'ഷാനവാസ് പറഞ്ഞത് കേട്ട് എല്ലാവരും കൈയ്യടിച്ചു, മോഹൻലാലും ഏഷ്യാനെറ്റും വരെ ഇതിന് കൂട്ട് നിൽക്കുന്നു/
ബിഗ് ബോസ് മലയാളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൽജിബിടിക്യൂ പ്രതിനിധികളെ ഉൾപ്പെടുത്താറുണ്ട്. ഇത്തവണ ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയുമാണ് മത്സരാർത്ഥികളായി എത്തിയത്. ഇവർക്ക് പക്ഷെ ഹൗസിനുള്ളിലും പുറത്തും ഒരു വലിയ വിഭാഗം എതിരാണ്. വൈൽഡ് കാർഡായി എത്തിയ ലക്ഷ്മിയാണ് ഹൗസിൽ ഇവർക്കെതിരെ രംഗത്തെത്തിയ ഒരാൾ. ഇവരെ അധിക്ഷേപിച്ചടക്കം ലക്ഷ്മി സംസാരിച്ചു. ഇതിനെ ബിഗ് ബോസ് കടുത്ത ഭാഷയിൽ താക്കീത് ചെയ്തിരുന്നു. എന്നാൽ ഈ താക്കീതിലൂടെയും വിവാദം ചർച്ചയാക്കിയതിലൂടെയുമെല്ലാം എൽജിബിടിക്യു എന്ന വിഷയം മലയാളികളിലേക്ക് ഇൻജക്ട് ചെയ്യാൻ ശ്രമിക്കുകയാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ എന്ന ആക്ഷേപമാണ് ചില ബിഗ് ബോസ് ആരാധകർ ഉയർത്തുന്നത്. അത്തരത്തിലൊരു കുറിപ്പ് ഇങ്ങനെ
'ബിഗ് ബോസ് മലയാളം സീസൺ 7 മലയാളികളിലേക്ക് എൽജിബിടിക്യു എന്ന വിഷം ഇൻഡയറക്ട് ആയി ഇഞ്ചക്ട് ചെയ്ത് സമൂഹത്തിൽ അത് നോർമലൈസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പ്രഥമ ഉദാഹരണം ആദില, നൂറ എന്ന ലെസ്ബിയൻ കപ്പിൾസ് ആണ്. അവർ ഒരുമിച്ച് കുളിക്കുന്നതും സ്നേഹിക്കുന്നതും സമൂഹത്തിൽ യാതൊരു ഉള്ളുപ്പും ഇല്ലാതെ കാണിക്കുന്നു. അത് കോമ്പോ ആയിട്ടും "പൂമ്പാറ്റകൾ" എന്ന പേരിൽ കേരള സമൂഹം ആഘോഷിക്കുന്നു.

ഇതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ഷാനവാസ്, അനീഷ്. മുൻ സീസണുകളിൽ കണ്ടിട്ടില്ലാത്ത വിധം ബൈസെക്‌ഷ്വൽ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള 2 പേരെ കോമ്പോ ആക്കി. അവർ പരസ്പരം കൊഞ്ചുന്നതും കുഴയുന്നതും പുറകിൽ നിന്ന് വന്ന് കെട്ടിപ്പിടിക്കുന്നതും ഒക്കെ മലയാളി സമൂഹം ആഘോഷിക്കുന്നു, അടിപൊളിയാണെന്ന് പറയിക്കുന്നു. അതിന് "ടോം ആൻഡ് ജെറി" എന്ന കോമ്പോ പേരും ഇടുന്നു.
അതുപോലെ ഗസ്റ്റ് ആയി എൽജിബിടിക്യു ആക്ടിവിസ്റ്റ് റിയാസ് സലീമിനെ കൊണ്ട് വരുന്നു. ഈ അനീഷ്, ഷാനവാസ് നെ കൊണ്ട് "ഐ ലവ് യു" പറയിക്കുന്നു. അതും പോരാഞ്ഞിട്ട് മോഹൻലാലിനെയും കൊണ്ടുവന്ന് "ഐ ലവ് യു" വീണ്ടും പറയിക്കുന്നു. അതുപോലെ നിങ്ങൾ സ്നേഹം കൂടുമ്പോൾ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത് എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ഷാനവാസ് പറയുന്ന ഉത്തരം - "ഞാൻ അവനെ കടിക്കും" എന്ന്.
അത് കണ്ട് ഒന്നും അറിയാത്ത കുടുംബ പ്രേക്ഷകരും, കുട്ടികളും കൈയടിക്കുന്നു. എന്താണ് ഇതിന്റെ പിന്നിലെ ഉദ്ദേശം എന്നത് വ്യക്തമാണ്. ഇതിന്റെ പിന്നിലെ പ്രൊപ്പഗണ്ട കാണുന്ന പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാവും. അതിനുള്ള ബോധവും വിവരവും ഉള്ളവർ തന്നെയാണ് മലയാളി. അതിന് ഏഷ്യാനെറ്റ് എന്ന ചാനലും കൂട്ടുനിൽക്കുന്നു എന്നതാണ് വിഷമകരം.
ഇതിന് പിറകിൽ ശക്തമായ അജണ്ടയുണ്ട്. കേരളത്തെ നശിപ്പിക്കാൻ വേണ്ടി പി.ആർ ടീമുകളും സജ്ജമാണ് എന്നതാണ് മറ്റൊരു സത്യം. അതുപോലെ "പ്ലാച്ചി" എന്ന പാവയെ പിടിച്ച് ബ്ലാക്ക് മാജിക്ക് പ്രൊമോട്ട് ചെയ്യുന്ന അനുശ്രീ എന്ന കണ്ടെസ്റ്റന്റിനെയും നമ്മൾക്ക് കാണാം. അവൾ ആളുകളെ ശപിക്കുന്നതും ഉണ്ട്. ഇതിന്റെ ഐറണി എന്തെന്നു വെച്ചാൽ ഈ വൃത്തികേട് പ്രൊമോട്ട് ചെയ്യുന്ന 5 പേരാണ് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നത് - അനീഷ്, ഷാനവാസ്, ആദില, നൂറ, പിന്നെ വിഷം അനുശ്രീ. അതിൽ നിന്ന് തന്നെ കേരള സമൂഹത്തെ കാത്തിരിക്കുന്ന വിപത്തുകൾ നമ്മൾക്ക് മനസ്സിലാക്കാം.
ഈ അജണ്ടയിൽ ഒന്നും അറിയാതെ പെട്ട് പോകുന്നത് കുടുംബങ്ങളും, കുട്ടികളും, നിഷ്കളങ്കരായ അമ്മമാരും ആണ്. വരും വർഷങ്ങളിൽ ഇത് കേരളത്തിലെ കുടുംബങ്ങളെ ഇല്ലാതാക്കും. മൈൻഡ് ഗെയിം കാണാൻ വേണ്ടിയാണ് ബിഗ് ബോസ് കാണുന്നത്, പക്ഷേ മലയാളം ബിഗ് ബോസ് അവരുടെ വൃത്തികെട്ട അജണ്ട നടപ്പിലാക്കുന്നു. അതുപോലെ ഗസ്റ്റ് ആയി എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ ഉള്ളവരെ കൊണ്ട് വരുക അല്ലെങ്കിൽ അവരെ സപ്പോർട്ട് ചെയ്യുന്ന വിഷങ്ങൾ കൊണ്ടുവരുക - അതാണ് ഇപ്പോൾ പരുപാടി. ആദില, നൂറ കല്യാണം നടത്തിക്കുക. അങ്ങനെ മൊത്തത്തിൽ മലയാളം ബിഗ് ബോസ് ഹൗസ് ഒരു എൽജിബിടിക്യു ഹൗസ് ആയി മാറി. വരും നാളുകളിൽ കേരളത്തിലെ കുടുംബങ്ങളിൽ കലഹം കാണാം. അവിടെ ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ സദാചാര വിചാരണയും, ആണും ആണും, പെണ്ണും പെണ്ണും കോമ്പോ ഉണ്ടാക്കി വൃത്തികേട് കാണിച്ചു നടന്നാൽ യാതൊരു പ്രശ്നവും ഇല്ലാത്ത അവസ്ഥ.
കേരളം ഇത് എങ്ങോട്ടാണ് പോകുന്നത്? കേരള സമൂഹം ശക്തമായി ഒരുമിച്ചു നിന്ന് എതിർക്കേണ്ടതാണ്. ഒരു എൽജിബിടിക്യു പോലും വിജയിയായി വരരുത്. അതിനെ എതിർക്കുന്ന അല്ലെങ്കിൽ ഗെയിം കളിക്കുന്ന ആരെങ്കിലും സപ്പോർട്ട് ചെയ്ത് വിജയിയായി വരണം', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications