Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യ എന്ന ഒറ്റപ്പെടുത്തുമെന്ന് അവർ പ്രതീക്ഷിച്ചു: തമ്മിലടിപ്പിക്കാനാകില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി: സിബിന്‍

തങ്ങള്‍ക്കെതിരായി ഉയരുന്ന നെഗറ്റീവ് പ്രചരണങ്ങളെ കാര്യമാക്കുന്നില്ലെന്ന് പ്രമുഖ ഡിജെയും മുന്‍ ബിഗ് ബോസ് താരവുമായ സിബിന്‍. ബിഗ് ബോസില്‍ തന്നെയുണ്ടായിരുന്ന ഒരു വ്യക്തി എഴുതിയ കുറിപ്പ് ഞാന്‍ കണ്ടിരുന്നു. ഇവന്‍ കാരണം നിനക്കുള്ള ഷോ കൂടെ നഷ്ടപ്പെട്ടില്ലേ എന്ന് ആ കുറിപ്പില്‍ ആര്യയോടെ ചോദിക്കുന്നുണ്ടായിരുന്നു. ആര്യ എനിക്ക് വേണ്ടി സംസാരിക്കാതിരിക്കും ഒറ്റപ്പെടുത്തും എന്നൊക്കെ അവർ പ്രതീക്ഷിച്ചു കാണും. എന്നാല്‍ അങ്ങനെ ഒരു വിഷയവും ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്ത് തേങ്ങാക്കൊല വന്നാലും ഞങ്ങളെ രണ്ടുപേരേയും തമ്മില്‍ അടുപ്പിക്കാന്‍ പറ്റില്ലെന്ന് എനിക്കും ആര്യക്കും മനസ്സിലായി. അങ്ങനെയാണ് കല്യാണം കഴിക്കാന്‍ തീരുമാനിച്ചതെന്നും സിബിന്‍ പറയുന്നു. ജാങ്കോ സ്പെയിസ് ടിവി എന്ന യൂട്യൂബ് ചാനലിന് വേണ്ടി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാല സുഹൃത്തുക്കളായ തങ്ങള്‍ വിവാഹിതരാകുന്നുവെന്നും ആര്യയും സിബിനും അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്.

sibin-arya-

ബിഗ് ബോസ് എന്ന് പറയുന്നത് ഒരു റിയാലിറ്റി അല്ല. അതൊരു ഷോയാണ് എന്ന ആ സത്യം എല്ലാവരും മനസ്സിലാക്കണം. ഈവൻ ലാലേട്ടനെ വരെ കൊണ്ട് നിർത്തിയിട്ട് അവർ ചെയ്യിപ്പിക്കുന്ന ഒരു ഷോ ആണ്. മോഹൻലാൽ ഒരിക്കലും റിയൽ ലൈഫ് സിനാരിയോയിൽ ഇങ്ങനെ പെരുമാറുന്ന ഒരാളല്ല. ഇവർക്ക് വേണ്ടവിധം അദ്ദേഹത്തെ കൊണ്ട് പെരുമാറിപ്പിക്കുന്നു.

യഥാർത്ഥ ജീവിതത്തില്‍ എന്നെ ആരെങ്കിലും പ്രവോക്ക് ചെയ്താലും അയാളെ ഇടിക്കാനോ അടിക്കാനോയെന്നും തോന്നുന്നില്ല. ഇവിടെ നിയമമുണ്ട്, അതിനപ്പുറം സാമൂഹ്യപരമായി അങ്ങനെയല്ല നമ്മള്‍ പെരുമാറേണ്ടത് എന്ന ബോധ്യമുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ എത്തുമ്പോള്‍ ഇങ്ങനെയൊക്കെ കാണിച്ചാലേ ആളുകള്‍ തിരിച്ചറിയൂ, അതും അല്ലെങ്കില്‍ ബിഗ് ബോസ് അധികൃതർ തന്നെ പുറത്ത് വിടുകയുള്ളു. അവർക്കും വേണ്ടതും കണ്ടന്റാണെന്നും സിബിന്‍ പറയുന്നു.

ബിഗ് ബോസില്‍ പോയി വരുന്ന ഒരാളുടെ ജീവിതം മാറി മറിയും. അതുവരെ ജീവിച്ച ജീവിതം ആയിരിക്കില്ല. ബിഗ് ബോസിലെ എല്ലാ മത്സരാർത്ഥികള്‍ക്കും ആരാധകരുണ്ട്. അതായത് ടോപ് 5 ലോ, ടോപ് 3 യിലോ വരുന്നവർക്ക് നല്ല ആരാധകരുണ്ട്. പക്ഷെ മറ്റ് രണ്ടു പേരുടെ ആരാധകർ നമ്മുടെ ഹേറ്റേഴ്സാണ്. ഞാന്‍ ബിഗ് ബോസില്‍ നിന്നും വിജയിച്ച് പുറത്ത് വന്നാലും മറ്റ് പലരുടേയും ആരാധകർ ഹേറ്റേഴ്സ് ആകും. അത് അങ്ങനെ ആയല്ലേ പറ്റുകയുള്ളുവെന്നും അദ്ദേഹം ചോദിക്കുന്നു.

ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ കാണുന്നതാണ് യാഥാർത്ഥ്യം എന്ന് വിശ്വസിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു. ഉദാഹരണം പറയുകയാണെങ്കില്‍ ഒരു കോളേജ് ഷോയിലേക്ക് എന്നെ ബുക്ക് ചെയ്തപ്പോള്‍ ചില കുട്ടികള്‍ പറഞ്ഞത് എന്നെ വിളിക്കേണ്ട എന്നായിരുന്നു. എനിക്ക് കുറേ ഹേറ്റേഴ്സ് ഉണ്ടെന്നതായിരുന്നു അവരുടെ കാരണം. എന്നാല്‍ പുറത്തിറങ്ങുന്ന സമയത്ത് ഇന്നുവരെ ഒരാളും എന്നോട് മോശമായി പെരുമാറിയിട്ടില്ല. എല്ലാ അമ്മമാരും എവിടെ വെച്ച് കണ്ടാലും വന്ന് കെട്ടിപ്പിടിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും മറ്റുമുള്ള ഫേക്ക് ക്യാമ്പയിനാണ് നേരത്തെ പറഞ്ഞ വിദ്യാർത്ഥികള്‍ കണ്ടത്.

ഇപ്പോള്‍ ഈ നെഗറ്റീവ് പ്രചരണമൊന്നും ഞാന്‍ നോക്കാറില്ല. അതൊക്കെ വായിച്ച് ഒരു മരവിപ്പ് സ്റ്റേജില്‍ എത്തി. അതായത് അവന്മാർ എന്ത് വേണമെങ്കിലും പറഞ്ഞിട്ട് പോട്ടെ എന്ന നിലയിലേക്ക് എത്തി. അതിനുള്ള പ്രധാന കാരണം റിയല്‍ ലൈഫില്‍ നമുക്ക് അങ്ങനത്തെ ഒരു അനുഭവം ഇല്ല എന്നുള്ളതാണ്. ഇന്‍സ്റ്റയിലും യൂട്യൂബിലും ഫേസ്ബുക്കിലും വരുന്നത് കണ്ട് തളരരുത് എന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+