മഞ്ജുവാര്യറെക്കുറിച്ച് ഇവന്‍ എന്താണ് ഈ പറയുന്നത്, അടി കൊടുക്കണം: ആറാട്ടണ്ണനെതിരെ ശാന്തിവിള ദിനേശ്
ആറാട്ട് അണ്ണന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ രംഗത്ത് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ സംവിധായകന്‍ ശാന്തിവിള ദിനേശ് തെറിവിളിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ രംഗത്ത് വൈറലാണ്. സന്തോഷ് വർക്കി തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. സന്തോഷ് വർക്കി അടക്കമുള്ളവർ പണം വാങ്ങി സിനിമ റിവ്യൂ ചെയ്യുന്നുവെന്ന ആരോപണം ശാന്തിവിള ദിനേശ് നേരത്തെ നടത്തിയിരുന്നു.
തനിക്കെതിരായി ഉയർത്തിയ ആരോപണത്തെക്കുറിച്ച് സന്തോഷ് വർക്കി ശാന്തിവിള ദിനേശിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് അസഭ്യ വർഷവും ഭീഷണിയും ഉണ്ടായത്. തനിക്കെതിരെ നേരത്തേയും അദ്ദേഹം ഇത്തരത്തിലുള്ള കാര്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ആളുകള്‍ കാണാത്ത ഒരു പടം എങ്ങാനും സംവിധാനം ചെയ്ത അദ്ദേഹം എവിടുത്തെ സംവിധായകനാണെന്നും സന്തോഷ് വർക്കി ചോദിച്ചിരുന്നു.

ഇതിന് ശേഷം ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുകയാണ്. എനിക്ക് വരുന്ന ഏത് ഫോണ്‍കോളുകളും എടുക്കുന്ന വ്യക്തിയാണ് ഞാന്‍. തിരക്കാണെങ്കില്‍ പരമാവധി തിരിച്ച് വിളിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയുണ്ട് ഒരു ദിവസം ആറാട്ടണ്ണന്‍ വിളിക്കുന്നു. പേര് പറഞ്ഞപ്പോള്‍ തന്നെ നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
വീണ്ടും അവന്‍ വിളിച്ചപ്പോള്‍ എന്താണ് നിനക്ക് വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. മാരിവില്ലിന്‍ ഗോപുരം എന്ന സിനിമക്ക് ഞാന്‍ നല്‍കിയ റിവ്യൂ ശരിയായില്ലെന്ന് പറഞ്ഞ് നിങ്ങള്‍ വീഡിയോ ചെയ്തില്ലേയെന്നായിരുന്നു അവന്‍ ചോദിച്ചത്. ഞാന്‍ അറിഞ്ഞ കാര്യം പോലുമല്ല. ഞാന്‍ മാരിവില്ലിന്‍ ഗോപുരം സിനിമ കാണുകയോ ഇവന്റെ റിവ്യൂവിനെ കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അതും പറഞ്ഞ് ഫോണ്‍കട്ട് ചെയ്ത ഞാന്‍ ആ നമ്പർ ബ്ലോക്ക് ചെയ്തു.
അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ വേറെ നമ്പറില്‍ നിന്നും വിളി. ഒന്നും മിണ്ടാതെ ആ നമ്പറും ഞാന്‍ ബ്ലോക്ക് ചെയ്തു. ആ നമ്പറും ബ്ലോക്ക് ചെയ്തോ എന്ന് ചോദിച്ച് മറ്റൊരു നമ്പറില്‍ നിന്നും വീണ്ടും വിളിച്ചപ്പോള്‍ മലയാളത്തില്‍ പറയാവുന്ന ശുദ്ധമായ ഒരു തെറിവിളിച്ചിട്ട് "നിന്നെ എറണാകുളത്ത് എവിടേലും കണ്ടാല്‍ നിന്റെ മൂക്ക് ഞാന്‍ ഇടിച്ച് പരത്തും" എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. അവന്‍ ഇതൊക്കെ റെക്കോർഡ് ചെയ്യുകയാണെന്ന് ഞാന്‍ അറിയില്ലായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ആ റെക്കോർഡ് ചെയ്ത സാധനം അവന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ഒരോരുത്തരും വിദേശത്ത് നിന്നൊക്കെ വിളിച്ച സംസാരിച്ചപ്പോഴാണ് ഈ കാര്യം ഞാന്‍ അറിഞ്ഞത്. തിരുവനന്തപുരത്തൊന്നും ഇങ്ങനത്തെ ആളില്ല. ഇവന്‍ മാത്രല്ല അലന്‍ജോസ് പെരേര, കിം ബോയി എന്നൊക്കെ പറഞ്ഞ് കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. ഇവരെയൊക്കെ ഇങ്ങനെ കയറൂരി വിടാമോയെന്നാണ് ഞാന്‍ ചോദിക്കുന്നത്. കുറച്ച് ക്യാമറകള്‍ ഇവരുടെ പുറകെ പോകുന്നതോടെ ഞങ്ങള്‍ എന്തോ സംഭവമാണെന്നാണ് ഇവർ വിചാരിക്കുന്നത്.
എല്ലാത്തിനേയും പിടിച്ച് അകത്തിടണം. എന്തൊക്കെ കാര്യമാണ് അവന്‍ പറയുന്നത്. 'മഞ്ജുവാര്യർക്ക് എന്നേക്കാളും പ്രായമുണ്ട്, എങ്കിലും ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാം' എന്ന്. അപ്പോള്‍ ചെവിട്ടിനിട്ട് അടി കൊടുക്കണ്ടേ. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചെന്നും പറയുന്നു. അയാള്‍ ഒരു പാവമായതുകൊണ്ടാണ് മാന്യമായി സംസാരിച്ചതെന്നും ശാന്തിവിള കൂട്ടിച്ചേർത്തു.












Click it and Unblock the Notifications