്ന് തന്റെ സാമ്പത്തി ശേഷി 140 കോടി രൂപയുടേതാക്കി ഉയർത്തിയെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. വിലയേറിയ നിരവധി കാറുകള്‍ സ്വന്തമായുള്ള വ്യക്തി കൂടിയാണ് വിജയ് സേതുപതി. ശ്രീറാം രാഘവന്റെ മെറി ക്രിസ്‌മസ് എന്ന ഹിന്ദി ചിത്രവും വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുണ്ട്. കത്രീന കൈഫുമായി താരം ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണിത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+