'എലിസബത്ത് പറയുന്ന കാര്യങ്ങൾ മറ്റാരെക്കാളും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമല്ലോ'; അമൃതയോട്
നടൻ ബാലയും മുൻഭാര്യ എലിസബത്തും തമ്മിൽ കുറെനാളുകളായി സോഷ്യൽ മീഡിയയിൽ വാക്പോര് നടക്കുകയാണ്. ഒടുവിൽ ബാല എലിസബത്തിന് എതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എലസബത്ത് ഉദയൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും കടുത്ത വിഷാദരോഗിയാണെന്നും അതുകാണ്ടാണ് അവരുടെ ആദ്യ വിവാഹം രണ്ടാഴ്ചക്കുള്ളിൽ വിവാഹ മോചനത്തിൽ എത്തിയതെന്നും ബാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ബാലയ്ക്ക് നേരത്തെ തന്നെ അറിയാവുന്നതാണെന്ന് എലിസബത്ത് വ്യക്തമാക്കിയിരുന്നു.
താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും വിവാഹം കഴിഞ്ഞ് അഭിമുഖം കൊടുക്കുമ്പോൾ ബാല തന്നെയാണ് മുൻ വിവാഹത്തെക്കുറിച്ച് പറയരുതെന്ന് പറഞ്ഞതെന്നും എലിസബത്ത് പറഞ്ഞിരുന്നു. എലിസബത്തിനെതിരെ സൈബർ ആക്രമണം ശക്തമായപ്പോഴാണ് അവർ ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് അനുഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞത്.

എലിസബത്ത് വെളിപ്പെടുത്തുന്നതിന് മുൻപ് തന്നെ ബാലയുടെ മുൻ ഭാര്യയായ അമൃത സുരേഷും ബാലയിൽ നിന്ന് നേരിടേണ്ടി വന്ന മർദ്ദനം ഉൾപ്പെടെയുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. ആ സമയത്ത് ബാലയ്ക്കൊപ്പമായിരുന്നു ഭൂരിഭാഗവും. എന്നാൽ എലിസബത്ത് കൂടി ബാലയ്ക്കെതിരെ രംഗത്ത് എത്തിയതോടെ ബാലയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു.
എലിസബത്ത് താൻ നേരിട്ട ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പറയാൻ തുടങ്ങിയതോടെയാണ് എലിസബത്തുമായുള്ള ബന്ധം വേരിപിരഞ്ഞ ശേഷം ബാല വിവാഹം കഴിച്ച കോകില എലിസബത്തിന് എതിരെ രംഗത്ത് വന്നത്. അങ്ങനെ പരസ്പരം ആരോപണം ഉന്നയിച്ച് പ്രശ്നം കൂടുതൽ ഗുരുതരമാകുമ്പോൾ അമൃതയോട് ആണ് സോഷ്യൽ മീഡിയ്ക്ക് പറയാനുള്ള ഈ സമയത്ത് എലിസബത്തിനൊപ്പം നിൽക്കണമെന്നാണ്.
അമൃതയുടെ യൂട്യൂബ് ചാനലിന് താഴെ വരുന്ന കമന്റുകൾ. അമൃതയും കുടുംബവും ഈ വിവാദങ്ങളിൽ നിന്നൊക്കെ മാറിനിന്ന് ഫാമിലി ട്രിപ്പിലാണ്. ഈ വീഡിയോയ്ക്ക് താഴെയും കമന്റുകളുണ്ട്.
എലിസബത്തിനു എന്തെങ്കിലും തരത്തിൽ മെന്റലി, ഇമോഷണലി ഒക്കെ ഒരു ആശ്വാസവാക്ക് എങ്കിലും കൊടുക്കാൻ ശ്രമിക്കണെ അഭി, അഭിരാമി.. എലിസബത്ത് പറയുന്ന കാര്യങ്ങൾ മറ്റ് ആരെക്കാളും നിങ്ങൾക്ക് കുറച്ചു കൂടി മനസ്സിലാക്കാൻ കഴിയുമല്ലോ എന്നാണ് ഒരു കമന്റ്,
അതേ സമയം ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിലും അടുത്തിടെ ബാലയ്ക്കെതിരെ പരാതി നൽകിയിരുന്നു..
വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ബാല കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു അമൃതയുടെ പരാതി.
മകളുടെ ഇൻഷൂറൻസുമായി ബന്ധപ്പെട്ട ഭാഗത്താണ് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നും അമൃത പരാതിയിൽ വ്യക്താമക്കിയിരുന്നു.












Click it and Unblock the Notifications