Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പുവിന്റെ അച്ഛനല്ലേ എന്ന പരിഗണന കൊടുത്തു: അതിന്റെ ആവശ്യമുണ്ടായിരുന്നില്ല; അമൃതയും അഭിരാമിയും

നടന്‍ ബാലയും മുന്‍ഭാര്യ അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ ഇരുവരുടേയും മകള്‍ പാപ്പുവിനും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പിതാവ് ബാലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരഃനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു മകള്‍ക്കെതിരായ സൈബർ ആക്രമണം. ഇതിന് പിന്നാലെ ഈ വിഷയത്തില്‍ തുറന്നടിച്ചുകൊണ്ട് അമൃത സുരേഷും രംഗത്ത് വന്നിരുന്നു. ദീർഘമായ ഒരു വീഡിയോയിലൂടെയായിരുന്നു അമൃതയുടെ പ്രതികരണം. എന്തുകൊണ്ടാണ് അന്ന് അങ്ങനെ ഒരു പ്രതികരണത്തിന് തയ്യാറായതെന്ന് തുറന്ന് പറയുകയാണ് അമൃത സുരേഷ് ഇപ്പോള്‍.

എല്ലാവരുടേയും വിവാഹ മോചനം നടക്കുന്നത് പോലെ തന്നെ നിയമപരമായ ധാരണയുടെ പുറത്താണ് ഞങ്ങളുടേയും വിവാഹം വേർപെടുത്തിയിരിക്കുന്നത്. നമ്മള്‍ ആരും അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയരുതെന്നായിരുന്നു ആ ധാരണയിലെ പ്രധാനപ്പെട്ട കാര്യമെന്നും അമൃത സുരേഷ് പറയുന്നു. ക്രിസ്മസ് ദിനത്തില്‍ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

abhirami-amrutha-

കഴിയുന്നതും ആ ധാരണ പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ മകളേയും അതിലേക്ക് വലിച്ചിഴയ്ക്കുമെന്ന് അറിയാമായിരുന്നു. അമ്മയും അച്ഛനും എല്ലാവരും വീഡിയോയില്‍ വന്ന് വൃത്തികേടാക്കുന്നുവെന്ന് കൊച്ചിനോട് എല്ലാവരും പറയുന്ന സ്ഥിതിയുണ്ടാകും. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു.

ആ വീഡിയോ ഇട്ടതിന് ശേഷം ഞങ്ങളെ പിന്തുണച്ച് ഒരുപാട് പേർ വന്നു. മകള്‍ക്ക് നേരെ വന്ന ആക്രമണം സഹിക്കാന്‍ പറ്റാതായതോടെയാണ് അന്ന് അങ്ങനെയെല്ലാം പറഞ്ഞ് പോയത്. ഇപ്പോഴും ആരേയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ഞങ്ങള്‍ വരുന്നില്ല. അവർ സന്തോഷമായി ജീവിക്കട്ടെ, നമ്മളെ ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നും അമൃത സുരേഷ് വ്യക്തമാക്കുന്നു.

അമൃതയ്ക്കൊപ്പം സഹോദരി അഭിരാമി സുരേഷും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. എതിർപക്ഷത്ത് നില്‍ക്കുന്നവർക്ക് ചേച്ചി കുറെ പരിഗണന കൊടുക്കുമായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്. 'അവരുടെ ആരോഗ്യ നിലയൊക്കെ മോശമായിരുന്നു. ചേച്ചി വെറുതെ കണ്‍സിഡറേഷനൊക്കെ കൊടുക്കും. പോട്ടെ പാപ്പുവിന്റെ അച്ഛയല്ലേ. എന്ന് തന്നെ പറയുമായിരുന്നു. അതിന്റെ ആവശ്യം എന്താണ്. സ്വയം മോശക്കാരിയായിക്കൊണ്ട് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല' അഭിരാമി സുരേഷ് പറഞ്ഞു.

എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും സ്റ്റേജില്‍ എത്തുമ്പോള്‍ അതെല്ലാം സാധാരണയായി മറന്ന് പോകാറുണ്ട്. അങ്ങനെ ഇല്ലാതിരുന്ന ഒരേയൊരു സാഹചര്യം അച്ഛന്‍ മരിച്ചതിന് ശേഷം ചെയ്ത ആദ്യ പരിപരാടിയിലായിരുന്നു. വളരെ പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. വയ്യായ്കയൊന്നും ഉള്ള ആളായിരുന്നില്ല. അച്ഛനുമായി ചേർന്ന് എല്ലാ തയ്യറാക്കി വെച്ച പരിപാടിയായിരുന്നു. ഞങ്ങള്‍ എന്നും പാടാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ആ സാഹചര്യത്തില്‍ ഞങ്ങള്‍ പാടില്ലെങ്കില്‍ അത് അച്ഛന്റെ ആത്മാവിന് വിഷമമാകും അങ്ങനെയാണ് പരിപാടി അവതരിപ്പിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോയത്.

മകള്‍ക്ക് വിദ്യാഭ്യാസപരമായി നിയമം പഠിക്കണമെന്ന ആഗ്രഹമാണുള്ളത്. അവള്‍ കുറേ കാര്യങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാമുള്ള ട്രോമയില്‍ നിന്നായിരിക്കും അങ്ങനെ പറയുന്നത്. സംഗീതപരമായും അവള്‍ക്ക് കഴിവുണ്ട്. കംപോസിങും ഇഷ്ടമാണ്. ഈ ന്യൂഇയറിന് അവളുടെ ആദ്യ റെക്കോർഡിങ് പുറത്തിറക്കുന്നുണ്ടെന്നും അമൃത സുരേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+