അവനൊരു ആണാണെങ്കിൽ ഞാൻ എന്ത് വേണം: ഇവള്‍ വേറെ പണിയില്ലേയെന്ന് ചോദിക്കുന്നവരും കാണും; പക്ഷെ.. നടി റോഷ്ന പറയുന്നു
കൊച്ചി: യുവ നടി റോഷ്ന ആന്‍ റോയിയെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗർ സൂരജ് പാലാക്കാരന് ജ്യാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സമൂഹ മാധ്യമങ്ങളില്‍ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു സൂരജിനെതിരായ കേസ്. എന്നാല്‍ മുല്ലപ്പെരിയാർ വിഷയത്തില്‍ താൻ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്നായിരുന്നു സൂരജിന്റെ പ്രതികരണം.
അതേസമയം, ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നൽകിയിരിക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്ന പരാതിക്കാരിയായ റോഷ്നയുടെ പ്രതികരണം. വൈദ്യ പരിശോധനയിൽ ബിപി ഷുഗർ വേരിയേഷന്‍സും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നടി വ്യക്തമാക്കുന്നു.

ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുള്ള കേസിൽ പെടുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജാമ്യം കൊടുക്കുമ്പോൾ മനസിലാക്കേണ്ടത്, ഇതുപോലുള്ളവരുടെ പീഡനം സഹിക്ക വയ്യാതെ എല്ലാവരാലും വെറുക്കപ്പെട്ടു ഒറ്റപ്പെട്ടു ജീവിതം മടുത്തു ആത്മഹത്യ ചെയ്യുന്നവരെ മാത്രമാണെന്നും അവർ കുറിച്ചു.
ഹൃദയമില്ലാത്തവർക്കെന്ത് ഹൃദ്രോഗം സർ. അങ്ങനെ മേലാത്തവൻ വീട്ടിലെ മുറിക്കുള്ളിൽ അടച്ചിട്ടിരുന്നു ഉണ്ടാക്കുന്ന ഇതുപോലുള്ള ചീപ്പ് കണ്ടന്റിന് വേണ്ടി ബലിയാടാകാൻ എനിക്ക് മനസ്സില്ല. ഇന്നലെ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. എന്റെ ഭാഗത്ത് 100% ശരി ഉണ്ടെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഒരുത്തനേയും ഭയക്കേണ്ടതില്ല ,ഓടി ഒളിക്കേണ്ടതില്ല.
പ്രതിയെ തിരിച്ചറിയണമെന്ന ഒരു രീതിയുണ്ട് അറസ്റ്റ്റ് രേഖപ്പെടുത്തുമ്പോൾ. അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ആ മുഖത്ത് നോക്കി ചെറുതായി ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. തൊഴുതു എഴുന്നേറ്റു പാലക്കാരന്റെ തിരിച്ചുള്ള പുഞ്ചിരി എനിക്കും. ഒരു വാക്കുപോലും ഞാൻ ചോദിച്ചില്ല, ചോദിക്കുന്നുമില്ല. എന്റെ ആ ചെറുപുഞ്ചിരി താങ്കൾ ഓർത്തു വെച്ചോളൂ.
എന്നെ പോലെ സൈബർ ആക്രമണത്തിരയായവരോട് , നാളെത്തെ തലമുറയോട്, നിങ്ങളുടെ അമ്മയ്ക്കും പെങ്ങൾക്കും മകൾക്കും ജീവിക്കണം സമാധാനമായി. മോഡേണ്‍ ആയ ഒരു വസ്ത്രം ധരിച്ചാൽ
പോലും സോഷ്യല്‍ മീഡിയ കമന്റ് വായിച്ചാൽ അറയ്ക്കുന്ന രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഞാൻ അതിന് എതിരായി തന്നെയാണ് പോരാടുന്നത്.
"ഇവൾക്ക് വേറെ പണിയൊന്നുമില്ലേ" എന്ന് പറയുമായിരിക്കും പക്ഷേ കമന്റ് ഇടുന്നവൻമാർക്കോ കണ്ടന്റിനും വെറും സാമ്പത്തിക ലാഭത്തിനും വേണ്ടി മറ്റുള്ളവരുടെ ജീവിതം വിറ്റു തിന്നുന്നവർക്കോ അത്രകൂടി പണിയില്ലെന്ന് നിങ്ങളൊക്കെ ഒക്കെ ഒന്ന് മനസിലാക്കുന്നത് വളരെ നന്നായിരിക്കുമെന്നും റോഷ്ന കൂട്ടിച്ചേർക്കുന്നു.
പലയിടത്തും കണ്ട ഒരു കമന്റാണ് അവൻ ഒരു ആണാണ് എന്നുള്ളതാണ്, അവനൊരു ആണാണെങ്കിൽ ഞാൻ എന്ത് വേണം? തിരിച്ചു പറയാൻ "ഞാൻ ചങ്കൂറ്റമുള്ള പെണ്ണാണ്". ഒറ്റയ്ക്ക് പൊരുതാനും ചെറുത്തു നിൽക്കാനും ജീവിതം പഠിപ്പിച്ച പാഠങ്ങളിലൂടെ കേറി വന്നവൾ.
ഒറ്റയ്ക്ക് വഴി വെട്ടി വന്നവളെ കേറി മേയല്ലേ ... നല്ല ഒന്നാന്തരം പൂമാല ഇട്ടു വെച്ചിട്ടുണ്ട് കൊറച്ചു പേർക്ക് തരാൻ ഞാൻ. ഈ ജാമ്യം സ്റ്റേഷനിൽ തന്നെ ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ റിമാൻഡ് ചെയ്യപ്പെട്ടു. നോണ്‍ ബെയിലബില്‍ ആയത് കൊണ്ട് തന്നെ ജാമ്യം കിട്ടുകയില്ലെന്ന് പലരും പറയുന്ന കേട്ടു.
അയാളുടെ ഹൈ ബിപി എനിക്ക് തന്ന പ്രഷറിന് പരിഹാരമായില്ലെങ്കിലും, ഇത്രയും സമയമെങ്കിലും കസ്റ്റഡിയിൽ ഇരുന്നല്ലോ. ഈ അറസ്റ്റ് എന്റെ വിജയം തന്നെയാണ്. ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു. സൂരജ് ചേട്ടന് അസുഖമൊക്കെ മാറാൻ ഞാൻ പ്രാർത്ഥിക്കാം കേട്ടോ. ഈ കഥയോ കഥാപാത്രങ്ങളോ അവസാനിക്കുന്നില്ല. പരിഹാരം കാണും വരെ പോരാടും. ചേട്ടനു ബിപി കൂടിയത് കൊണ്ട് റെസ്റ്റ് കൊടുക്കുന്നുവെന്നും റോഷ്ന മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലും കുറിച്ചു.












Click it and Unblock the Notifications