ആമിർ ഖാന്‍റെ ആസ്തി 1862 കോടി, മകൾ ഇറയുടെ സമ്പാദ്യമോ?; നൂപുർ ഷിഖാരെയുടെ സ്വത്ത് വിവരങ്ങളും
ഡൽഹി: ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാനും സുഹൃത്ത് നൂപുർ ഷിക്കാരെയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രധാന ചർച്ച. വിവാഹത്തേക്കാൾ ഉപരി ഇരുവരും തങ്ങളുടെ വിവാഹത്തിന് തിരഞ്ഞെടുത്ത വസ്ത്രങ്ങളാണ് ചർച്ചയായതെന്ന് വേണമെങ്കിൽ പറയാം.
പതിവ് ബോളിവുഡ് രീതിയിൽ നിന്നും തീർത്തും വ്യത്യസ്തമായി വളരെ സിമ്പിൾ ലുക്കിലായിരുന്നു ഇരുവരും ചടങ്ങിനൊരുങ്ങിയത്. ഫിറ്റ്നസ് കോച്ചായ നൂപുർ ഷോർട്സും കയ്യില്ലാത്ത ബനിയനുമായിരുന്നു ധരിച്ചത്. ഇറയാകട്ടെ ലെഹങ്കയും ലാച്ചയുമൊക്കെ മാറ്റിവെച്ച് ഹാരെം പാന്റും ബ്ലൗസും ഒപ്പം കോലാപൂരി ചെരുപ്പുമാണ് അണിഞ്ഞത്. ഇതാണ് പലരേയും ചൊടിപ്പിച്ചത്.

സ്വന്തം വിവാഹച്ചടങ്ങിനെ വിലകുറച്ച് കാണുകയാണെന്ന തരത്തിലായിരുന്നു ചിലർ നടത്തിയ വിമർശനം. എന്നാല്‍ പരമ്പരാഗത രീതികളെ മാറ്റിനിര്‍ത്തി സ്വന്തം ഇഷ്ടമനുസരിച്ച് സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാൻ ഇരുവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു പിന്തുണച്ച് കൊണ്ടുള്ള കമന്റുകൾ.
അതേസമയം വിവാഹത്തിന്റെ സിമ്പ്ലിസിറ്റി വാർത്തയാകുമ്പോൾ തന്നെ ആമിറിന്റെ മകളുടെ ആസ്തി വിവരങ്ങളും ചർച്ചയാകുന്നുണ്ട്. 1862 കോടി ആസ്തിയുള്ള ആമീറിന്റെ മകൾ ഇറയുടെ ആസ്തി ചില്ലറയായിരിക്കില്ലെന്നാണ് ചിലർ പറയുന്നത്. എന്നാൽ സൂപ്പർ താരത്തിന്റെ മകൾ ആസ്തിയുടെ കാര്യത്തിലും ബോളിവുഡിലെ മറ്റ് താരപുത്രിമാരെ പോലെയല്ല. ഇറയുടെ ആകെ ആസ്തി 5 കോടിയാണാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭർത്താവ് നൂപുർ ഖാന്റെ ആസ്തിയാകട്ടെ 8.2 കോടിയും. അതായത് രണ്ട് പേർക്കും ആകെ 13.2 കോടി. എന്നിരുന്നാലും പിതാവിന്റെ സ്വത്തിന്റെ ഒരുപങ്ക് ഇറയ്ക്കും അവകാശപ്പെട്ടതല്ലേയെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയിലുണ്ടായ മകളാണ് ഇറയും ജുനൈദും. റീനയുമായി ആമിർ വേർപിരിഞ്ഞതോടെ മക്കൾ അമ്മയ്ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ബോളിവുഡിലെ പതിവ് പിന്തുടർന്ന് സൂപ്പർ താരങ്ങളുടെ മക്കൾ സിനിമയിൽ ചേക്കേറിയപ്പോൾ ഇറ പക്ഷേ അച്ഛന്റെ പാത പിന്തുടർന്നില്ല. നിലവിൽ ഒരു എൻ ജി ഒയുടെ സി ഇ ഒ ആയി പ്രവർത്തിക്കുകയാണ് ഇറ. അതേസമയം ഇറയേയും ജുനൈദിനേയും കൂടാതെ ആസാദ് ഖാൻ എന്നൊരു മകൻ കൂടി ആമിർ ഖാനുണ്ട്. സിനിമ സഹ സംവിധായിക കിരൺ റാവുവിനൊപ്പമുള്ള ജീവിതത്തിനിടെ സറോഗസിയിലൂടെയായിരുന്നു ഇരുവർക്കും മകൻ പിറന്നത്. കിരൺ റാവുവുമായുള്ള വിവാഹ ബന്ധവും ആമിർ ഖാൻ പിന്നീട് വേർപിരിഞ്ഞിരുന്നു.












Click it and Unblock the Notifications