'പിള്ളേരുടെ ഇഷ്ടം അങ്ങ് നടത്തി കൊടുത്തേരെ'; ഗബ്രിക്കൊപ്പം ജാസ്മിൻ, 'ആരുടെ വിവാഹ നിശ്ചയമാണ്?'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നവരാണ് ഗബ്രിയും ജാസ്മിനും. ഇവരുടെ സൗഹൃദം ആർക്കും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ബിഗ് ബോസിന് പുറത്തെത്തിയാൽ ഈ സൗഹൃദം തുടരില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോഴും ജാസ്മിനും ഗബ്രിയും തമ്മിൽ സൗഹൃദം തുടരുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസും കാണാൻ ആരാധകർക്ക് ഇഷ്ടവുമാണ്. ഇപ്പോൾ ഗബ്രിക്കൊപ്പമുള്ള മനോഹരമായ ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് ജാസ്മിൻ.
എന്തായാലും ആരാധകർ ഹാപ്പിയായി. പരസ്പരം മാച്ചാവുന്ന ഡ്രസ് തന്നെയാണ് ഗബ്രിയും ജാസ്മിനും ധരിച്ചത്. ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു റിഷിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു രണ്ട് പേരും. എന്നാൽ ഫോട്ടോസ് കണ്ട ആരാധകർ ഇത് ആരുടെ നിശ്ചയമാണ് എന്നാണ് ചോദിക്കുന്നത്. നിരവധി കമന്റുകൾ ഫോട്ടോസിന് വരുന്നുണ്ട്.

' നമ്മുടെ ഫാമിലിയിൽ ഉള്ള ആൾക്കാരുടെ ഫോട്ടോസ് കണ്ടു വരുമ്പോൾ ഉള്ള അതെ സന്തോഷം. എന്ത് പറഞ്ഞാലും കൂടെ എന്നും ഉണ്ടാകും ഞങ്ങൾ കുറെ ഫാൻസ് , കെട്ടിയേക്കാണെടാ മുത്തേ , ഇവർ തമ്മിൽ ഒന്നിച്ചിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു, അയ്ശെരി... ഇതിപ്പ ആരുടെ എൻഗേജ്മെന്റ് ആണാവോ...
എല്ലാ മനുഷ്യരിലും ഒരു ഹൃദയം ഉണ്ട്, എല്ലാ ഹൃദയത്തിലും ഒരാളുമുണ്ട്, അത്രമേൽ പ്രിയപ്പെട്ട ഒരാൾ, പിള്ളേരുടെ ഇഷ്ടം അങ്ങ് നടത്തി കൊടുത്തേരെ.. പിള്ളേര് നല്ല ചേർച്ച ആണ് അവർ പരസ്പരം മനസിലാക്കി ജീവിക്കട്ടെ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ജാസ്മിനും ഗബ്രിയും പ്രണയത്തിലാണോ എന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. തങ്ങൾ തമ്മിലുള്ളത് സൗഹൃദമാണോ പ്രണയമാണോ എന്ന കാര്യം രണ്ട് പേരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രണയത്തിലെത്താതെ നോക്കുമെന്നാണ് ബി ബിയിൽ വെച്ച് ജാസ്മിൻ പറഞ്ഞത്. ബിഗ് ബോസിൽ തുടക്കം മുതൽ ഗബ്രിയും ജാസ്മിനും കോമ്പോ ആയിട്ടാണ് കളിച്ചത്. ഗബ്രി ഫൈനൽ 5 ൽ എത്തുമെന്ന് കരുതിയിരുന്നെങ്കിലും അതിന് മുൻപ് തന്നെ പുറത്തായിരുന്നു.
ജാസ്മിൻ മൂന്നാം സ്ഥാനത്ത് എത്തുകയു ചെയ്തിരുന്നു. കോമ്പോ അല്ലാതെ കളിച്ചിരുന്നെങ്കിൽ രണ്ട് പേർക്കും ഇതിലും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നു എന്നാണ് ഒരു വിഭാഗം പറഞ്ഞത്. ഗബ്രിയുമായുഴള്ള സൗഹൃദം ജാസ്മിനെ വ്യക്തിപരമായും ബാധിച്ചിരുന്നു. എന്നാൽ തങ്ങളുടെ സൗഹൃദം ഇരുവരും മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ വിമർശനങ്ങൾ കുറയുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications