ബാല എന്റെ അച്ഛന് വേണ്ടി പണമിറക്കിയിട്ടൊന്നുമില്ല, അങ്ങേർക്ക് സങ്കടം കാണും'; മറുപടിയുമായി സീക്രട്ട് ഏജന്റ്
കൊച്ചി: നടൻ ബാലയുടെ അടുത്ത സുഹൃത്തായിരുന്നു യുട്യൂബറും ബിഗ് ബോസ് താരവുമായ സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാൽ നടന്റെ നാലാം വിവാഹത്തിന് പിന്നാലെ ബാലയെ അതിരൂക്ഷമായി വിമർശിച്ച് സായ് കൃഷ്ണ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചു. ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുകയറരുത് എന്നും സായ് പറഞ്ഞു. ഇതിന് പിന്നാലെ സായ്ക്കെതിരെ ബാലയും രംഗത്തെത്തി.
സായ് കൃഷ്ണയുടെ പിതാവിനെ താൻ സഹായിച്ചിട്ടുണ്ടെന്നും അതിന്റെ നന്ദി സായ് കാണിച്ചില്ലെന്നുമായിരുന്നു ബാലയുടെ വാക്കുകൾ. സായിയുടെ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് സഹായം നൽകിയതെന്നും ബാല പറഞ്ഞു. ലക്ഷങ്ങൾ വ്യൂസിന് വേണ്ടി നന്ദികേട് കാണിച്ചുവെന്നും ബാല ആരോപിച്ചു. ഇപ്പോഴിതാ ബാലക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സായ്. യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

' ബാലയെ മനസിൽ നിന്ന് പറച്ച് കളഞ്ഞിട്ടില്ല, പക്ഷെ അങ്ങേര് തെറ്റ് ചെയ്താൽ ഞാൻ പ്രതികരിക്കും. ഞാൻ അരിക്ക് വേണ്ടി തന്നെയാണ് സംസാരിക്കുന്നത്. വളരെ മാന്യമായിട്ടാണ് ഞാൻ ഓരോ വിഷയത്തിലും പ്രതികരിക്കുന്നത്. ബാല ചേട്ടൻ വീഡിയോ ഇടുമ്പോള് വരുമാനം കിട്ടുന്നില്ലേ.
ബാലയുടെ പ്രശ്നം ഇതാണ് , ചെയ്ത കാര്യങ്ങളൊക്കെ വിളിച്ച് പറയും. എന്റെ വീഡിയോ കണ്ടവർക്ക് അറിയാം. എന്റെ അച്ഛന്റെ ട്രീറ്റ്മെന്റ് ആവശ്യത്തിനായി കാവേരി ആശുപത്രിയിലെ ഒരു ഡോക്ടറെ ബന്ധപ്പെടാൻ ബാലച്ചേട്ടൻ സഹായിച്ചിരുന്നു. ബാലച്ചേട്ടൻ വിളിച്ച് പറഞ്ഞ് അവർ എനിക്ക് നമ്പർ നൽകുകയായിരുന്നു. അപ്പോയിൻമെന്റ് കിട്ടാനാണ് സഹായിച്ചത്. ഞാൻ മുൻപേ ഇത് പറഞ്ഞതാണ്. പക്ഷെ അന്ന് ഞാൻ അങ്ങേരെ വിമർശിച്ച് സംസാരിച്ചിട്ടില്ലല്ലോ. ഡോക്ടറെ ബന്ധപ്പെടാൻ മാത്രമാണ് അങ്ങേര് സഹായിച്ചത്. അല്ലാതെ സാമ്പത്തിക സഹായമല്ല, എന്റെ പൈസ പോലും അച്ഛൻ വാങ്ങിയിട്ടില്ല, സ്വന്തം പൈസക്ക് ചികിത്സ നടത്തിയ ആളാണ് അദ്ദേഹം.
അയാൾ ഒരു സഹായം ചെയ്തുവെന്ന് വെച്ച് നന്ദി സ്ഥിരമായി കാണിക്കണം എന്ന് പറഞ്ഞാൽ. എനിക്കാ നന്ദിയുണ്ട്, പക്ഷെ അയാൾ ചെയ്യുന്ന മോശം കാര്യങ്ങൾ കണ്ടില്ലെന്ന് വെക്കാൻ പറ്റുമോ. പല കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ വാക്ക്പോര് തന്നെ നടന്നിട്ടുണ്ട്. എനിക്ക് വ്യക്തിപരമായ തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളിൽ ഞാൻ പ്രതികരിക്കും. എനിക്ക് സഹായം ചെയ്തെന്ന് കരുതി അടിമയെ പോലെ കാലാകാലം മിണ്ടാതിരിക്കാൻ പറ്റില്ല.
ബാലയുടെ സംസാരം കേട്ടാൽ എനിക്ക് വേണ്ടി പണമിറക്കിയെന്ന് തോന്നും. അങ്ങനെയൊരു മാനിപ്പുലേഷൻ ഉണ്ട് സംസാരത്തിൽ. ഈ ഒരു സാഹചര്യത്തിൽ ഞാൻ ബാലയെ പിന്തുണച്ച് വീഡിയോ ചെയ്യുമെന്ന് പുള്ളി കരുതി കാണും. പക്ഷെ എനിക്ക് അയാളെ പിന്തുണയ്ക്കാൻ പറ്റുന്നില്ല. പല കാര്യങ്ങളും നേരിട്ടറിഞ്ഞപ്പോൾ ബാലയോടുള്ള ബഹുമാനം പോയിപ്പോയി. അത്തരമൊരു സാഹചര്യത്തിൽ അച്ഛനെ സഹായിച്ച ആളല്ലേയെന്ന് ഓർത്ത് മിണ്ടാതിരിക്കാനാകില്ല.
ബാലയെ കുറിച്ച് മകൾ തന്നെയാണ് ശക്തമായി പ്രതികരിച്ചത്. അങ്ങേർക്ക് കിട്ടാനുള്ള ഉത്തരങ്ങളൊക്കെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയതാണ്. എന്നിട്ടും ഇതേ രീതിക്കാണ് പോകുന്നതെങ്കിൽ ഒന്നും പറയാനില്ല. പക്ഷെ അധികകാലം ഇങ്ങനെ പോകില്ല. ആളുകൾക്ക് എല്ലാം മനസിലാകും', സായ് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications