അനുമോള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; നിയമം ബാധകമല്ലേ? ബിഗ് ബോസ് അധികൃതരോട് ഒരു ചോദ്യം
'ലോകത്തിന്‍ കഥ അറിയാതെ, നേരത്തിന്‍ ഗതി അറിയാതെ,' എന്നതാണ് ബിഗ് ബോസ് ഷോയുടെ ആപ്തവാക്യം തന്നെ. അതായത് പുറത്ത് എന്ത് നടക്കുന്നുവെന്നതിനെ കുറിച്ച് മത്സരാർത്ഥികള്‍ക്ക് യാതൊരു സൂചനയും ഉണ്ടാകില്ല. വൈല്‍ഡ് കാർഡായിട്ടോ അഥിതികളായി എത്തുന്നവരോ പോലും പുറത്തെ കാര്യങ്ങളെക്കുറിച്ച് മത്സരാർത്ഥികളോട് പറയാന്‍ പാടില്ല. ഇക്കാര്യത്തില്‍ ബിഗ് ബോസ് എല്ലാ സീസണിലും കർശനമായ നിലപാട് സ്വീകരിച്ചിരുന്നു.
ഇത്തവണ 5 പേരാണ് വൈല്‍ഡ് കാർഡായി ഷോയിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ചിലർ പുറത്തെ പല കാര്യങ്ങളും അനു മോളോട് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ബിഗ് ബോസ് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന വിമർശനം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ശക്തമാണ്. ഇത് സൂചിപ്പിച്ചൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ബിഗ് ബോസ് അധികൃതരോട് ഒരു ചോദ്യം?
നിങ്ങൾ അഞ്ച് വൈൽഡ് കാർഡുകളെ കണ്ടെത്തി ഒരുപാട് ഇന്റർവ്യൂകൾ നടത്തി പലതവണ പല കാര്യങ്ങളും അവരോട് ചോദിച്ചു മനസ്സിലാക്കി. നിങ്ങളുടെ നിയമങ്ങൾ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. നിങ്ങളുടെ എഗ്രിമെന്റുകളിൽ ഒപ്പിടിച്ച് അകത്തേക്ക് കയറ്റി വിട്ടു.. എന്നാൽ അവരിൽ ചിലർ നിങ്ങളുടെ ഈ നിയമങ്ങളെല്ലാം തെറ്റിച്ചിരിക്കുന്നു. ആ നിയമലംഘനത്തിനോട് നിങ്ങൾ കണ്ണടയ്ക്കുകയും ചെയ്യുകയാണ് ഞങ്ങൾക്ക് അത് മനസ്സിലാകുന്നുണ്ട്..
എന്നാൽ നിങ്ങൾ പലതവണ അവരോട് പറഞ്ഞു കൊടുത്തു പുറത്തുള്ള ഒരു കാര്യങ്ങളും അകത്ത് പോയി മത്സരാർത്ഥികളുമായി ചർച്ചചെയ്യാൻ പാടില്ല എന്ന്. പുറത്തെ കാര്യങ്ങൾ ഒരു കാരണവശാലും പറയാൻ പാടില്ല എന്ന് പറഞ്ഞു കൊടുത്തോ എന്ന് ഇപ്പോൾ സംശയമുണ്ട്. അനുമോൾക്ക് പുറത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നിങ്ങൾ അവരെ അനുവദിച്ചു എന്നും ഞങ്ങൾക്ക് ഇപ്പോൾ സംശയമുണ്ട്.
വിഷയത്തിലേക്ക് വരുകയാണ്. വന്നു കയറിയ എല്ലാവരെയും കുറ്റം പറയുകയല്ല. 5 പേരിൽ രണ്ടുപേർ അനുമോൾക്ക് പുറത്ത് പിആർ സപ്പോർട്ട് ഉണ്ട് എന്ന് വളരെ വ്യക്തവും ശക്തമായി അനുമോളോട് പറഞ്ഞു കൊടുത്തു. പലതവണ (മസ്താനി & ജിഷിൻ) ബാത്റൂം ഏരിയയിലും ഡ്രസ്സിംഗ് റൂമിലും മൈക്ക് മാറ്റി തന്നെ പുറത്തെ ഏകദേശം എല്ലാ കാര്യങ്ങളും അനുമോൾക്ക് പറഞ്ഞുകൊടുത്തു . എന്നാൽ ബാക്കിയുള്ള മത്സരാർത്ഥികളോട് അങ്ങനെ ഒന്നും അവർ പറഞ്ഞു കൊടുക്കുന്നതും കണ്ടില്ല..
ഇതിലും വലിയൊരു രസം അതൊന്നുമല്ല. ഈ വന്നു കേറിയ അഞ്ച് വൈൽഡ് കാർഡുകളും അനുമോൾക്ക് എതിരെ ഒരു ഗെയിമും അവിടെ കളിക്കുന്നില്ല. അതായത് അനുമോൾക്ക് എതിരെ കളിച്ചു നെഗറ്റീവ് ആകാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ അനുമോളുടെ പിആറുകളുടെ അറ്റാക്ക് മേടിച്ചു കൂട്ടാൻ അവർ ആഗ്രഹിക്കുന്നില്ല എന്നാൽ അനുമോൾ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും ചിലർ കൂട്ടുനിൽക്കുന്നുമുണ്ട് തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞുകൊണ്ട്...
ഇതെല്ലാം സഹമത്സരാർത്ഥികൾ കണ്ടു വിലയിരുത്തിയിട്ട് ഇന്നലെ ഒരു ചർച്ച നടന്നു വീടിന്റെ ഒന്നുരണ്ട് മൂലയ്ക്ക് റെന ഫാത്തിമ പറയുന്നു.. നമ്മൾ ഇപ്പോൾ ഇവിടെ മത്സരിക്കുന്നത് ഒരാൾക്കുവേണ്ടിയായി മാറിയിരിക്കുന്നു, അത് അനുമോളാണ്. അവൾക്ക് കപ്പ് കൊടുക്കാൻ വേണ്ടി നമ്മൾ മത്സരിക്കുന്ന അവസ്ഥയിലായിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു.. ഇന്നലെ രാത്രി ലൈറ്റ് അണച്ചതിനു ശേഷമുള്ള ചർച്ചയിൽ ലൈവിൽ.
സത്യം പറഞ്ഞാൽ അവരുടെ മാനസികാവസ്ഥ തന്നെ ഇപ്പോൾ താളം തെറ്റി ഇരിക്കുകയാണ്. തങ്ങൾ ഇനി എന്തിനുവേണ്ടി ഇവിടെ മത്സരിക്കണം എന്നുള്ള ചിന്ത അവരുടെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു. ബിഗ് ബോസ് അധികൃതരെ ഇത് നിങ്ങൾ അവരോട് ചെയ്യുന്ന വലിയ ക്രൂരതയല്ലേ. അവരും ഒരുപാട് സ്വപ്നങ്ങളുമായി മത്സരിക്കാൻ വന്നവരല്ലേ. നിങ്ങളായിട്ട് വരുത്തിവെച്ച ഈ പ്രശ്നത്തിന് എന്ത് പരിഹാരമാണ് നിങ്ങൾ കാണാൻ പോകുന്നത്. മറ്റു മത്സരാർത്ഥികൾക്കും ഒരു ഭാവി ഉണ്ട് എന്ന് നിങ്ങൾക്കറിയാം എന്ന് എനിക്കറിയാം. ദയവുചെയ്ത് അനുമോൾക്ക് കൊടുക്കുന്ന പരിഗണന അവർക്കും കൂടി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications