ദിലീപിന് ജോലി ചെയ്യാനുള്ള അവകാശമുണ്ട്: അന്ന് നിയമപരമായ ബാധ്യത ഉണ്ടായിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്
നടി ആക്രമണ കേസില്‍ പ്രതിയായ സമയത്ത് ദിലീപുമായി സഹകരിച്ച് സിനിമ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് ബി ഉണ്ണികൃഷ്ണന്. ദിലീപുമായി ബന്ധപ്പെട്ട കേസ് ഉയർന്ന് വന്നപ്പോള്‍ അദ്ദേഹത്തെ ഏതെങ്കിലും ഒരു സംഘടനയില്‍ നിന്നും ആദ്യമായി സസ്പെന്‍ഡ് ചെയ്യുന്നത് ഫെഫ്കയാണ്. ഫെഫ്കയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടർ കാർഡ് അദ്ദേഹത്തിനുണ്ടെന്നും ബി ഉണ്ണികൃഷ്ണന് പറയുന്നു.
ആ വാർത്ത ബ്രേക്ക് ചെയ്യുമ്പോള്‍ ദിലീപ് പൊലീസ് കസ്റ്റഡിയിലാണ്. അദ്ദേഹത്തെ ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു. അവിടെ നിന്നും അദ്ദേഹം എന്നെ വിളിച്ച് ഞാന്‍ നിരപരാധിയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞത് "ആയിക്കോട്ടെ, പക്ഷെ ഈ ഒരു ഘട്ടത്തിലൂടെ നിങ്ങള്‍ കടന്നുപോകണം" എന്നാണ്. കടന്നുപോയി നിരപരാധിത്വം തെളിയിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും പറഞ്ഞു.

ദിലീപിനൊപ്പം അന്നുവരെ ഒരു പടവും അന്ന് വരെ ഞാന്‍ ചെയ്തിരുന്നില്ല. മലയാളത്തില്‍ ഇത്രയധികം വിജയനിരക്കുള്ള ഒരു നടന് വേറെയില്ല. തുടർച്ചയായി പതിമൂന്നോളം വിജയങ്ങള്‍ നല്കിയ നായകനാണ് അദ്ദേഹം. ആ പ്രൈം ടൈമില്‍ അദ്ദേഹവുമായി ഞാന്‍ സിനിമ ചെയ്തില്ല. അദ്ദേഹവുമായി എനിക്ക് അത്രയും വലിയ ബന്ധമില്ലെന്നും ദി മലബാർ ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന് പറയുന്നു.
രണ്ടോ മൂന്നോ തവണ ഒന്നിച്ച് സിനിമ ചെയ്യാനുള്ള അവസരം വന്നിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് മാറിപ്പോയി. ഒരു ചർച്ച വന്നപ്പോള്‍ എന്തായാലും സിനിമ ചെയ്യാം എന്ന് പറഞ്ഞു. വിക്കുള്ള ഒരു വക്കീലിന്റെ കഥയാണ് ഞാന്‍ പറഞ്ഞത്. ആദ്യം മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയാണ്. അദ്ദേഹമാണ് ഈ കഥാപാത്രം ദിലീപിനായിരിക്കും ചേരുക എന്ന് പറയുന്നത്. ദിലീപിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സമ്മതം.
ഒരു പ്രൊഡക്ഷന്‍ കമ്മിറ്റ് അതോടെയുണ്ടായി. പക്ഷെ ആ സിനിമ ചെയ്യുന്നത് വൈകിപ്പോയി. പിന്നീട് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങി സിനിമ ചെയ്യാന്‍ തുടങ്ങിയല്ലോ? അവിടെ എനിക്ക് പറയാനുള്ളത്. അദ്ദേഹം കുറ്റാരോപിതന് മാത്രമാണ്, ദിലീപിന് ജോലി ചെയ്യാനുള്ള അവകാശമുണ്ട്. കേസുള്ള രാഷ്ട്രീയ നേതാക്കള്‍ നിയമസഭയിലും പാർലമെന്റിലും ഇരിക്കുന്നില്ലേ. എന്റെ ഈ കമ്മിറ്റ്മെന്റ് എനിക്ക് വലിയ നിയമപരമായ ബാധ്യതയായി മാറി.
ഒരു കോർപ്പറേറ്റുമായിട്ടായിരുന്നു കരാർ, ദിലീപിനും അതൊരു നിയമപരമായ ബാധ്യതയായിരുന്നു. അവരോട് ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ആ സിനിമ ചെയ്യണമെന്നായിരുന്നു അവർ പറഞ്ഞത്. അങ്ങനെ ആ പടം ചെയ്തു. ആ പടത്തിന് ശേഷം മറ്റൊരു പടം ചെയ്യാനുള്ള അവസരം വന്നപ്പോള്‍ കേസ് കഴിയട്ടെ എന്നാണ് പറഞ്ഞത്. ദിലീപിനോട് വ്യക്തിപരമായി എനിക്ക് യാതൊരു വിരോധവും ഇല്ല.
ഒരു സഹപ്രവർത്തകന് എന്ന രീതിയിലുള്ള ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ എന്തെങ്കിലും ചടങ്ങുണ്ടെങ്കില്‍ എന്നെ വിളിക്കാറുണ്ട്. മകളുടെ പിറന്നാളിന് ഞാന്‍ പോയിരുന്നു. ആ തരത്തിലുള്ള ബന്ധമുണ്ട്. അത് അല്ലാതെ ഏതെങ്കിലും ദിലീപിനെതിരായ കേസ് അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലോ പൊതുസമൂഹത്തില്‍ അയാള്‍ക്ക് അനുകൂലമായ മാനസികാവസ്ഥയിലേക്കോ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും ബി ഉണ്ണികൃഷ്ണന് പറയുന്നു.
ഡബ്ല്യുസിസി രൂപപ്പെട്ടപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ആ ആദരവ് ഇപ്പോഴും നിലനില്ക്കുന്നു. അതേ സമയം തന്നെ ശക്തമായ വിയോജിപ്പും ഉണ്ട്. അവർ ഒരിക്കലും ഞാന്‍ പാറയുന്ന ക്ലാസ് ഇഷ്യൂവിനെ അഡ്രസ് ചെയ്തിട്ടില്ല. ഡബ്ല്യുസിസി എടപെടുകയും അഭിപ്രായം പറഞ്ഞ വിഷയങ്ങളും നിശബ്ദത പാലിക്കുകയും ചെയ്തിട്ടുള്ള വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കണമെന്നും ബി ഉണ്ണികൃഷ്ണന് കൂട്ടിച്ചേർത്തു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications