700 കോടി ക്ലബില്‍ കേറി ആനിമല്‍, ലാഭവിഹിതം സന്ദീപ് റെഡ്ഡി വംഗയുടെ പോക്കറ്റിലേക്ക്; കിട്ടുന്നത് ഇത്ര
ബോളിവുഡില്‍ ചരിത്രം തീര്‍ത്തിരിക്കുകയാണ് രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍. ഈ വര്‍ഷത്തെ നാലാമത്തെ മെഗാ വിജയത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ് ചിത്രം. ബോളിവുഡിന് മാത്രമല്ല സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയ്ക്കും വലിയ നേട്ടങ്ങളാണ് ചിത്രം കൊണ്ട് ഉണ്ടായിരിക്കുന്നത്. ആനിമല്‍ നിലവില്‍ ഗദര്‍ രണ്ടാം ഭാഗത്തിന്റെയും പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
നിലവില്‍ വേള്‍ഡ് വൈഡ് എല്ലാം ചേര്‍ത്ത് ചിത്രം മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യയില്‍ ഗദര്‍ രണ്ടാം ഭാഗം വലിയ കുതിപ്പുണ്ടാക്കിയിരുന്നു. അതേസമയം ആനിമല്‍ ഇതുവരെ 485 കോടി ഗ്രോസാണ് ഇന്ത്യയില്‍ നേടിയത്. നെറ്റ് കളക്ഷന്‍ പ്രകാരം ഇത് 400.25 കോടി വരും. അതേസമയം ഓവര്‍സീസില്‍ വന്‍ കുതിപ്പ് തന്നെയാണ് ചിത്രം നടത്തുന്നത്. ഇതിനോടകം 21.50 മില്യണ്‍ യുഎസ് ഡോളറാണ് ചിത്രം നേടിയത്. ഇത് ഏകദേശം 179 കോടി വരും.

ഷാരൂഖ് ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഒരു സൂപ്പര്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വേള്‍ഡ് വൈഡ് കളക്ഷനാണിത്. മൊത്തം 664 കോടിയാണ് വേള്‍ഡ് വൈഡ് ചിത്രം നേടിയത്. എന്നാല്‍ ചിത്രം വിവിധ ഭാഷകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാ ഭാഷകളിലും നിന്നുമായി 538 കോടിഗ്രോസാണ് ചിത്രം നേടിയത്. അതേസമയം നെറ്റ് കളക്ഷന്‍ 445 കോടി വരും. ഓവര്‍സീസ് എല്ലാ ഭാഷയും ചേര്‍ത്ത് 22.75 മില്യണ്‍ ഡോളര്‍ അഥവാ 189 കോടി വരും. വേള്‍ഡ് വൈഡ് എല്ലാ ഭാഷകളും ചേര്‍ത്ത് 727 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ജവാനും പഠാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്തത് ആനിമലാണ്. ടൈഗര്‍ ത്രീയ്‌ക്കോ ഗദര്‍ ടുവിനോ ആനിമലിന്റെ അത്രയും കുതിപ്പ് വേള്‍ഡ് വൈഡ് കളക്ഷനില്‍ ഇല്ല. അതേസമയം ഇന്‍സ്റ്റന്റ് ബ്ലോക്ബസ്റ്ററായിരിക്കുകയാണ്. വെറും നൂറ് കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. നിര്‍മാതാക്കളായ ടി സീരീസിന്റെ പോക്കറ്റ് നിറച്ചിരിക്കുകയാണ് ചിത്രം.
എന്നാല്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ അടക്കം തയ്യാറാക്കിയത് സന്ദീപ് റെഡ്ഡിയുടെ സഹോദരന്‍ പ്രണയ് റെഡ്ഡി വംഗയാണെന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണത്തില്‍ സന്ദീപും പങ്കാളിയാണ്. 200 കോടി രൂപയാണ് ചിത്രത്തിന്റെ മഹാവിജയത്തെ തുടര്‍ന്ന് സന്ദീപ് റെഡ്ഡിക്കും കുടുംബത്തിനുമായി ലഭിക്കുന്നത്.
വെറും രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ സന്ദീപ് ബോളിവുഡിലെ മുന്‍നിര സംവിധായകനായി മാറിയിരിക്കുകയാണ്. ഇത്ര വലിയ നേട്ടം മറ്റൊരും സംവിധായകനും സ്വന്തമാക്കിയിട്ടില്ല. സന്ദീപിന്റെ സഹോദരന്‍ പ്രണയ് റെഡ്ഡി വംഗ യുഎസ്സില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. തന്റെ പൈതൃക സ്വത്തായ 36 ഏക്കര്‍ വിറ്റാണ് നിര്‍മാണ കമ്പനി സന്ദീപുണ്ടാക്കിയത്. ഒന്നര കോടി ഇതിലൂടെ ലഭിച്ചിരുന്നു.
തുടര്‍ന്ന് ഈ നിര്‍മാണ കമ്പനിയുടെ ചുമതല സഹോദരനെ ഏല്‍പ്പിക്കുകയായിരുന്നു സന്ദീപ് റെഡ്ഡി. ടി സീരീസാണ് ഈ സ്റ്റുഡിയോയ്ക്ക് ഫണ്ട് ചെയ്തിരുന്നത്. പ്രൊഡക്ഷന്‍ ബിസിനസ്സില്‍ പ്രണയ് സഹ പങ്കാളിയാവുകയും ചെയ്തു. 50 ശതമാനമാണ് ഷെയര്‍. ടിസീരീസാണ് ചിത്രം വിതരണം ചെയ്തത്. ഇവര്‍ എക്‌സിബിറ്റേഴ്‌സില്‍ നിന്ന് അഡ്വാന്‍സുകളും വാങ്ങിയിരുന്നു. എന്നാല്‍ ആനിമല്‍ മഹാവിജയമായതോടെ 200 കോടിയാണ് വംഗ കുടുംബം സ്വന്തമാക്കുക. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്യാനായി തന്റെ എല്ലാ സമ്പത്തും ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ സന്ദീപ് വെളിപ്പെടുത്തിയിരുന്ന.ു












Click it and Unblock the Notifications